Translate മൊഴിമാറ്റം

Sunday, September 1, 2013

എഫ്.ബി ജനറേഷൻ



സാധാരണത്വത്തിലേക്ക് രക്തക്കുഴൽ തുറന്നുവച്ചിരിക്കുന്ന ഒരു പകലിലെ വിരസവും സുദീർഘവുമായ യാമങ്ങളിലെപ്പഴോ ആണ് ഞാൻ ഉറക്കമുണർന്നത്.
മുറ്റത്ത് മഴയില്ല,തൊടിയിൽ കിളിച്ചിലപ്പുകളുമില്ല.ഏകാന്തത ഒരു പാടപോലെ എല്ലാടവും മൂടിനിന്നു.അതേ ഏകാന്തതയുടെ ഒറ്റമുറിവീട്ടിലെ സഹതാമസക്കാരനാണ് ഞാൻ
എന്നുപ്പൊലുമോർക്കാതെ ഞാൻ അതിനെ ശപിച്ചുകൊണ്ടിരുന്നു. ഈ മഹാനഗരത്തിലെ ചേറും,ചേലും കൂടിക്കുഴഞ്ഞ മിശ്രിതത്തിൽനിന്നും ഒരുവിധം കരപറ്റുമ്പോഴേക്കും സമയം ഏഴു കഴിയും.
പിന്നെ ആകെ കൂട്ട് ഈ ഒറ്റമുറിവീട്ടിലെ ലാപ്പിനുള്ളിൽ ഒളിച്ചിരിക്കുന്ന എഫ്.ബി'യാണ്.
അന്ന് ആയിരത്തി തൊള്ളായിരത്തി എൺപതുകളിൽ ഞാൻ വളർന്നതും പഠനം കഴിഞ്ഞതും തികച്ചും സാധാരണമായ ചുറ്റുപാടുകളിലാണ്.ഗ്രാത്തിലെ ആയിരം മുഖങ്ങളിൽ ഒന്നുമാത്രമായി ഞാൻ ഒതുങ്ങി.
പിന്നീട് ഐ.ടി.ജോലി സ്വപ്നം കണ്ട് നടന്ന ഗ്രാമീണ പയ്യന് സ്മാർട്ട്ഫോണും,ലാപ്ടോപ്പും,പെൻഡ്രൈവും,ക്യാമറയും,ടാബുമെല്ലാം സ്വപ്നങ്ങളും
നാട്ടുവഴികൾ യാഥാർത്ഥ്യവുമായിരുന്നു.
ഇന്നാകട്ടെ സ്വപ്നങ്ങൾ ഒന്നൊഴിയാതെ യാഥർത്ഥ്യവും യാത്ഥാർത്യങ്ങൾ ഭാവികാല സ്വപ്നവുമായി അവശേഷിക്കുന്നു.ഇന്നെനിക്ക് നാട്ടുവഴിയുടെ സംഗീതവും ..... ഇല്ല ഒന്നുമില്ല.
പ്രഭാത കൃത്യങ്ങളിൽ എനിക്ക് പമുഖസ്ഥാനം എഫ്.ബി,യ്ക്കാണ്.ഫേസ്ബുക്ക് എന്ന സോഷ്യൽ മീഡിയാ വെബ്സൈറ്റിനുള്ളിലെ മാസ്മരലോകമെന്നെ അത്രയ്ക്ക് ആകർഷിച്ചു.എന്നിലെ ഏകാന്തത അലിഞ്ഞില്ലാതായത് എഫ്.ബി മുഖാന്തിരമാണ്.
സ്നേഹിക്കാൻ മാത്രമറിയുന്ന കൂട്ടുകാർ.വീട്ടുകാരേക്കാൾ കൃത്യമായി പ്രവാസിയായ എനിക്ക് ബർത്ത്ഡേ വിഷസ് നേരുന്ന കൂട്ടുകാർ.ഞാൻ ഇടുന്ന എല്ലാ പോസ്റ്റുകൾക്കും ലൈക്കും കമൻഡും ഇടുന്നവർ.ഞാൻ കൊള്ളാവുന്നവനും സമ്മതനുമാണെന്ന തോന്നൽ
നൽകിക്കൊണ്ട് അവ ഷെയർ ചെയ്യുന്നവർ.
ഒരു മകനെയെന്ന പോലെ എന്നെ കരുതി നിർദ്ദേശം നൽകുന്ന മുതിർന്നവർ, പ്രണയം ഉറങ്ങുന്ന ഊഷ്മളവാക്കുകളാൽ എന്നെ പൊതിയുന്ന സുന്ദരികൾ.ജീവിതത്തിലെ എല്ലാ നിമിഷങ്ങളും,സാധ്യമാകുമ്പോഴൊക്കെ മറ്റെല്ലാം മാറ്റിവച്ച് ഞാൻ ഓൺലൈൻ ചാറ്റിൽ സജീവമായി.
അതെനിക്ക് ആകർഷണീയമായ വ്യക്തിത്വവും,അഭിപ്രായം പറയുന്ന ശീലവും ഒക്കെ നൽകി.അങ്ങനെ ജീവിതത്തിലെ വർത്തമാന നന്മകൾക്കൊക്കെ പര്യായമായി എഫ്.ബി എന്ന രണ്ടക്ഷരം ഞാൻ നെഞ്ചേറ്റി.
നേർഅത്തേ തന്നെ ഫ്രണ്ട്സ് ലിസ്റ്റിൽ കണ്ടു പരിചയിച്ച മുഖങ്ങളായതിനാൽ ചുറ്റുവട്ടത്തും ജോലിസ്ഥലത്തുമുള്ള ആളുകളോടെല്ലാം ആത്മവിശ്വാസത്തോടെ സംസാരിക്കാൻ എനിക്ക് എളുപ്പമായി.അങ്ങനെ എഫ്.ബി ജീവിതത്തിലെ മറുപിറവിയായ കഴിഞ്ഞ വർഷങ്ങൾ.
ഇന്നും ഈ ഒറ്റമുറി വീട്ടിൽ ഞാൻ തനിച്ചാണ്.പക്ഷേ ലോകം വികസിച്ചതായി എനിക്ക് തോന്നി.ലാപ്ടോപ്പ് മിക്കപ്പോഴും തലയണകൂടിയായിമാറി.പകലുകൾ കരിഞ്ഞുണങ്ങി,എഫ്.ബിയ്ക്ക് പുറത്തുള്ള ലോകം മുൻപെന്നത്തേക്കാളും കൂടുതൽ വിരസവുമായി.
അങ്ങനെ വീണ്ടുമൊരു പകൽദിവസം ഞാൻ എഫ്.ബിപ്രഭാതകർമ്മവും കഴിഞ്ഞ് ബൈക്കിൽ ഓഫിസിലേക്ക് പായുകയായിരുന്നു.വേഗത ന്യൂജനറേഷന് എല്ലായ്പ്പോഴും എല്ലാ മേഘലയിലും രസകരമാണ്.ഒപ്പം അത് ആത്മവിശ്വാസവും നൽകുന്നതാണ്.പക്ഷേ വേഗതയുടെ ഇടവേളയിലെപ്പോഴോ ബ്രേക്ക് കുറവാണോ എന്ന സംശയം എന്നിൽ ജനിച്ചു.
ആ സംശയവും പതിവുപോലെ ഒരു എഫ്.ബി സുഹൃത്ത് നിവാരണം ചെയ്യുവാൻ പോകുകയായിരുന്നു.പക്ഷേ എഫ്.ബിയിലൂടെ അല്ല,
തൊട്ടടുത്ത നിമിഷം എന്നെ ബൈക്കോടുകൂടി ഇടിച്ച് തെറിപ്പിച്ച്,നീലജീൻസിനു മുകളിൽ മാസവും ചോരയും ചേർത്തരച്ച പാറ്റേണുകൾ നൽകിക്കൊണ്ടാണെന്നു മാത്രം.വേദന അഥിതിയായെത്തുന്ന നിമിഷങ്ങൾക്കു മുന്നുള്ള ഇടവേളയിൽ ഞാൻ തിരിച്ചറിഞ്ഞു, അത് ഞാൻ ക്ലോസ് ഫ്രണ്ട്സ് ലിസ്റ്റിൽപ്പെടുത്തിയിരിക്കുന്ന സുഹൃത്താണ്.ആ വണ്ടി അവൻ മിനിയാന്ന് വാങ്ങിയതാണ്. എഫ്ബിയിൽ പോസ്റ്റിട്ടിരുന്നു.
അവൻ വണ്ടി നിർത്തി ഓടിവരും,എന്നേ ആശുപത്രിയിലെത്തിക്കും.
പക്ഷേ നിഗമനങ്ങൾ കാറ്റിൽപ്പറത്തി അവൻ നിറുത്താതെ പോയി. പോകട്ടെ ഞാൻ കിടക്കുന്ന റോഡിനിരുവശവുമുള്ള കടയുടമകളും ഞാൻ സമ്പാദിച്ച വിലപ്പെട്ട സൗഹൃദവലയത്തിലുള്ളവരല്ലേ.
തൊട്ടടുത്ത നിമിഷം വേദനയെത്തി.എല്ലുകൾ ഞെരിഞ്ഞമർന്ന വേദനയുടെ പാരമ്യത്തിൽ ഞാൻ ബോധരഹിതനായി.ചുട്ടും നടക്കുന്നവർ,വാഹങ്ങളിലുള്ളവർ,കടയുടമകൾ, അവരിലാരെങ്കിലും എന്നെ എഫ്ബി സുഹൃത്തെന്ന നിലയിൽ രക്ഷിക്കുമെന്ന് വിശ്വസിച്ചൊകൊണ്ട് ഞാൻ കണ്ണുകൾ അടച്ചു.....


കണ്ണുതുറന്നപ്പോൾ ആശുപത്രിയിലാണെന്ന് ബോധ്യമായി.തൂവെള്ള തുണികളാൽ കാലുകൾ ആരോ മൂടിയിട്ടുണ്ട്. പിന്നെ കണ്ണുകൾ കാലിൽ നിന്നു പറിച്ച് ചുറ്റുമൊന്നോടിച്ചു.മരുന്നുകളുടെ രൂക്ഷഗന്ധങ്ങൾക്കിടയിൽ നിന്ന് ഒരു ഖാക്കികളർ വസ്ത്രധാരിയെ ഞാൻ തിരിച്ചറിഞ്ഞു.നേരിയ മീശയുള്ള അയാൾ എന്നോട് ചോദിച്ചു."എന്താരുന്നു സംഭവം".
അയാളുടെ ജിജ്ഞാസയെ അടക്കിനിർത്തുന്ന ഉത്ത്രങ്ങൾ പറയാൻ എനിക്കായില്ല.ഒടുവിൽ അയാൾ തൊപ്പി തലയിലെടുത്ത് വച്ച് നടക്കുന്നതിനിടയിൽ പറഞ്ഞു."ഞാൻമൊന്നൂടെ വരാം.പിന്നെയാട്ടെ, ങാ പിന്നെ ഇയാളാ നിങ്ങളെ ഇവിടെ എത്തിച്ചത്.അരമണിക്കൂറാ നിങ്ങൾ റോഡിൽ കിടന്നത്.ഒടുവിൽ ഈ മനുഷ്യനാ രക്ഷിച്ചത്."പോലിസുകന്രൻ പോയി.
ഞാൻ രക്ഷകനെ ചുറ്റും പരതി.പുറത്തെ വെളിച്ചം കണ്ണിലടിച്ച് അവ്യക്തമയ കാഴ്ചയ്ക്ക് മുന്നിൽ ഒരാൾ വന്നുനിന്നു.ഇളം നീലമിറമുള്ള കൈലിയുടുത്ത അയാളെ എനിക്ക് അടുത്ത് കാണാനായി.ഞാൻ അധികവും ടൗണിൽ കാണാറുള്ള ആളല്ല.അയാൾ കറപിടിച്ച പല്ലുകാട്ടി ചിരിച്ചു.നെഞ്ചിലെ ഭാഗികമായി നരച്ച രോമക്കാടു കാണുവിധം ഷർട്ടിലെ ബട്ടണുകൾ ചിലത് അഴിച്ചിട്ടിരുന്നു.
ആൾ മധ്യവയസ്കനാണ്.തീരെ പരിചയമില്ലാത്ത മുഖമാണ് ഇയാളുടേത് എന്ന് ഞാനോർക്കവെ അയാൾ പറഞ്ഞു."ഡോക്ടർമാർ ഇപ്പോ പോയിട്ടേയുള്ളു.കാലില് ഓപ്പറേശൻ വേണന്ന് പറഞ്ഞേ കേട്ടിനി. ഞാൻ ഇങ്ങളെ പേസിന്ന് വീട്ടിലില്ലോരെ അദ്ദരശ് നോക്കിനി.അവരിപ്പം എത്തുവാരിക്കും.ഞാൻ ഒന്നു പൊറത്ത് പോയിറ്റ് പിന്നെ വരാ ട്ടു വാ!"
അയാൾ പോകാൻ തയ്യാറെടുക്കവെ എന്നെ ഞെട്ടിച്ചുകൊണ്ട് കീശയിലെ മൊബൈൽ വൈബ്രേറ്റ് ചെയ്തു.ഞാൻ എടുത്തുനോക്കി.എഫ്.ബി മെസ്സേജ് ആണ്.എഫ്.ബി തുറന്ന ഞാൻ അത്ഭുതപ്പെട്ടു.ഒരു സുഹൃത്ത് എന്‍റെ ടൈംലൈനിൽ സ്റ്റാറ്റസ് ഇട്ടിരിക്കുന്നു.ഞാൻ അപകടത്തിലാണെന്ന്.അതിനു തൊട്ട് താഴെ എനിക്കായി പ്രാർഥിക്കാൻ ആഗ്രഹിക്കുവർ ലൈക്ക് അടിക്കാൻ നിർദ്ദേശിച്ചതിന് പ്രതികരണമായി
 1024 ലൈക്കുകൾ.574 കമൻഡുകൾ,39 ഷെയറുകൾ. ഞാൻ തരിച്ചുപോയി, ഈ ചുരുങ്ങിയ സമയം കൊണ്ട്!.ഞാൻ വീണ്ടും ഞെട്ടി. കാരണം എനിക്ക് സുഹ്രുത്തുക്കൾ ഷെയർ ചെയ്തിരിക്കുന്ന ഫോട്ടോ
ഞാൻ ആക്സിഡൻഡായി ഭോധമില്ലാതെ റോഡിൽ കിടക്കുന്നതാണ്.അത് ഞാൻ കിടന്ന റോഡരികിലെ കടയുടമ കൊടുത്തതാണ്.എന്നെ ഹോസ്പിറ്റലിൽ ആക്കിയതും ഹോസ്പിറ്റലിന്‍റെ പേരും മറ്റൊരാൾ ഇട്ടിരിക്കുന്നു.ഹോസ്പിറ്റലിന്‍റെ പേര് ലിങ്ക് ചെയ്ത് അതിന്‍റെ വെബ്സൈറ്റിലേക്ക് നയിച്ചിരിക്കുന്നു മറ്റൊരുത്തൻ.
ഇത്രയും വിവരങ്ങൾ എന്‍റെ അപകടത്തേക്കുറിച്ച് എന്‍റെ സുഹൃത്തുക്കൾക്കിടയിൽ പ്രചരിച്ചിട്ടും ആരും എന്നെക്കാണാൻ വരാത്തതിൽ എനിക്ക് കടുത്ത ദു:ഖവും ദേഷ്യവും തോന്നി.ആപ്പോൾ തന്നെ ഞാൻ തീരുമാനിച്ചു ഇവരാരും ഇനിയെനിക്ക് സുഹൃത്തുക്കളായി വേണ്ട.എല്ലാവരേയു  അൺഫ്രന്‍റ് ചെയ്യണം. എന്നേ രക്ഷിച്ച ആ മധ്യവയസ്കൻ മാത്രം മതിയെനിക്ക് ഇനി സുഹൃത്ത്. അതിനെനിക്ക് അയാളുടെ പേരറിയില്ലല്ലോ.
ഞാൻ ഒരുവിധം എഴുന്നേറ്റിരുന്നു. അയാൾ നടന്നു വാതിലിനടുത്തെത്തിയിരുന്നു.ഞാൻ ഉറക്കെ വിളിച്ചു ചോദിച്ചു." അങ്കിൾ അങ്കിളിന്‍റെ ഫേസ്ബുക്ക് പ്രൊഫൈൽ നെയിം എന്താ?".
അയാൾ തിരിഞ്ഞുനോക്കി.പിന്നെ അയാളുടെ കറപിടിച്ച പല്ല്കാട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു."പേസ്പുക്കാ അതെന്നാന്ന്.എന്നാന്നെങ്കിലും ഞാനിപ്പ വരാ. ഒന്നു പീടിയോളം പോട്ട്" അയാൾ വീണ്ടും ചിരിച്ചു.ആ ചിരിയിൽ സ്നേഹമുണ്ടായിരുന്നു. അയാളുടെ മുഖം ഒരിക്കലും എന്‍റെ ഫ്രന്‍റ് ലിസ്റ്റിൽ വരില്ല.പക്ഷേ ആ കണ്ണുകളിലെ രക്തമയം മാത്രം മതിയായിരുന്നു അയാളെ എനിക്ക് എന്നെന്നും ഓർമ്മിക്കാൻ.
കുറച്ചുകഴിഞ്ഞ് ആശുപത്രിയിൽ ബന്ധുക്കളെത്തി.അതിൽ എന്‍റെ അമ്മാവന്‍റെ മകൾ എന്നോടു ചോദിച്ചു."നിന്‍റെ ഫേസ്ബുക്ക് നെയിം എന്താടാ?,ഞാൻ കഴിഞ്ഞമാസം ഒരു അക്കൗണ്ട് തുടങ്ങി"
ഞാൻ അവളോട് പറഞ്ഞു"ഞാൻ ഫേസ്ബുക്കിൽ ഇല്ല". അവൾ ആശ്ചര്യത്തോടെ എന്നേനോക്കി.പിന്നെ ചിരിച്ചുകൊണ്ട് പറഞ്ഞു"നീയൊക്കെ എന്ത് ന്യൂജനറേഷനാടാ!,അയ്യേ കഷ്ഠം"....

ഞാൻ പുഞ്ചിരിച്ചു. ആ ചിരിയുടെ അന്തരാർഥം ഗ്രഹിക്കാതെ അവൾ അപ്പോഴേക്കും മൊബൈലിലെ ഫേസ്ബുക്കിലേക്ക് ഒരു മീനിനേപ്പോലെ ഊളിയിട്ടിറങ്ങിയിരുന്നു.

Friday, June 7, 2013

മുൻഗാമി @ I AM.book


ഞാന്‍ അഭിലാഷ്‌.,..

സ്നേഹമുള്ളവരും,കൂട്ടുകാരും എന്നെ അറിയാവുന്ന കൊച്ചുകുട്ടികളുമൊക്കെ എന്നെ 'അഭി'എന്നു വിളിക്കും.ദേഷ്യമുള്ളവര്‍ മനസ്സില്‍ മറ്റു പലതും വിളിച്ചേക്കാം ,അതിവിടെ പറയാനാവില്ലല്ലോ. എനിക്ക്‌ പുസ്തകങ്ങളുമായുള്ള ചങ്ങാത്തം നാമ്പിട്ടുതുടങ്ങിയത്‌ ഞാന്‍ മൂന്നാം ക്ളാസില്‍ പഠിക്കുമ്പോള്‍ ആണ്‌.കോരിച്ചൊരിയുന്ന മഴയും, ചക്രവാളങ്ങളില്‍ ദു:ഖം തളം കെട്ടിയ ആകാശവുമുള്ള ഒരു ദിവസമൊന്നുമല്ല, മറിച്ച്‌ ഒരു സാധാരണ പകല്‍ ആണ്‌ ഞാന്‍ ആദ്യമായി ലൈബ്രറിയില്‍ കയറിച്ചെന്നപ്പോള്‍ സ്വീകരിച്ചത്‌ .ലൈബ്രറിയുടെ പൊട്ടിപ്പൊളിഞ്ഞ പടികള്‍ കയറുമ്പോള്‍ ഒരു ബോര്‍ഡ്‌ ശ്രദ്ധയില്‍പ്പെട്ടു. "റൂറല്‍ ലൈബ്രറി". "എന്താണമ്മോ ഈ റൂറല്‍?" എന്നിലെ മൂന്നാം ക്ളാസ്സുകാരനിലെ അജ്ഞത ഫണം വിടര്‍ത്തി.അതിനെ അതികം ആടാന്‍ വിടാതെ ഒരു കുറിയ മനുഷ്യന്‍ വന്നു എന്നോട്‌ "എന്തേ മോനേ?" എന്നു മധുരമായി ചോദിച്ചു. ക്ളാസ്‌ ടീച്ചര്‍ രാധാമണി ടീച്ചര്‍ പറഞ്ഞ വാക്കുകള്‍ മാത്രം ആവര്‍ത്തിക്കപ്പെട്ടു.

"ലൈബ്രറീ ചേരണം". "ഓ നീ പുസ്തകോക്കെ വായിക്കലായില്ലേ-നല്ലയന്നെ അകത്തേക്ക്‌ വാ".അപ്പോളാണ്‌ ആ കുറിയ മനുഷ്യന്‍ അവിറുത്തെ ലൈബ്രേറിയനാണെന്നറിഞ്ഞത്‌.ഞാന്‍ അയാള്‍ക്കു പിന്നാലെ ഉള്ളിലേക്ക്‌ കയറി.പൊടിപിടിച്ച്‌ ആരും തുറക്കാതെ കിടക്കുന്ന ഒരു പഴഞ്ചന്‍ ജനാലയാണ്‌ ആദ്യം ശ്രദ്ധയില്‍പ്പെട്ടത്‌.പിന്നെ കണ്ണുകള്‍ ചലിച്ചു തുടങ്ങി.ആറേഴു ചില്ലലമാര നിറയെ പുസ്തകങ്ങള്‍."ന്നാ ഇയിലൊരൊപ്പിട്‌-ഇന്നിറ്റ്‌ പേരെല്ലം പറ" ലൈബ്രേറിയന്‍ പറഞ്ഞ വാക്ക്ക്കുകള്‍ കണ്ണിനെ പേപ്പറിലേക്ക്‌ ആവാഹിച്ചു. നിറം മങ്ങിയ മഞ്ഞിച്ച ആ കടലാസില്‍ ഞാന്‍ കുഞ്ഞു വിരലുകളാല്‍ ഒരു കുഞ്ഞ്‌ ഒപ്പിട്ടു.'ആ' എന്ന അക്ഷരമായിരുന്നു അത്‌.(വീടിനടുത്തുള്ള ചേച്ചിമാര്‍ ഒരിക്കല്‍ സ്വന്തം ഒപ്പിനേപ്പറ്റി വാചാലരാകവെ അവരെല്ലാം പേരിലെ ആദ്യ അക്ഷരമാണ്‌ ഒപ്പില്‍ ഉപയോഗിക്കുക എന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. പക്ഷേ അത്‌ ഇംഗ്ളീഷിലാണെന്ന് ഞാനറിഞ്ഞില്ല)ഒരു പുഞ്ചിരിയോടെ ഞാന്‍ ഒപ്പിട്ട പേപ്പര്‍ മടക്കി ഒരു ഫയലില്‍ വച്ചശേഷം അയാളെന്നോട്‌ ചോദിച്ചു.

"ഇന്നന്നെ ബുക്ക്‌ വേണാ?".ഞാന്‍ സന്തോഷത്തോടെ തലകുനുക്കി.അയാള്‍ ഒരു പഴയ അലമാര തുറന്ന് ഒരു പുതിയ പുസ്തകം പുറത്തെടുത്തു. അതിനു പുറത്ത്‌ മനോഹരമായ ചിത്രങ്ങള്‍.ഒരു കാടും കുറേ മൃഗങ്ങളും ഒരു മനുഷ്യനും. ഞാന്‍ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന പേര്‌ വായിച്ചു:"മൃഗ ഡോക്ടര്‍"അന്ന് രാധാമണിടീച്ചറ്‍ ധാരാളമായ്‌ തന്ന പുകഴ്ചയുടെ മധുരം നുണഞ്ഞ്‌ കൂട്ടുകാര്‍ക്കൊപ്പം ആ പുസ്തകം വായിച്ചു തീര്‍ത്തു.വയന തുടങ്ങിയപ്പോള്‍ ക്ളാസ്സിലെ പകുതി കുട്ടികള്‍.സമയം കടക്കുംതോറും എണ്ണം കുറഞ്ഞു.ഒടുവില്‍ ഞാനും എനിക്ക്‌ അടുത്ത്‌ ഒരു കുട്ടിയും മാത്രം.ശേഷിച്ചു.അന്ന് എനിക്ക്‌ ആദ്യമായി ഒരു കാര്യം മനസ്സിലായി വായന എല്ലാവര്‍ക്കും അത്ര രസമുള്ള ഏര്‍പ്പാടല്ല.

അന്ന് ഞാന്‍ വൈകുന്നേരം ലൈബ്രറിയില്‍ തിരിച്ചു ചെന്നു.പുസ്തകം മ്മറ്റിയെടുക്കനാണ്‌ ചെന്നത്‌.പക്ഷേ അന്ന് പുതിയ ഒരു നിയമം അറിഞ്ഞു.ഒരു ദിവസം ഒരു പുസ്തകമേ കിട്ടു. അന്ന് തൊട്ട്‌ ഞാന്‍ ലൈബ്റേറിയനു പ്രിയപ്പെട്ട വായനക്കാരനായിമാറി.കൃത്യമായി പുസ്തകം എടുക്കുകയും മടക്കിക്കൊടുക്കുകയും ചെയ്യുന്ന കുട്ടി ഞാനാണന്ന് അയാള്‍ പറഞ്ഞപ്പോള്‍ ഞാന്‍ ആകാശം മുട്ടെ വളര്‍ന്നു.
നാലാം ക്ലാസ്സിലെ കൊച്ചുപാവാടയും, കുട്ടിയും കോലും കളിയും, ചോക്കു പൊടിയും, വഴുക്കലുള്ള ഇരുണ്ട ഇടനാഴിയും, അവിടെ അമിഞ്ഞുകൂടിയ ഒരായിരം പരിചിത മുഖങ്ങളും ഒരു നിമിഷം ഞാൻ മറന്നത് അപ്പോഴാണ്.........

പിന്നീട്‌ താമസം മാറി പുതിയ സ്ഥലത്തെത്തിയപ്പോള്‍ അവിടുത്തെ പഞ്ചായത്ത്‌ ലൈബ്രറിയായി പുതിയ സങ്കേതം.കൂടുതല്‍ അലമാര, കൂടുതല്‍ പുസ്തകം.. ഞാന്‍ വല്ലാതെ സന്തോഷിച്ചു . ഇക്കാലയളവില്‍ അതായത്‌ മൂന്നു മുതല്‍ പത്തുവരെ പഠിക്കുന്ന കാലയളവില്‍ ഞാന്‍ ഓരോ ആഴ്ചയും മൂന്നു നാലു പുസ്തകങ്ങള്‍ വായിക്കുമായിരുന്നു. പത്താം ക്ളാസ്സിലെത്തിയതോടെ തിരക്കായി പുസ്തകവായന ആഴ്ചയില്‍ മൂന്നും,രണ്ടും,ഒന്നും ആയി, പിനീടത്‌ ഏതാണ്ട്‌ നിന്നു എന്നു പറയാം.അന്നാണ്‌ വായനയുടെ പുതിയ പുല്‍പ്പുറങ്ങളായി എനിക്കുമുന്നില്‍ ഇണ്റ്റര്‍നെറ്റും,ബ്ളോഗും ഒക്കെ കടന്നുവന്നത്‌. ധാരാളം എഴുതുകയും,ആരും കാണാതെ ചുരുട്ടിക്കൂട്ടുകയും ചെയ്യുന്ന ഞാന്‍ അങ്ങനെയാണ്‌ എന്നിലെ സര്‍ഗാത്മകശേഷിയെ അരങ്ങിലെത്തിക്കാന്‍ ആദ്യമായിശ്രമിച്ചത്‌.ധാരാളം ബ്ളോഗുകള്‍ അതിനോടകം തുടങ്ങിയെങ്കിലും അത്‌ മറ്റു കൂട്ടുകാര്‍ക്കും,മറ്റു ഉദ്ദേശ്യങ്ങള്‍ക്കുമായിരുന്നു. എന്നാല്‍ രചനകള്‍ നടത്താനും കൂട്ടുകാരുമായി പങ്കുവയ്ക്കാനും ലക്ഷ്യമിട്ട്‌ ആദ്യമായി നിര്‍മ്മിച്ച ബ്ളോഗ്‌ "അഭിലാഷും പേനയും" എന്ന ഒന്ന്‌ ആയിരുന്നു. പിന്നീട്‌ ഇതിനെ വിപുലപ്പെടുത്തിയാണ്‌ ഇപ്പോള്‍ നിലവിലുള്ള രണ്ടാമത്തെ ബ്ളോഗായ "സര്‍ഗജാലകം" എന്നില്‍നിന്നും ജനിച്ചത്‌..

ഇതിലെ കഥകളും കവിതകളും എന്നിലെ ചിന്തകളാണ്‌, അനുഭവങ്ങളാണ്‌, ആഗ്രഹങ്ങളാണ്‌, നിരീക്ഷണങ്ങളാണ്‌. എനിക്ക്‌ സ്കൂള്‍തല കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിത്തന്ന കഥയും ,കവിതയും, സബ്ജില്ലാതല രചനാ മത്സരത്തില്‍ കഥാരചയ്ക്ക്‌ ഒനാം സ്ഥാനം നേടിത്തന്ന കഥയുടെ മറ്റൊരു പതിപ്പും ഇതില്‍ ഉണ്ട്‌. കൂടാതെ ആദ്യകാല രചനകള്‍ നേരിട്ട പ്രശ്നം, കൂട്ടുകാര്‍,അമളികള്‍,നേട്ടങ്ങള്‍ എല്ലാം ഇതിലുണ്ട്‌. 

എന്നെ സര്‍ഗാത്മക ലോകത്തേക്ക്‌ സ്നേഹത്തോടെ ഉറ്റുനോക്കാന്‍ സഹായിച്ച വ്യക്തികളെ അക്കമിട്ട്‌ എനിക്കു പറയാനാകും. ഒന്നാം ക്ളാസ്സിലെ ടീച്ചറായ രാധാമണിടീച്ചര്‍,ആദ്യ മലയാളം ടീച്ചര്‍ പുഷ്പ ടീച്ചര്‍,മലയാള അധ്യാപകരായ ബാബു മഷ്‌,സ്രീകുമാര്‍ മാഷ്‌,എന്നില്‍ ശക്തമായ്‌ പ്രഭാവം ചെലുത്തിയ ഡോ:ഉണ്ണികൃഷ്ണന്‍ മാഷ്‌ അഥവാ ഞങ്ങളുടെ ഉണ്ണിമാഷ്‌,ഇപ്പോഴത്തെ പ്ളസ്‌ ടു അധ്യാപകനായ ഗണേശന്‍ മാഷ്‌... പിന്നെ ആത്മാര്‍ഥ സുഹൃത്തുക്കള്‍

പണ്ട്‌ എന്നോടൊപ്പമിരുന്നു പുസ്തകം വായിക്കാന്‍ ഉണ്ടായിരുന്ന ഒരു ന്യൂനപക്ഷത്തിനെ വ്യത്യസ്ത മുഖങ്ങളില്‍ എനിക്ക്‌ ഇന്നും കണ്ടെത്താനാകുന്നു. അവര്‍ പുസ്തകപ്രേമികളാവണമെന്നില്ല, പക്ഷേ സാഹിത്യത്തിലെ ഏതെങ്കിലും മേഖല അവര്‍ സ്നേഹിക്കുന്നു. സഹപാഠികളായ ശ്രീനാഥും, സുജിത്തും, കുടുംബ സുഹൃത്തായ സിജോ, ഞാന്‍ എന്നും മനസ്സില്‍ സൂക്ഷിക്കുന്ന ആത്മമിത്രങ്ങളായ ഷഹനാസും, അമലും,നമൃതയും..... എന്നിങ്ങനെ വ്യത്യസ്ഥ സമസ്യകളില്‍ എനിക്കുള്ള സൌഹൃദങ്ങളാണ്‌ എന്നിലെ സര്‍ഗാത്മകഇന്ധനം.

സൌഹൃദങ്ങളുടെ നീണ്ട നിര എനിക്കുണ്ട്‌..., ഞാന്‍ എന്ന വ്യക്തിയെ, എന്നിലെ സ്വഭാവവിശേഷത്തെ വെറുപ്പോടെ വീക്ഷിക്കുന്ന ഒറ്റ പരിചയക്കാരനും എനിക്കില്ല.അതാണ്‌ ഞാന്‍ എന്ന വ്യക്തിത്വത്തില്‍ എനിക്ക്‌ കാണാനാകുന്ന വിജയം. എന്നെ അങ്ങേയറ്റം വെറുത്തു എന്ന്‌ എനിക്ക്‌ തോന്നുന്ന ഒരു സുഹൃത്തേ എനിക്കുണ്ടായിരുന്നുള്ളു, എന്നാല്‍ ഇന്ന്‌ അവന്‍ എന്നേ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നു എന്നത്‌ വലിയ ആശ്വാസമാണ്‌ . നല്ല സൌഹൃദങ്ങളില്‍ ഞാന്‍ എന്നു വിശ്വസിക്കുന്നു.
ഒറ്റ നോട്ടത്തില്‍ എനിക്ക്‌ തിരിച്ചറിയാനാകും അവര്‍ എന്നേ എത്രമാത്രം അംഗീകരിക്കുന്നു എന്ന്‌. , അങ്ങനെ അപൂര്‍വ്വം സുഹൃത്തുക്കളേ ഉണ്ടാവു... 

എങ്കിലും കലാലയ ജീവിതം ആഘോഷമാക്കാന്‍ അനവധി സുഹൃദങ്ങള്‍ നല്‍കുന്ന സംഭാവനയെ നാം മാനിക്കണം. അതാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌.

        ഞാന്‍ വേരുകളറിയാത്തവനാണ്‌. എത്ര ശ്രമിച്ചിട്ടും എനിക്ക്‌ സാഹിത്യത്തോട്‌ ഇഷ്ടം ജനിച്ചതെന്തെന്നു വ്യക്തമല്ല. ഞാനറിയാത്ത ഏതെങ്കിലുമൊരു വേരിലെ തുടര്‍ച്ചയാകാം ചിലപ്പോള്‍ ഞാന്‍.... ;

ആ മുന്‍ഗാമി ആരാണാവോ?..........

Wednesday, October 24, 2012

മലയാളന്‍



അടിയാളന്‍മാരുണ്ടായിരുന്നെന്‍ നാട്ടില്‍ 
മണ്ണില്‍ ലയിച്ചവര്‍,മഴുപേറി ഉഴറിയോര്‍ 
കാട്ടുപുല്ലിന്നു കരളുപകര്‍ന്നവര്‍,
 കലപ്പക്കൊഴുവിനാല്‍ മഴവില്ല്‌ തീര്‍ത്തവര്‍ 
ചാട്ടവാറടിതന്‍ പുളിപ്പും,ചുവപ്പും
,തടിപ്പായി മാറതില്‍ പേറി നടന്നവര്‍. 
ഒടുവിലൊരു സന്ധ്യയ്ക്ക്‌ കൂട്ടുപോയവര്‍.
 ഇന്നലത്തെ ചരിത്രപാഠങ്ങളില്‍ മരിച്ചവര്‍. 
ഇന്ന്‌ ഞാന്‍ ഉത്തരാധുനീകന്‍,മനുഷ്യന്‍ 
അടിയാളരില്ലാത്ത ഗ്രാമവും നഗരനരകങ്ങളും,
ചുറ്റിലും ആര്‍ക്കുന്ന വിജയഗാഥകള്‍. 

ഇന്ന്‌ ഞാന്‍ മലയാളി,
മലയാളന്‍-അടിയാളന്‍ തന്നുടെ 
പുതിയ രൂപങ്ങള്‍. 
ഇന്ന്‌ ഞാന്‍ മലയാളി,മലയാളന്‍- 
 അമ്മയാം ഭാഷയെ സ്നേഹിച്ച പേരില്‍ തല്ലു
  വാങ്ങുവോന്‍,കാട്ടാളനാകുവോന്‍,
പുഛച്ചിരിക്കൊക്കെ പാത്രമാകുന്നവന്‍
. ഞാന്‍ മലയാളന്‍, അടിയാള പിന്‍ഗാമി,
ചാട്ടവാറടിയില്ലയെങ്കിലും,
കുത്തുവാക്കായ്‌ 
, കനത്ത നോക്കായി,കറുത്ത ചിരിയായി
മരണമുനയില്‍ പിടഞ്ഞു കിടക്കുവോന്‍. 

ഞാന്‍ മലയാളന്‍,വര്‍ത്തമാനത്തിലൊരു
പണിയാള പുത്രന്‍,നശിച്ച നീചന്‍. 
ഞാന്‍ മലയാളന്‍,പെറ്റമ്മയെ കാക്കുവോന്‍ 
മണ്ണു തിന്നാന്‍ കൊതിയുള്ള പുത്രന്‍, 
 അന്‍പത്തിയാറും ചുമക്കാന്‍ അഭിമാനമുള്ളവന്‍ 
അതെ,ഞാന്‍ മലയാളന്‍,മരണമെത്തുംവരെ 
 മണ്ണില്‍ കഴിയുവാന്‍ ഉറപ്പിച്ച ചുവടുകള്‍ 
ചാനല്‍പ്പരുന്തിന്നു വഴങ്ങാത്ത നട്ടെല്ലുള്ളവന്‍
 ഞാന്‍ മലയാളന്‍,അഭിമാനിയാം പണിയാളന്‍,
 പക്ഷെ, ഇനിയൊരിക്കലും തോക്കാത്ത പുത്രന്‍ 
ഞാന്‍ മലയാളന്‍. മലയാളമണെന്‍ സ്വത്വവും

Thursday, July 12, 2012

മരണമരം.



2080  ജനുവരി പതിനെട്ട്‌.
മുറ്റത്തു നിറയെ പ്ളാസ്റ്റിക്കു കവറുകള്‍,
യന്തിരന്‍മാരുടെ പഴകിയ അസ്ഥികള്‍,
വിമാനമടിഞ്ഞ കോണ്‍ക്രീറ്റു കാടുകള്‍.
പുറത്തെ കാഴ്ചകളാസ്വദിച്ചു ഞാനിരുന്നു.
 "ഗ്രാന്‍പാ... ഈ മരമെന്നാലെന്താ?".
ഹിസ്റ്ററി ബുക്കുമായി കൊച്ചുമോള്‍
അകത്തുനിന്നും ഓടിവന്നു.
 "ഗൂഗ്ഗിള്‍ മാമന്‍ പറഞ്ഞുതരും,ചോദിക്ക്‌"
ഞാന്‍ തടിതപ്പി.പക്ഷേ ഗൂഗിളും തോറ്റു.
 "എനിക്കിപ്പം ട്രീ കാണണം" അവള്‍.
ഒടുവില്‍ ഞാന്‍ പഴയ സ്കൂള്‍ ബാഗു-
തപ്പി ഒരു സിനിമയുടെ സീഡിയെടുത്തു.
"പഴയ സിനിമയാണ്‌-അവതാര്‍"
അതുകാണാനായി അവള്‍ ഉള്ളിലേക്കോടി.
ഞാന്‍ കാഴ്ചകളില്‍ മുഴുകി.
 "ഓ! പാന്‍ഡോറാവിലേതാണ്‌,അല്ലേ ഗ്രാന്‍പാ"
അവള്‍ ഉള്ളില്‍ നിന്നും ശബ്ദമയച്ചു.
 "ങ്‌ഹും" ഞാന്‍ മൂളി ,ഭൂമിയില്‍നിന്ന്!

രാവണന്‍ കോട്ടകള്‍.



 "ഒരു വലിയ തടാകം,അതിനുള്ളില്‍ അഞ്ചു കൊട്ടാരം,
അഞ്ചിലും കയറണം പോയവഴിയേ വീണ്ടും പോവരുത്‌,
ഒരു കൊട്ടാരത്തിലും കയറാതിരിക്കരുത്‌".
കൂട്ടുകാരന്‍ ചോദ്യപ്പെട്ടി തുറന്നുമലര്‍ത്തി.
 കൂട്ടുകാരെല്ലാം പേപ്പര്‍ത്തുണ്ടിനു ചുറ്റും.
ശ്രീനാഥ്‌,ഷബീബ്‌,എബി.. ജിബിരീല്‍-
പ്രമോദ്‌,ഷമീം.... മതിലുകളില്ലാത്തോരനവധി.
ഉത്തരം കിട്ടാതെ ആവി പറക്കുന്ന തലകള്‍,
അതിനു നടുവില്‍ ഞാനിരുന്നങ്ങനെ വിയര്‍ത്തു.
തീക്കുനിക്കവിതയുടെ തീയേറ്റ്‌ പൊള്ളി
തണുത്ത ഭിത്തിചാരി ഞാനിരുന്നു.
"ശരിയാണ്‌ കൂട്ടുകാരാ കൊട്ടാരത്തിനാവില്ല"
ഞാന്‍ അകക്കണ്ണിലെ ജലം തുടച്ചു...
രാവണന്‍ കോട്ടകളായ്‌ നാളെ ഇവരെല്ലാം..
നാളെ ഇവരെല്ലാം കൈയെത്താദൂരത്തിലാവും.
തീക്കുനിക്കവിതയുടെ ചൂടാറിയാലും,
നന്ദിതക്കണ്ണുനീര്‍ പെയ്തൊഴിഞ്ഞാലും,
രാവണന്‍ കോട്ടകളങ്ങനെ ഉയര്‍ന്നുയര്‍ന്ന്...
തലയ്ക്കുമുകളില്‍ കണ്ണുനീര്‍ പെയ്ക്കും.

തലവിഴുങ്ങികള്‍.





തിരുവെഴുത്തുകൾ ധ്യാനത്തെ പ്രോത്സാഹിപ്പിക്കുന്നു
ഒരു ക്രിസ്ത്യാനിയുടെ ആത്മീയ ജീവിതത്തിൽ ധ്യാനത്തിന് മർമ്മപ്രധാനമായ പങ്കുണ്ടെന്ന് ബൈബിൾ വ്യക്തമാക്കുന്നു
ദൈവത്തെ അറിയാൻ ഒരു വ്യക്തി തിരുവെഴുത്തുകളിൽ നിന്നുള്ള സൂക്ഷ്മ പരിജ്ഞാനം നേടണം കൂടാതെ ദൈവത്തിൻറെ സൃഷ്ടികളെ നിരീക്ഷിക്കുന്നതും ദൈവത്തെക്കുറിച്ച് അറിയാൻ ധ്യാനത്തെ പ്രോത്സാഹിപ്പിക്കാൻ ഉള്ള ഒരു മാർഗമാണ്
സാധാരണഗതിയിൽ നാം എന്തെങ്കിലും പഠിക്കാൻ ആദ്യം മനസ്സിൽ വിചാരിക്കും
എന്നാൽ ധ്യാനം -യഥാർത്ഥത്തിൽ നാം പഠിച്ചുകഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് അഗാധമായി വിലയിരുത്തുന്നതാണ്
കാര്യങ്ങളെക്കുറിച്ച് കേവലം ചിന്തിക്കുന്നത് അല്ല മറിച്ച് അതു യഹോവ യുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ള നമ്മുടെ വിലയിരുത്തലുകളാണ് അതിൽ ഉൾപ്പെടുന്നത്

ധ്യാനത്തിന് ബൈബിൾ അത്രയധികം പ്രാധാന്യം കൊടുക്കുന്നുണ്ടോ?
തീർച്ചയായുമുണ്ട് ഇത് മനസ്സിലാക്കാൻ യോശുവയുടെ അനുഭവം നമ്മെ സഹായിക്കും ബി സി 1473 യഹോവയുടെ ജനത്തെ വാർത്ത ദേശത്തേക്ക് കൊണ്ടുവരാൻ തയ്യാറെടുക്കുന്ന ഉത്തരവാദിത്വമായിരുന്നു അവനുണ്ടായിരുന്നത്
ഈ ഭാരിച്ച ഉത്തരവാദിത്തം നിർവഹിക്കാൻ യോശുവയെ സഹായിക്കാൻ പോകുന്നത് എന്തായിരുന്നു നമുക്ക് നോക്കാം (യോശുവ 1:8)

അതെ യോശുവ ദൈവവചനം ക്രമമായി  തന്നെ  ധ്യാനിക്കേണ്ടിയിരുന്നു.
ബൈബിൾ ജ്ഞാനമൊഴികൾ പറയുന്നതനുസരിച്ച് "നീതിനിഷ്ഠരുടെയും വിവേകികളുടെയും ഒരു സവിശേഷതയാണ് ധ്യാനം"  മാത്രമല്ല ധ്യാനിക്കുന്നവൻ സന്തുഷ്ടരും  ആണെന്ന് ദൈവവചനം പറയുന്നു

 എന്നാൽ എന്താണ് ധ്യാനം?
ധ്യാനം സംബന്ധിച്ച ലോകത്തിന്റെ വീക്ഷണം ക്രിസ്ത്യാനികളെ ആശയക്കുഴപ്പത്തിലാകരുത്
കാരണം ലോകത്തിൻറെ കാഴ്ചപ്പാടുകൾ ഒരിക്കലും നമ്മളെ സ്വാധീനിക്കരുത്. അങ്ങനെയാണെങ്കിൽ ലോകം വെച്ചുപുലർത്തുന്ന ധ്യാനത്തെ പറ്റിയുള്ള ചിന്തകൾ എന്തൊക്കെയാണ്
ക്രിസ്ത്യൻ:- രോഗശാന്തിയോ ദുശീല നിവാരണ യഞ്ജമോ ആണ് ക്രിസ്ത്യൻ മതവിഭാഗങ്ങളിൽ കാണുന്നത്
ഹിന്ദുമതം:-  അതീന്ദ്രിയ ധ്യാനം, ബ്രഹ്മാവിനെ, രൂപങ്ങള് സ്തുതിച്ചുകൊണ്ടുള്ള, അമാനുഷികമായ ഒരു ഉറവിൽ നിന്ന് പോലെയുള്ള ശാന്തത അവർ നേടുന്നു
ബുദ്ധമതം :-ഈ ധ്യാനമാണ് കൂടുതൽ ഫലപ്രദമായ എന്ന് ആളുകൾ കരുതുന്നത് അതായത് മനസ്സിലാക്കി കൊണ്ട് ഒരു വസ്തുവിന് ഒരു കാര്യത്തിൽ മാത്രം ചിന്തിച്ചുകൊണ്ടിരിക്കുന്നത് എന്നാൽ ഇത് അപകടകരമാണ് (മത്തായി 12: 43- 45)
അതിനാൽ ധ്യാനമെന്നാൽ മനസ്സിൽനിന്ന് ചീത്തകാര്യം ഒഴിവാക്കൽ മാത്രമല്ല നല്ലത് നിറയ്ക്കുക കൂടി ചെയ്യുമ്പോളാണ് അത് പൂർണമാകുന്നത്.
അങ്ങനെയാണെങ്കിൽ എന്താണ് യഥാർത്ഥ ധ്യാനത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഉചിതമായ ധ്യാനത്തിൽ ഉൾപ്പെട്ടിരിക്കുന്നത്
 ഒരു വ്യക്തി തന്റെ  ഭൂതകാലം അയവിറക്കുന്നത്
 വർത്തമാന കാലത്തെ കുറിച്ച് ചിന്തിച്ച് വിലയിരുത്തുന്നത്
ഭാവിയെപ്പറ്റി  ശ്രദ്ധാപൂർവം ആലോചിക്കുന്നത് എന്നിവ 3ഉം ഉൾപ്പെടുന്ന
അഗാധമായ ഏകാഗ്ര ചിന്ത ആണ്.

എന്നാൽ നമ്മൾ കേവലം ദിവാസ്വപ്നത്തിൽ ഉൾപ്പെടുന്നത് ധ്യാനത്തിൽ ഉൾപ്പെടില്ല.
മാത്രവുമല്ല ധ്യാനം ചിലപ്പോൾ അനുചിതമായ വിഷയങ്ങളെക്കുറിച്ച് ആയാൽ അത് ഫലത്തേക്കാൾ ഉപരി നമുക്ക് ദോഷം ചെയ്യുന്നതിനും ഇടയാക്കിയേക്കാം
അങ്ങനെയെങ്കിൽ യഥാർത്ഥത്തിൽ നല്ല രീതിയിൽ ധ്യാനിക്കുന്നതിന് നാം ചെയ്യേണ്ട ചില പ്രായോഗിക കാര്യങ്ങൾ എന്തൊക്കെയാണ്
ഒന്നാമതായി നാം ഏകാഗ്രചിത്തനായി ഇരിക്കാൻ കഴിയുന്ന ഒരു സ്ഥലം തിരഞ്ഞെടുക്കുക ഉചിതമായ ഒരു സമയം തിരഞ്ഞെടുക്കുക
രണ്ടാമതായി ശ്രദ്ധ ശല്യമുണ്ടാക്കുന്ന ടിവി സംഗീതം മുതലായവയിൽ നിന്ന് വിട്ടു ശാന്തമായ സമയങ്ങൾ സ്ഥലങ്ങളും അതിനായി അന്വേഷിക്കണം(ഉല്പത്തി 24:63)
ആത്മീയ കാര്യങ്ങളെക്കുറിച്ച് ധ്യാനിക്കുന്നതിന്റെ പ്രാധാന്യം
പ്രയോജനപ്രദമായ കാര്യങ്ങളിൽ നാം നടത്തുന്ന ധ്യാനത്തിന് മനസ്സും ഹൃദയവും ഉൾപ്പെട്ടിരിക്കുന്നു
 പൗലോസ് അപ്പോസ്ഥലൻ തിമഥിയോസ് നോട് ബുദ്ധി ഉപദേശിച്ചത് സ്വന്തം നടത്തിയും ശുശ്രൂഷയും പഠിപ്പിക്കലിനെയും കുറിച്ച് ആവശ്യത്തിന് ധ്യാനിക്കുക എന്നാണ്
അതായത് എടുത്തുചാട്ടക്കാരെയും പരിജ്ഞാനം കുറവുള്ള ഒരു വ്യക്തിയെ  പോലും നന്നായി ധ്യാനിച്ച് എടുക്കുന്ന ഒരു തീരുമാനം അവരുടെ ജീവിതത്തിൽ ഫലപ്രാപ്തി യിലേക്ക് നയിച്ചേക്കാം
ഇതെങ്ങനെയാണ് നമുക്ക് ലഭിക്കുന്നത്
 പ്രധാനമായും നമ്മുടെ സഭായോഗങ്ങളിൽ, ഒരു ലേഖനത്തിലൂടെ, ഒരു വ്യക്തിപരമായ ഉപദേശത്തിലൂടെ

മിക്കപ്പോഴും ആഴമായ ഉള്ള ധ്യാനമാണ് വ്യക്തിപരമായി നമ്മളെ സഹായിക്കുന്ന അനേകം വിവരങ്ങളിലേക്ക് നമ്മുടെ മനസ്സ് നമ്മെ നയിക്കുന്നത്

ഉദാഹരണത്തിന്
 ഉല്പത്തി 18: 12 സാറായ്ക്ക് പുത്രൻ ഉണ്ടാകും എന്ന് വാഗ്ദാനം ലഭിച്ചപ്പോൾ ഉള്ളിൽ ചിരിച്ചു
ഉല്പത്തി 21 6 യഹോവ അവളെ ചിരിപ്പിച്ചതിനാൽ...(വ്യത്യാസം വിശദീകരിക്കുക)
 മറ്റൊരു സാഹചര്യം നോക്കുക എത്യോപ്യ ഷണ്ഡൻ രഥത്തിൽ സഞ്ചരിക്കുമ്പോഴാണ യെശയ്യാ പ്രവാചകൻറെ ചുരുൾ വായിക്കുന്നത്.
 ഓർത്തുനോക്കുക കല്ലുപതിച്ച അക്കാലത്തെ വഴിയിലൂടെ സസ്പെൻഷൻ ഒന്നുമില്ലാത്ത ഒരു രഥത്തിൽ ഇരുന്നു അദ്ദേഹം ആ പേജ് നമ്പർ ഇല്ലാത്ത ചുരുൾ വായിക്കുന്നുണ്ടെങ്കിൽ, ആ കുലുക്കത്തിൽ അത് ചെയ്യുന്നുണ്ടെങ്കിൽ അദ്ദേഹത്തിൻറെ തീഷ്ണത നിങ്ങൾ കണ്ടിട്ടുണ്ടോ ഇത്തരം ചില കാര്യങ്ങളിൽ ബൈബിളിൽ നേരിട്ട് പറയുന്നില്ല. ഇനി മറ്റു ചില കാര്യങ്ങൾ നാം നന്നായി ധ്യാനിക്കുമ്പോൾ നമുക്ക് ഗവേഷണം ചെയ്ത് ലഭിക്കുന്നവയാണ്
എല്ലാ സംഭവങ്ങളെയും നാം കാണേണ്ടത് യഹോവ യുമായുള്ള നമ്മുടെ ബന്ധത്തെ അടിസ്ഥാനപ്പെടുത്തിയാണ്
യഹോവയുടെ ഉദ്ദേശങ്ങളും നമ്മൾ എത്രമാത്രം യോജിക്കുന്നു എന്ന് ശ്രദ്ധ കൊടുക്കുക അതുപോലെ യഹോവയുടെ ഗുണങ്ങൾ അത് നമ്മുടെ ജീവിതത്തിലെ ഭാഗമാക്കി തീർക്കണമെങ്കിൽ ധ്യാനം അതിലുൾപ്പെടുന്നു
യഥാർത്ഥ ധ്യാനം ഭൂത-വർത്തമാന-ഭാവി കാലങ്ങളെ വ്യക്തമായി പഠിക്കുന്നതാണ് എന്ന് മനസ്സിലാക്കി
അങ്ങനെയാണെങ്കിൽ നമുക്ക് അതുവച്ച് പരിശോധിക്കാൻ കഴിയും
ഭൂതകാലം കാര്യങ്ങളെക്കുറിച്ച് നാം ഓർക്കുന്നത് നമ്മുടെ പാകപ്പിഴകൾ കാണുന്നതിനും ജീവിതം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും
ഉദാഹരണത്തിന് ഇസ്രായേലിനെ കഴിഞ്ഞകാല പാപങ്ങൾ അവർക്ക് ഒരു ഓർമ്മിപ്പിക്കുമായിരുന്നു സമ്മാനമായി, ഇനി നമ്മുടെ തന്നെയോ അല്ലെങ്കിൽ മറ്റ് വിശ്വസ്തരായ അവരുടെ മുൻകാല പ്രവർത്തികൾ ഓർക്കുകയും ധ്യാനിക്കുകയും ചെയ്യുന്നത് വീണ്ടും നന്മ ചെയ്യുന്നതിനുള്ള പ്രചോദനം

(ഉദാഹരണം mirror വാഹനത്തിലെ )
 നമുക്ക് ഇനി വർത്തമാനകാലത്തെ കുറിച്ച് നാം നന്നായി ചിന്തിക്കുന്നത് നന്നായി പുരോഗമിക്കുന്നത് വേണ്ടി പ്രായോഗികമായ ലക്ഷ്യങ്ങൾ വച്ച് ഇപ്പോൾ തന്നെ പ്രവർത്തിക്കുന്നതിന് നമ്മളെ സഹായിക്കും.
നമ്മളിപ്പോൾ ജീവിതം എങ്ങനെ വിനിയോഗിക്കുന്നു എന്നതിനെക്കുറിച്ച് ചിന്തിക്കു നന്ന് ദൈവവുമായി അടുപ്പിക്കും
 ഇനി ഭാവിയെ സംബന്ധിച്ച നമ്മുടെ ഭാവിയിൽ നാം എന്തെല്ലാം ചെയ്യാൻ പോകുന്നതെന്ന് ആസൂത്രണം ചെയ്യുന്നത് ഉൾപ്പെടുന്നു അതിനായി വലിയ ലക്ഷ്യങ്ങളും ദീർഘകാല അടിസ്ഥാനത്തിലുള്ള തീരുമാനങ്ങളും വെക്കാം ഒരുപക്ഷേ ആലോചിച്ചേക്കാം എന്തുതന്നെയായാലും ദ്യാനം നമ്മളെ ആത്മീയ കാര്യങ്ങളെക്കുറിച്ച് കൂടുതൽ ജ്ഞാനമുള്ള ഒരു വ്യക്തിയും ദൈവത്തോട് കൂടുതൽ അടുപ്പമുള്ള ഒരു വ്യക്തമാക്കുമെന്ന് സംശയമില്ല
അത് നമ്മുടെ സംഭാഷണത്തിൽ പ്രതിഫലിക്കുകയും ചെയ്യും

അങ്ങനെയാണെങ്കിൽ ആത്മീയ കാര്യങ്ങളെക്കുറിച്ച് ധ്യാനിക്കുന്നതിന് സമയം എടുക്കേണ്ട ആവശ്യം ഉണ്ടോ അല്ലെങ്കിൽ അത് തുടരേണ്ടതുണ്ടോ
ആത്മീയ കാര്യങ്ങളെക്കുറിച്ച്‌ധ്യാനിക്കുന്നതിൽ തുടരുക.
ഒരിക്കലും നാം ധ്യാനിക്കാൻ സമയമില്ലാത്തവിധം അനുദിനജീവിതത്തിൽ മുഴുകരുത് അത് വളരെ വലിയ അപകടത്തിലേക്ക് നമ്മെ എത്തിക്കും
ഉദാഹരണത്തിന് ശരിയായി ചവച്ചരക്കാതെ നിരന്തരമായി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ഒരാൾക്ക് ശരീരത്തിന് ഗുണത്തെക്കാളുപരി ദോഷം ചെയ്യുന്നതുപോലെ വിവരങ്ങൾ ധ്യാനിക്കാതെ കേവലം കേൾക്കുക ആണെങ്കിൽ അത് നമ്മുടെ ആത്മീയ ആരോഗ്യത്തെ യാതൊരുതരത്തിലും ബലപ്പെടുത്തുകയില്ല
യേശുപോലും ആത്മീയ കാര്യങ്ങൾക്കിടയിൽ പോലും കൃത്യമായ ധ്യാനത്തിന് വേണ്ടി സമയം കണ്ടെത്തി. ആത്മീയ വ്യക്തിയും പൂർണ്ണത ഉള്ളവനുമായ യേശുവിനു പോലും ധ്യാനിക്കാൻ സമയങ്ങൾ ആവശ്യമായി വന്നു, അങ്ങനെയാണെങ്കിൽ നമുക്ക് എത്രയധികമാണ് ആവശ്യമാണ് (മർക്കോസ് 6 3: 31 )
അതിനാൽ ധ്യാനത്തിനായി നീക്കി വെക്കുന്ന സമയത്തെ  വിലപ്പെട്ടതായി കരുതുക കാര്യങ്ങളെക്കുറിച്ച് ക്രമമായി ധ്യാനിക്കുക, അപ്പോൾ അത് മറ്റുള്ളവർക്ക് പ്രോത്സാഹനത്തിന്  ഉറവാകും. കൂടാതെയുള്ള നമ്മുടെ ബന്ധത്തെ ദൃഢമാകുകയും ചെയ്യും











"സമോറാ, നീ റെഡിയായോ?"
"എപ്പഴേ,ഡാഡീ!"-വലിയ ബാഗുകള്‍ മുറ്റത്തേക്ക്‌ ആയാസപ്പെട്ട്‌ വലിച്ചിറക്കുന്നതിനിടയ്ക്ക്‌ ഞാന്‍ പറഞ്ഞു.
എനിക്കുള്ളില്‍ അന്തര്‍ലീനമായിരിക്കുന്ന സന്തോഷം ഞാന്‍ സംസാരിക്കുമ്പോള്‍ പുറത്തു ചാടാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു.കഴിഞ്ഞയാഴ്ചയാണ്‌ ഡാഡി എന്നോട്‌ ആ സന്തോഷ വാര്‍ത്ത പറഞ്ഞത്‌."നിനക്കു ഏറെ നാളായി ഉള്ള മോഹമുണ്ടല്ലോ, ആ കേരളത്തിലേക്കുള്ള വിനോദയാത്ര-"അത്രയും പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ സന്തോഷത്താല്‍ മതിമറന്നിരുന്നു.ചെറുപ്പത്തില്‍ അറാം ക്ളാസ്സില്‍ ചരിതപാഠക്ളാസ്സില്‍ വച്ചാണ്‌ ഞാന്‍ കേരളത്തേക്കുറിച്ച്‌ അറിയുന്നത്‌,നതാഷാ മാഡമാണ്‌ എന്തോ പറഞ്ഞ കൂട്ടത്തില്‍ കേരളത്തേപറ്റി സംസാരിച്ചത്‌.അന്നു തന്നെ, വീട്ടിലെത്തിയ ഉടനെ തന്നെ ഞാന്‍ നെറ്റില്‍ കേരളത്തേക്കുറിച്ചു പരതി.ശാന്ത സുന്ദരമായ പുഴകള്‍,പച്ചപ്പാര്‍ന്ന മലനിരകള്‍,നീലക്കയലുകള്‍,കാതു തൂങ്ങിയ മുത്തശ്ശിമാര്‍,സായംസന്ത്യയിലെ ഒരു അരയാല്‍ മരം...എന്നിങ്ങനെ ഒരുപാടു കാഴ്ചകള്‍.അന്നു തീര്‍ച്ചപ്പെടുത്തിയതാണ്‌ ഡാഡിയേക്കൊണ്ട്‌ ഈ യാത്ര എങ്ങനേയും സമ്മതിപ്പിക്കണമെന്ന്.ഓരോ അവധിക്കാല യാത്രകളിലും കേരളം എന്ന പേര്‌ ഡാഡിയും മമ്മിയും ബോധപൂര്‍വ്വം മറന്നു.ഞാന്‍ സങ്കടത്തോടെ ഓരോ തവണയും ലോകയാത്രകള്‍ക്ക്‌ ഇറങ്ങിപ്പുറപ്പെട്ടു.ഒടുവില്‍ തികച്ചും ആകസ്മികമായി കഴിഞ്ഞയാഴ്ച്‌ ഡാഡി ചോദിച്ചു." ഇത്തവണത്തെ യാത്ര എങ്ങോട്ടാണെന്നറിയുമോ?" "കാനഡ,കാന്‍,പാരീസ്‌,യൂഫ്രട്ടീസ്‌,റോം,ലണ്ടന്‍, കൂടിപ്പോയാല്‍ റഷ്യ-എന്താ ഇതിലേതെങ്കിലും ശരിയല്ലേ?" ഡാഡിയോടും എന്നിലെ മനസ്സാഷിയോടും ഞാന്‍ ഒരേ സംയം ചോദിച്ചു.ആപ്പോഴാണ്‌ ഡാഡി അത്‌ പറഞ്ഞത്‌ . "നിനക്കു ഏറെ നാളായി ഉള്ള മോഹമുണ്ടല്ലോ, ആ കേരളത്തിലേക്കുള്ള വിനോദയാത്ര-""ഹോ ഈ പെണ്ണിനെന്തു പേക്കൂത്താ" പെരുവിരലില്‍ കറങ്ങിക്കൊട്ടു എന്തെല്ലാമോ ചിന്തിച്ചുകൊണ്ടിരുന്ന എന്നെ രൂക്ഷമായി നോക്കിക്കൊണ്ട്‌ അമ്മ പുറത്തുവന്നു.യാത്രയ്ക്കായ്‌ വാങ്ങിയ പുതിയ കോട്ട്‌ ഇട്ടുകൊണ്ട്‌ അമ്മ പറഞ്ഞു"സമോറാ നീയെന്തിനാണ്‌ ഇങ്ങനെ സന്തോഷിക്കുന്നത്‌,നമ്മള്‍ മറ്റു പലയിടത്തും പോയതുപോലെ തന്നെയല്ലേ ഇത്‌? നീ ഇങ്ങനെ സന്തോഷിച്ചാല്‍ അത്‌ ഒടുവില്‍ നിന്നെ വിഷമിപ്പിക്കും". അമ്മ പറയുന്നതില്‍ കാര്യമുണ്ടെന്നു എനിക്കു തോന്നുന്നില്ല.അമ്മയുടെ കുടുംബക്കാര്‍ പൊതുവേ ഉപദേശികളാണ്‌.ഈയിടെ ഒരു ഇന്ത്യന്‍ ബൂക്സ്റ്റോളില്‍ നിന്നും ബുദ്ദനേക്കുറിച്ചുള്ള ലേഖനങ്ങള്‍ വാങ്ങി വായിച്ച ശേഷം അമ്മ എന്നോടു കൂടെക്കൂടെ പറയാറുണ്ടായിരുന്നു"ആഗ്രഹങ്ങള്‍ നന്നല്ല,അതു നിന്നെ നിരാശയാക്കുമെന്ന്". അന്നു ഞാന്‍ ചോദിച്ചു."അതെങ്ങനെ അമ്മേ,അമ്മ അഛനെ ആഗ്രഹിച്ചതുകൊണ്ടും,അഛന്‍ അമ്മയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചതു കൊണ്ടുമല്ലേ ഞാന്‍ ഉണ്ടായത്‌.എന്നെ നന്നായി വളര്‍ത്താന്‍ ആഗ്രഹിച്ചതു കൊണ്ടല്ലേ അമ്മ എനിക്ക്‌ എട്ടാം വയസ്സുവരെ ഒരു ആയയേ ഏര്‍പ്പാടാക്കിയത്‌.ഞാന്‍ വലിയ നിലയിലെത്താന്‍ ആഗ്രഹിച്ചതു കൊണ്ടല്ലേ എന്നെ ആ വലിയ സ്കൂളില്‍ ചേര്‍ത്തതും,ഉപരിപഠനക്കാശ്‌ ഇപ്പഴേ സ്വരുക്കൂട്ടുന്നതും, അപ്പോള്‍ എന്നേ ചുറ്റിപ്പറ്റി മാത്രം ഇത്രയും ആഗ്രഹം ഉണ്ടെങ്കില്‍ അതിനു ഇരയായ എനിക്ക്‌ ആഗ്രഹങ്ങള്‍ പാഠില്ലെന്നോ?". ഞാന്‍ പറഞ്ഞതിനു മറുപടി പറയാതെ അമ്മ അന്നു ദേഷ്യപ്പെടുകയാണുണ്ടായത്‌.അന്നു മുതല്‍ ബുദ്ദന്‍ എന്നെ ഉപദ്രവിച്ചില്ല. "സമോറാ കാറു വന്നു,വേഗമിറങ്ങ്‌" ഡാഡിയുടെ ഒച്ച ഞാന്‍ മുടിനേരയാക്കാന്‍ നോക്കിക്കൊണ്ടിരുന്ന കണ്ണാടിയില്‍ തട്ടി എന്നിലെത്തി."ഞാനിതാ ഇറങ്ങി".ഞാന്‍ കലണ്ടറിലെ 15 എന്ന അക്കത്ത്നു ചുറ്റും ഒരു വട്ടമിട്ടു. പിന്നെ വാതില്‍പൂട്ടി,പുറത്തിറങ്ങി.ഡാഡി ബാഗുകള്‍ ബോണറ്റിലും മുകളിലുമായി ഉറപ്പിച്ച ശേഷം മുന്‍സീറ്റില്‍ കയറി.ഞാനും അമ്മയും പിറകില്‍ കയറി. കാറു മുന്നോട്ടു നീങ്ങുമ്പോള്‍ വരാന്തയിലെ 2080 എന്ന വയലറ്റു നിറത്തില്‍ അച്ചടിടിച്ച വര്‍ഷവും,അതിനു താഴെ ചുവന്ന നിറത്തിലെഴുതിയ ആഗസ്റ്റും, കാറ്റത്ത്‌....

2


"ഓ നിങ്ങളെന്നോടു ക്ഷമിക്കണം,ഇത്രയും നേരം എന്തെല്ലാമോ പുലമ്പിയിട്ടും ഞാന്‍ താമസിച്ചിരുന്ന രാജ്യത്തേക്കുറിച്ച്‌ സൂചിപ്പിക്കാന്‍ മറന്നു.സന്തോഷം കൊണ്ട്‌ മറന്നതാണ്‌.കഥയുടെ ആദ്യം തന്നെ പറയാന്‍ നാക്കു വളച്ചതാണ്‌ അപ്പോഴാണ്‌ അമ്മ എന്തോ പറഞ്ഞത്‌.സാരമില്ല എപ്പോഴായാലും അറിഞ്ഞാല്‍ മതി അല്ലേ?, ഞാന്‍ ജനിച്ചു വളര്‍ന്നത്‌ ഫിന്‍ലാന്‍ഡിലാണ്‌. ലോകത്തിലെ മുഴുവന്‍ വിഷാദവും ഊറിക്കൂടിയ ഒരു രാജ്യം,പച്ചിലകളില്‍പ്പോലും എനിക്ക്‌ ചൂടു പറക്കുന്ന ദു:ഖം കാണാമായിരുന്നു.ആ നരച്ച ചത്വരങ്ങള്‍ എന്നെ ഭ്രാന്തു പിടിപ്പിക്കുകയായിരുന്നു.അപ്പോള്‍ അവിടെ നിന്നുകൊണ്ട്‌ ഞാന്‍ കേരളത്തെ പ്രണയിച്ചതില്‍ എന്താണ്‌ കുറ്റം.ഇപ്പോള്‍ ഞങ്ങള്‍ കേരളത്തിലേക്ക്യുള്ള യാത്രയ്ക്കു മുന്‍പ്‌ ഇന്ത്യയിലെ മറ്റു കാഴ്ചകള്‍ കാണാനാണ്‌ ഇവിടെ("ഡാഡീ,ഈ സ്ഥലമേതാ?... "ഓ ദിസ്‌ ഇസ്‌ ദി ക്യാപിറ്റല്‍ ഓഫ്‌ ഇന്‍ഡ്യ-ന്യൂ ഡല്‍ഹി")നൂഡലിയില്‍ തങ്ങുന്നത്‌.എനിക്ക്‌ ഉറക്കം വരാന്‍ തുടങ്ങിയിയെന്നു തോന്നുന്നു.വെളുത്തു തുടുത്ത കാലുകള്‍ തലയിണയ്ക്കു മേല്‍ വച്ച്‌ അതാസ്വദിച്ച്‌ ഞാന്‍ ഉറങ്ങിപ്പോയ്യി. പിറ്റേന്നാണ്‌ ഞാന്‍ ആ സ്വപ്ന നാട്ടിലെത്തിയത്‌. കാലിക്കറ്റ്‌ എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ഞാന്‍ അക്ഷരാര്‍ഥത്തില്‍ ആര്‍ത്തുപോയ്യ്‌"ഹൂവാ......ഹൂയി........ അമ്മ നല്‍കിയ നുള്ളും ശാസനയും ആ ശബ്ദത്തെ മുറിപ്പെടുത്തി."സമോറാ പ്ളീസ്‌ റിമെംബറ്‍,യു ആര്‍ നോട്ട്‌ ചൈല്‍ഡ്‌".അമ്മയുടെ ഉപദേശം എനിക്ക്‌ ഇഷ്ടമായില്ല.എന്നിലെ വര്‍ഷാന്തരങ്ങളായുള്ള ഈ മോഹം പൂവണിയവെ അത്‌ അമ്മ പറയരുതായിരുന്നു."പോട്ടെ നീ വാ"എന്നയര്‍ഥത്തില്‍ ഡാഡി എന്നോടു കണ്ണു ചിമ്മി.ഞാന്‍ ബാഗുകളുമെടുത്ത്‌ പുറത്തേക്ക്‌...... ഗേറ്റ്‌ തുറന്നാല്‍ അതിനപ്പുറം ചിരിച്ചു നില്‍ക്കുന്ന പച്ചതെങ്ങോലകള്‍ കാണാം,ദൂരെ കാട്ടരുവികള്‍ ഒഴുകുന്ന താളം കേള്‍ക്കാം,ചിരിച്ചു പറക്കുന്ന ഓണത്തുമ്പികളെ പിടിക്കാന്‍ ഓടുന്ന ഗ്രാമീണ ബാലരേയും,അവരുടെ പിതൃസ്വത്തായ നോക്കേത്താ ദൂരത്തെ വയലുകള്‍ കാണാം... ഇവയൊക്കെയാണ്‌ ഞാന്‍ പ്രതീക്ഷിച്ചത്‌.ആ പ്രതീക്ഷ മുന്നോട്ട്‌ നോക്കാനും നടക്കാനും എന്നെ ഉത്സാഹവതിയാക്കി.ടാക്സി വന്നരികെ നിന്നപ്പോള്‍ ഞങ്ങള്‍ ബാഗുകള്‍ അതിനു ഗര്‍ഭമായി നല്‍കി,പിന്നെ സീറ്റുകളില്‍ ചാരി പുറം കാഴ്ചകള്‍ക്കായി കാത്തിരുന്നു.കോണ്‍ക്രീറ്റു വഴികള്‍ നിറഞ്ഞ എയര്‍പോര്‍ട്ടു പരിസരം കടന്നാല്‍ പച്ചപ്പുണ്ടാകുമെന്നു തന്നെ ഞാന്‍ കരുതി.ഒരു പച്ചപ്പുല്ലു പോലും കാണാത്തതില്‍ അമ്മയുടെ മുഖത്ത്‌ ആ ചുരുങ്ങിയ സമയത്തിനുള്ളില്‍ പടര്‍ന്ന നിരാശ ,അമ്മ കേരളത്തെ ആര്‍ത്തിയോടെ കണ്ണുകള്‍ കൊണ്ട്‌ വിഴുങ്ങാന്‍ ആഗ്രഹിക്കുന്നു എന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്നതായിരുന്നു.അമ്മയും ഡാഡിയും എന്നേപ്പോലെ ഉത്സാഹമുള്ളവരാണെന്ന വസ്തുത എന്നേ ആഹ്ളാദിപ്പിച്ചു.ടാക്സി അരമണിക്കൂറിനടുത്ത്‌ സഞ്ചരിച്ചിട്ടും,കൂറ്റന്‍ കെട്ടിടങ്ങളും,കരിമ്പുക തുപ്പുന്ന ഫാക്ടറികളും,യന്ത്രക്കൈകളുടെ പരക്കം പാച്ചിലും,നീണ്ണു നിവര്‍ന്നു കിടക്കുന്ന മണലും മണ്ണും കലര്‍ന്ന മിശ്രിതവുമല്ലാതെ മറ്റൊന്ന് കണ്ടില്ല.ഞങ്ങള്‍ക്കിറങ്ങേണ്ട റിസോര്‍ട്ടില്‍ ടാക്സി കുലുങ്ങിനിന്നു.ഞാന്‍ ആ റിസോറ്‍ട്ടു അടിമുടിനോക്കി(മുടിയിലെത്താന്‍ പറ്റാത്തത്ര ഉയരമുണ്ട്‌ അതിന്‌).ടാക്സിക്കാരനെ വെറുതേ തിരിഞ്ഞുനോക്കിയതാണ്‌ ഞാന്‍,ഉള്ളിലേക്ക്‌ ബാഗുകള്‍ ഉരുട്ടിക്കൊണ്ടു പോകാന്‍ വന്ന റൂം ബോയ്‌ തലമൂടും തരത്തിലുള്ള ഒരു കിരീടം വച്ചിരുന്നു.പട്ടുകൊണ്ടവന്‍ പൊതിഞ്ഞിരുന്നു.അപ്പോളാണ്‌ ഞാന്‍ വെറുതേ ടാക്സിക്കാരനെ നോക്കിയത്‌,അയാളുടെ തലയില്‍ കിരീടമുണ്ടോയെന്നറിയാന്‍.പക്ഷേ ഞാന്‍ അറിയാതെ കൂവിപ്പോയി.ഉണങ്ങിയ തൊണ്ടയില്‍ നിന്നും എനിക്ക്‌ പുറത്തേക്ക്‌ ശബ്ദം വന്നില്ല.ആ ടാക്സി ഡൈവര്‍ക്ക്‌ തല ഇല്ലായിരുന്നു.അയാളുടെ തൊപ്പി കഴുത്തില്‍ അമര്‍ന്നിരുന്നു.ഞാന്‍ അപ്പോഴാണ്‌ റൂം ബോയെ സൂക്ഷിച്ചു നോക്കിയത്‌.കിരീടത്തിനടിയില്‍ ഒരു ശൂന്യതയായിരുന്നു അവനും.ഞാന്‍ അലറിക്കൊണ്ട്‌ ഡാഡിക്കൊപ്പമെത്തി.ചങ്കിടിപ്പ്‌ തടസ്സപ്പെടാതിരിക്കാന്‍ ഞാന്‍ സ്വയം മാറില്‍ തിരുമ്മിക്കൊണ്ടിരുന്നു.അമ്മയും ഡാഡിയും എന്നെ ചേര്‍ത്തു പിടിച്ചു.അപ്പോളാണ്‌ അവരും അതെല്ലാം ശ്രദ്ദിച്ചത്‌.റിസപ്ഷ്യനിസ്റ്റ്‌,മാനേജറ്‍,നൃത്തകി,തൂപ്പുകാരന്‍ ,എന്തിന്‌ അവിടെ പ്രവൃത്തിച്ചുകൊണ്ടിരുന്ന ടി.വി.യിലെ നായകനടക്കം തലയില്ലാത്ത ഒരു കൂട്ടം ആളുകള്‍ ഞങ്ങളെ പൊതിഞ്ഞു.അവര്‍ മധുരമായ ശബ്ദത്തില്‍ ഒഴുക്കോടെ ഇംഗ്ളീഷില്‍ ഞങ്ങളെ ആശ്വാസ വാക്കുകളാല്‍ സമാധാനിപ്പിക്കാന്‍ നോക്കുന്നുണ്ടായിരുന്നു,എന്നാല്‍ ആ ഹോട്ടല്‍ മുറിയില്‍ നിന്നും ഞങ്ങള്‍ പുറത്തേക്ക്‌ ഓടി,ഓട്ടത്തിനിടയില്‍ അമ്മ എന്നെ ശക്തിയായി ഒന്നു പ്രഹരിച്ചു"സമോറാ ഇതിനാണോ നീ,ഈ നശിച്ച പിശാചുക്കളുടെ നാടാണോ നീ ഞങ്ങളെ കാണിക്കാന്‍ കരുതിവച്ചത്‌"എന്ന് അമ്മ അതിനിടയില്‍ ആക്റോശിച്ചു.ഓടിത്തളര്‍ന്ന് ഞങ്ങള്‍ ഒരു ബഹുനിലക്കെട്ടിടത്തിനടുത്തെത്തി.നഗരത്തിലൂടെ ഒഴുകുന്ന കണക്കില്ലാത്ത വാഹനങ്ങള്‍ക്കുള്ളില്‍ തലയില്ലാത്ത മനുഷ്യര്‍ ഇരിക്കുന്നത്‌ എനിക്ക്‌ കാണാനാകുമായിൊരുന്നു.അപൂര്‍വ്വമായി ചെറിയ കുട്ടികള്‍ക്കുമാത്രം തലയുണ്ടായിരുന്നു.അവരുടെ അടുത്തേക്ക്‌ പായാന്‍ ഞാന്‍ കൊതിച്ചെങ്കിലും അവരുടെ മാതാപിതാക്കള്‍ ശിരസ്സില്ലാത്തവരാണെന്ന നടുക്കുന്ന സത്യം എന്നിലെ കാല്‍ പേശികളെ വരിഞ്ഞു മുറുക്കി.കൌമാരപ്രായത്തിലുള്ള തോളില്‍ ബാറ്റുമേന്തിപ്പായുന്ന കുട്ടികളുടെ തല ഉള്ളിലേക്ക്‌ വലിഞ്ഞുതുടങ്ങിയിരിക്കുന്നു എന്നത്‌ എന്നെ ഭയചകിതയും കൌതുകമുള്ളവളുമാക്കിമാറ്റി. തൊട്ടപ്പുറമുള്ള മൃഗശാല്യിലേക്ക്‌ ഞാന്‍ ഓടിക്കയറി,അവിടെ മാത്രം പെരുത്ത തലയുള്ള ചുക്കിച്ചുളിഞ്ഞ തൊലിയുള്ള മനുഷ്യരെക്കണ്ടു.അവര്‍ എല്ലാവരും കമ്പിയഴികളാല്‍ ബന്ധിപ്പിക്കപ്പെട്ടിരുന്നു.ഞാന്‍ പതുക്കെ അവരുടെ അടുത്തേക്ക്‌ നീങ്ങി.അവരുടെ നിറഞ്ഞ കണ്ണുകളിലെ ആര്‍ദ്രതയും,സ്നേഹവും എന്നേ അങ്ങോട്ട്‌ വലിച്ചുകൊണ്ടുപോയി.ഞാന്‍ വിറയ്ക്കുന്നതുകണ്ടപ്പോള്‍ എന്നേ ചേര്‍ത്തുപിടിച്ച്‌ അതിലെ ഒരു വൃദ്ധ പറഞ്ഞു."മോളേ നീ പേടിക്കേണ്ട ,പുറത്തു കണ്ട കാഴ്ചകളാണ്‌ നിന്നെ ഭയപ്പെടുത്തിയതെന്ന് എനിക്കറിയാം.അവര്‍ ഉത്തരാധുനീകതയുടെ പുത്ര പൌത്രരാണ്‌. ഞങ്ങള്‍ അതിുലും പഴയവരാണ്‌.വളര്‍ച്ച മുറടിക്കുന്ന,മരിക്കാതെ മരിക്കുന്ന രോഗാണുക്കളെ കുത്തിവച്ചാണ്‌ അവറ്‍ ഞങ്ങളെ ഇവിടെ പ്രദര്‍ശനവസ്തുവാക്കുന്നത്‌.ഇന്നിവിടെ മാനോ കരടിയോ, ആന്യോ ഒന്നുമില്ല.മനുഷ്യര്‍ അവരുടെ പൂര്‍വ്വികരേക്കാണാന്‍ ഒരു കടല്‍മണി എറിഞ്ഞുതറാന്‍ ഇവിടേക്ക്‌ വരുന്നു.അവറ്‍ ഞങ്ങളെ മൃഗമായി മാത്രം കാണുന്നു.നീ അങ്ങവിടെ കാണുന്ന ആ നീലക്കേട്ടിടമില്ലേ(ഞാന്‍ അങ്ങോട്ടു നോക്കി,കടുത്ത കൊടി പാറുന്ന ഒരു കെട്ടിടം) അത്‌ ഇവിടുത്തെ അംഗീകൃത കൊലയാളികളാണ്‌.അവര്‍ ഗവണ്‍മെണ്റ്റില്‍ ജോലി ചെയ്യുന്നവ്രാണ്‌,അവര്‍ക്ക്‌ ഇന്ന് ഇവിടെയുള്ള ആരേയും കൊല്ലാന്‍ അധികാരമുണ്ട്‌,അമ്മയുടെ കൈപിടിച്ചു നടന്നുപോകുന്ന കുഞ്ഞിനെ,വഴിയാത്രകാരനെ അങ്ങനെ ആരെയും.ഒരു പേപ്പറില്‍ അയാളുടെ ഒപ്പു വാങ്ങിയശേഷം അവറ്‍ അയാളെ നശിപ്പിക്കും.നീ അങ്ങവിടെ കാണുന്ന ആ ഈപ്പകള്‍ കണ്ടോ? (ഞാന്‍ കൂറ്റന്‍ വീപ്പ്പ്പകള്‍ റോഡരുകില്‍ കണൂ) അത്‌ വഴിയരികില്‍ കിടക്കുന്ന ശവങ്ങളെ നിക്ഷേപിക്കാനുള്ളവയാണ്‌.ദിവസവും ഓറോ നഗരത്തില്‍ നിന്നും ആയിരക്കണക്കിനു ശവങ്ങള്‍ അവിടെ അഥിതികളാവും.ആ പുഴുത്ത അവയവങ്ങളെ ഗര്‍ഭത്തില്‍പേറി നില്‍ക്കുന്ന ആ വീപ്പയുടെ മൌനം തന്നെയാണ്‌ കണ്‍മുന്നില്‍ ബോംബ്‌ പൊട്ടുമ്പോഴും ഇക്കൂട്ടര്‍ കാട്ടുക". "അപ്പോള്‍ ഇവരുടെ തലയെന്താ ഇങ്ങനെ കുഴിഞ്ഞിരിക്കുന്നത്‌?" ഞാന്‍ ചോദിച്ചു."അതോ,ഹഹ അതു അവരുടെ ആര്‍ത്തിയാണ്‌.അന്നവര്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ അവരുടെ മാതാപിതാക്കളെ തിന്നു,ഭൂമിയിലെ മണ്ണു മാന്തിത്തിന്നു,മരങ്ങള്‍ ചുവടോടെ പറിച്ചു തിന്നു.പിന്നെ സകല നദിയും കുടിച്ചു വറ്റിച്ചു എന്നിട്ടും ആര്‍ത്തി തീരാതെ അവര്‍ പരസ്പരം കൊന്നുതിന്നു.സമുദ്രം പോലെ അഗാതമായ്‌ ഈ ആകാശം പോലെ കറുത്ത അവരുടെ കണ്ണുകള്‍ക്ക്‌ ഇരയെത്തേടി നടക്കല്‍ പ്രയാസകരമായപ്പോള്‍ അവര്‍ പ്ളാസ്റ്റിക്കു കവറുകള്‍ തിന്നു.മനസ്സും,ഹൃദയവും ബഹുരാഷ്ട്റക്കമ്പനിക്ക്‌ പണയം നല്‍കി അവര്‍ എന്തെല്ലാമോ വാങ്ങിത്തിന്നു.എല്ലാം പണത്തിനു വേണ്ട്‌.അവരുടെ വീടുകളില്‍ നിന്ന വീട്ടു ജോലിക്കാരികളുടെ വസ്ത്രങ്ങള്‍ മാത്രം തെരുവിലെക്കാറ്റില്‍ പാറിപ്പറന്നു.അവരുടെ അകത്തളങ്ങളുിലെ വൃദ്ധമാതാപിതാക്കള്‍ക്കു പകരം അവിടവിടെ നരച്ച എല്ലുകള്‍ കണ്ടുതുടങ്ങി.ഒടുവില്‍ ഒന്നും തിന്നാനില്ലാതെ ഒരിക്കല്‍ അവന്‍ സ്വന്തം തലതന്നെ വിഴുങ്ങി,അവനില്‍ നിന്നു പിറവിയെടുത്തവരും അവന്‍ വന്ന വഴികളിലെ കാഴ്ചക്കാരുമാണ്‌ ഇന്ന് തലയില്ലാതെ തെരുവില്‍ തിരക്കു പിടിച്ച്‌ നടക്കുന്നത്‌.അവരുടെ തല വയറിനുള്ളില്‍ ഒതുങ്ങിയിരിക്കുന്നു.അവര്‍ക്ക്‌ ഇനി കണ്ണുവേണ്ട ,കാരണം അവറ്‍ പരസ്പരം കാണാന്‍ ഇഷ്ടപ്പെടുന്നില്ല.ആരുടേയ്യും കരച്ചില്‍ കേള്‍ക്കാനോ,തോക്കിന്‍മുനയിലെ പുകയോ,രക്തമോ മണകാനോ അവര്‍ക്കിന്ന് മൂക്കും വേണ്ട.ടി.വ്വ്യില്‍ മധുരമുള്ള പലഹാരങ്ങള്‍ ഒരുക്കുന്ന വിദേശ അടുക്കളകളിലെ ശബ്ദവും മണവും മാത്രം അവര്‍ രുചിക്കും.പണം കൊടുത്ത്‌ മാത്രം.അവരുടെ പിന്നാമ്പുറങ്ങളില്‍ പഴയ ഭക്ഷണപ്പാത്രങ്ങള്‍ ശൂന്യമായിക്കിടക്കുന്നു.ആര്‍ത്തി മൂത്ത്‌ മൂൊത്തിവിടെ ജനിക്കുന്ന ഓറോ കുഞ്ഞും വായ പിളര്‍ത്തി അമ്മയെ തിന്നുന്നു,പിന്നെ അഛന്‍,സഹോദരന്‍,മണ്ണ്‍,മരം,ജലം ...ഒടുവില്‍ അവനു നല്‍കപ്പെട്ട കുഞ്ഞു കഴുത്ത്നു മുകളിലെ ആ വൃത്തികെട്ടം മലവും". സത്യത്തില്‍ ഇത്രയും വിവരണങ്ങള്‍ അവരില്‍ നിന്നും കെട്ടാപ്പ്പ്പൊല്‍ തന്നെ എനിക്കു ഫിന്‍ലാന്‍ഡിലേക്ക്‌ മടങ്ങാന്‍ ശക്തമായ ആഗ്രഹമുണ്ടായി.അവിടുത്തെ വിഷാദം ഈ ചോരക്കാറ്റിനേക്കാള്‍ എത്രയോ നല്ലതാണ്‌.ഇവിടെ വഴിയരികില്‍ രക്തമൊലിക്കുന്നു.വാടകക്കൊലയാളികള്‍ തെരുവുനായ്ക്കളാകുന്നു.മൃഗശാലകളില്‍ നാടിണ്റ്റെ മണ്ണുറങ്ങുന്നു.കറുത്ത ആകാശത്തില്‍ നിന്നും ഇറ്റുന്ന വിഷംവീണ്‌ കുഞ്ഞുങ്ങള്‍ പുഴുത്തു നാറുന്നു.വലിയ മാളികകളില്‍ ജലവിലയേക്കുറിച്ച്‌ ചര്‍ച്ചകളുയരുന്നു.എനിക്ക്‌ ഫിന്‍ലാന്‍ഡിലേക്ക്‌ പോകണം.എനിക്ക്‌ ഉള്‍വിളിയുണ്ടായി.പക്ഷേ അപ്പോള്‍ ഓടിവന്ന ഒരു കൂട്ടം തലവിഴുങ്ങികള്‍ക്കു മുകളില്‍ ഞാന്‍ പലവട്ടം ഉയരുകയും താഴുകയും ചെയ്തു.ചിറി തുടച്ച്‌ അവറ്‍ പോകുമ്പോള്‍ തെരുവിലെ അഴുക്കു ചാലുകളില്‍ എന്നേത്തിരഞ്ഞ്‌ ഡാഡിയും അമ്മയും നടക്കുന്നത്‌ ഈ പൂഴിമണ്ണില്‍ തലചായ്ച്ചുറങ്ങുമ്പോള്‍ എനിക്കുകാണാം.ഞാന്‍ കൊതിച്ച കേരളവും,കലയും,പച്ചപ്പും എനിക്കു ചുറ്റും മരണത്തിനു മുന്‍പ്‌ അലപനേരമെങ്കിലും നൃത്തം ചെയ്യാന്‍ വരുമെന്ന് മോഹിച്ച്‌ ഞാനിതാ കിടക്കുന്നു.വെറുതേ അര്‍ഥശൂന്യമായി.....തലവിഴുങ്ങികള്‍ തിരക്കിട്ട്‌ എങ്ങോട്ടെല്ലാമോ പായുന്നു.ഫിന്‍ലാന്‍ഡിലെ നരച്ച ചത്വരങ്ങളുടെ പരിഹാസം എനിക്കു താങ്ങാനാവുന്നില്ല.........

ബ്ലോഗ്‌.



ഒരു ദിവസം നടക്കാനിറങ്ങിയതാണ്‌,
 കമ്യൂണിസ്റ്റ്‌ പച്ചയുടെ തിക്കും തിരക്കും കടന്ന്,
പ്ലാസ്റ്റിക്കു പുഴുക്കളുടെ കടിയുമേറ്റ്‌
മൈതാനത്തിലെത്തിയപ്പോള്‍ കളി കഴിഞ്ഞിരുന്നു.
പക്ഷേ റഫറിയില്ലാത്ത കളി ബാക്കിയാണ്‌-
ഒരുവന്‍ ഒരുവളെ ആലിംഗനം ചെയ്ത്‌ ചുംബിക്കുന്നു. "ങുഹും..ഖൊ..ഖൊ... ഞാന്‍ മുരടനക്കി "ആരാ?"
പെട്ടെന്ന് ഇരുവരും ഞെട്ടി അകന്നു മാറി.
 "ഞാന്‍ കവി" അവന്‍ വിറച്ചുകൊണ്ട്‌ പറഞ്ഞു.
 "ഞാന്‍ കവിത" അവള്‍ കരഞ്ഞു തുടങ്ങി....
"ആരോടും പറയരുത്‌,വീട്ടിലറിഞ്ഞാല്‍ കൊല്ലും"
"ഞങ്ങള്‍ക്കൊന്നിച്ച്‌ ജീവിക്കണം "കവി കരഞ്ഞു.
 "എനിക്കു കവിയെ മതി"അവളും കണ്ണു നിറച്ചു. "കൂടെപ്പോന്നോളൂ ,ആരും ഒന്നുമാക്കില്ല!"
ഞാന്‍ കടുപ്പിച്ചു പറഞ്ഞുകൊണ്ട്‌ നടന്നു.
രണ്ടാളും കൂടെ വന്നു, നടത്തം പാതിവഴിയില്‍....
അത്‌ ഇന്നലത്തെക്കാര്യം,

ഇന്നവന്‍ വലിയ ചുംബനക്കാരനാണ്‌.
അവന്‍ ചുംബിച്ച കവിതക്കുഞ്ഞുങ്ങളേക്കാത്ത്‌,
പുസ്തകപ്പൂവാലന്‍മാര്‍ ബസ്റ്റോപ്പില്‍ നിരന്നു....
അതുവഴി പോകുന്നു എന്നെയവര്‍ പരിഹസിച്ചു.
 സാരമില്ല,പുതിയ ചുംബിതാക്കള്‍ തെരുമൂലയില്
‍ശാപം കാത്ത്‌ കിടപ്പുണ്ട്‌....എന്നേയും നോക്കി...
 "നാളേയും ദൂരേക്ക്‌ നടക്കാന്‍ പോകണം"-
ഞാന്‍ കീബോര്‍ഡില്‍ ടൈപ്പു ചെയ്തു വച്ചു.

ഇരുട്ടും ചിരിയും.



ഞാന്‍ വെറുതേ ഇരുട്ടത്തിരുന്നപ്പഴെപ്പഴോ നീ
 മെഴുതിരിയെന്നുള്ളില്‍ തെളിച്ചു.
 ഉരുകിയ മെഴുകെന്നെ പൊള്ളിച്ചപ്പോഴും
ഞാന്‍ ചിരിക്കാന്‍ ശ്രമിച്ചു തെളിഞ്ഞു.
 ഞാന്‍ ചിരിക്കാത്തപ്പോള്‍ നീ ചിരിച്ചു.
ഞാന്‍ നനയേണ്ട മഴയില്‍ നീ നനഞ്ഞു.
എനിക്കുള്ളിലെ ഇരുട്ടിനേത്തട്ടിയകറ്റി.
ഇരുട്ടു എന്നേ വിട്ട്‌ കണ്ണുനീര്‍ വാര്‍ത്തു.
അപ്പോഴും നീ ചിരിച്ചുകൊണ്ടെന്നെ നോക്കി.
നിന്നിലെ ചിരി,എന്നിലെ ഇരുട്ടായിരുന്നെന്ന്
ഇന്നലെകളില്‍ നിന്നും നീണ്ട വളപ്പൊട്ട്‌ ചൊല്ലി.
 ഞാന്‍ തിരിച്ചുനോക്കിയപ്പോള്‍,വന്ദനം ചൊല്ലവെ
നീ എന്തിനാണ്‌ പിണങ്ങിയത്‌.ആശകളുടച്ചത്‌.
 സന്ധ്യാ ബാങ്കുവിളികള്‍ മുഴങ്ങുന്നു,കരിങ്കാക്ക
പറന്നു കൂടേറുന്നു.ഞാന്‍ ഇരുട്ടിലേക്ക്‌ മടങ്ങുന്നു.
നല്ല ചിരികള്‍ക്ക്‌ നന്ദി. ഞാന്‍ കാത്തിരിക്കാം
നാളെയുടെ ഭ്രാന്തമായ വിജനതകള്‍ക്കായി.
തലച്ചോറൊന്നു പനിച്ചിറങ്ങട്ടെ,
തലയൊന്ന്പൊട്ടിയൊലിക്കട്ടെ,..
ഇനി നാളെ ഞാന്‍.. ഞാന്‍... പുഞ്ചിരിക്കാം
 എല്ലാവരോടും.. ആ നല്ല ഇരുട്ടില്‍ സുഖമായിരുന്നുകൊണ്ട്‌.

Friday, June 29, 2012

വേദനയുടെ മുള്ളുകള്‍.



ബസ്സിലെ വിന്‍ഡോ സീറ്റില്‍ ചാരിയിരുന്ന്‌ പുറത്ത്‌ തിമിര്‍ത്തു പെയ്യുന്ന മണ്‍സൂണ്‍ മഴയെ വികാര രഹിതമായി നോക്കിക്കൊണ്ട്‌ അഭിനന്ദ്‌ തന്നോടൊപ്പമുള്ള ബാഗ്‌ ചേര്‍ത്റ്റു പിടിച്ചു. തണുത്ത മഴയില്‍ നിന്നും വേര്‍പെട്ട്‌ ജനാലയില്‍ തട്ടിച്ചിതറിയ ചില തുള്ളികള്‍ അവന്‍റെ  ഇടം കൈ നനച്ചു. ബസ്സ്‌ ശക്തമായ മഴയെ ഭേദിച്ച്‌ മുന്നോട്ട്‌ പൊയ്ക്കൊണ്ടിരുന്നു.ബസ്സിന്‍റെ  മുന്‍വശത്തെ ഗ്ലാസാകെ പുക പിടിച്ചങ്ങനെ  മങ്ങിത്തുടങ്ങി.താനിരിക്കുന്നതിനോരത്തുള്ള ജനാലമാത്രം തുറന്നിരിക്കുന്നത്‌ ഒരപശകുനത്തോടെ സഹയാത്രികര്‍ ശ്രദ്ദിക്കുന്നുണ്ടെന്നു തോന്നിയപ്പോള്‍ അഭിനന്ദ്‌ അത്‌ മനസ്സില്ലാമനസ്സോടെ വലിച്ചിട്ടു. ബസ്സിന്‍റെ  അരണ്ടവെളിച്ചത്തിനൊപ്പം യാത്രികരുടെ നിശ്വാസങ്ങളും കുഴഞ്ഞ്‌ മനം മടുപ്പിക്കുന്ന ഒരനുഭൊതിയായി അവന്‌ അനുഭവപ്പെട്ടു. ഭൂമിയോട്‌ സങ്കടങ്ങളെല്ലാം പറഞ്ഞു തീര്‍ന്ന് ചിണുങ്ങിക്കരഞ്ഞ്‌ കള്ളക്കാമുകി പെയ്തുതീര്‍ന്നു.നനഞ്ഞ റോഡിലാകെ നേരിയ വെളിച്ചം പരന്നു. കണ്ടക്ടര്‍ സ്ഥലപ്പേരു വിളിച്ചു പറഞ്ഞപ്പോഴാണ്‌ അഭിനന്ദ്‌ ആലസ്യത്തില്‍നിന്നുണര്‍ന്നത്‌.തനിക്ക്‌ എല്ലാമെല്ലാമായ ആ പഴയ ഗ്രാമം.അവന്‍ പുറത്തേക്ക്‌ ഉറ്റുനോക്കി.പഴയ തട്ടുകടയ്ക്കു മുന്നില്‍ ഒരു കൂള്‍ബാര്‍.  ഇടം കൈ നനച്ചു. ബസ്സ്‌ ശക്തമായ മഴയെ ഭേദിച്ച്‌ മുന്നോട്ട്‌ പൊയ്ക്കൊണ്ടിരുന്നു.ബസ്സിന്‍റെ   മുന്‍വശത്തെ ഗ്ളാസാകെ പുക പിടിച്ച പ്പ്പ്ളെ മങ്ങിത്തുടങ്ങി.താനിരിക്കുന്നതിനോരത്തുള്ള ജനാലമാത്രം തുറന്നിരിക്കുന്നത്‌ ഒരപശകുനത്തോടെ സഹയാത്രികര്‍ ശ്രദ്ദിക്കുന്നുണ്ടെന്നു തോന്നിയപ്പോള്‍ അഭിനന്ദ്‌ അത്‌ മനസ്സില്ലാമനസ്സോടെ വലിച്ചിട്ടു. ബസ്സിന്‍റെ  അരണ്ടവെളിച്ചത്തിനൊപ്പം യാത്രികരുടെ നിശ്വാസങ്ങളും കുഴഞ്ഞ്‌ മനം മടുപ്പിക്കുന്ന ഒരനുഭൊതിയായി അവന്‌ അനുഭവപ്പെട്ടു. ഭൂമിയോട്‌ സങ്കടങ്ങളെല്ലാം പറഞ്ഞു തീര്‍ന്ന് ചിണുങ്ങിക്കരഞ്ഞ്‌ കള്ളക്കാമുകി പെയ്തുതീര്‍ന്നു.നനഞ്ഞ റോഡിലാകെ നേരിയ വെളിച്ചം പരന്നു. കണ്ടക്ടര്‍ സ്ഥലപ്പേരു വിളിച്ചു പറഞ്ഞപ്പോഴാണ്‌ അഭിനന്ദ്‌ ആലസ്യത്തില്‍നിന്നുണര്‍ന്നത്‌.തനിക്ക്‌ എല്ലാമെല്ലാമായ ആ പഴയ ഗ്രാമം.അവന്‍ പുറത്തേക്ക്‌ ഉറ്റുനോക്കി.പഴയ തട്ടുകടയ്ക്കു മുന്നില്‍ ഒരു കൂള്‍ബാര്‍.  ഇടം കൈ നനച്ചു. ബസ്സ്‌ ശക്തമായ മഴയെ ഭേദിച്ച്‌ മുന്നോട്ട്‌ പൊയ്ക്കൊണ്ടിരുന്നു.ബസ്സിന്‍റെ  മുന്‍വശത്തെ ഗ്ലാ സാകെ പുക പിടിച്ച പോലെ  മങ്ങിത്തുടങ്ങി.താനിരിക്കുന്നതിനോരത്തുള്ള ജനാലമാത്രം തുറന്നിരിക്കുന്നത്‌ ഒരപശകുനത്തോടെ സഹയാത്രികര്‍ ശ്രദ്ദിക്കുന്നുണ്ടെന്നു തോന്നിയപ്പോള്‍ അഭിനന്ദ്‌ അത്‌ മനസ്സില്ലാമനസ്സോടെ വലിച്ചിട്ടു. ബസ്സിണ്റ്റെ അരണ്ടവെളിച്ചത്തിനൊപ്പം യാത്രികരുടെ നിശ്വാസങ്ങളും കുഴഞ്ഞ്‌ മനം മടുപ്പിക്കുന്ന ഒരനുഭൊതിയായി അവന്‌ അനുഭവപ്പെട്ടു. ഭൂമിയോട്‌ സങ്കടങ്ങളെല്ലാം പറഞ്ഞു തീര്‍ന്ന് ചിണുങ്ങിക്കരഞ്ഞ്‌ കള്ളക്കാമുകി പെയ്തുതീര്‍ന്നു.നനഞ്ഞ റോഡിലാകെ നേരിയ വെളിച്ചം പരന്നു. കണ്ടക്ടര്‍ സ്ഥലപ്പേരു വിളിച്ചു പറഞ്ഞപ്പോഴാണ്‌ അഭിനന്ദ്‌ ആലസ്യത്തില്‍നിന്നുണര്‍ന്നത്‌.തനിക്ക്‌ എല്ലാമെല്ലാമായ ആ പഴയ ഗ്രാമം.അവന്‍ പുറത്തേക്ക്‌ ഉറ്റുനോക്കി.പഴയ തട്ടുകടയ്ക്കു മുന്നില്‍ ഒരു കൂള്‍ബാര്‍. അതിനുമപ്പുറം ആ പഴയ മരത്തിനു പകരം ഒരുവലിയ വസ്ത്രാലയം.അതിനുമപ്പുരം ഇടവഴി തിരിയുന്ന... ഒരു നിമിഷം അഭിനന്ദിന്‍റെ  കണ്ണു വിടര്‍ന്നു പോയി, ആ ഇടവഴി തീരുന്ന ബസ്സ്റ്റാന്‍ഡില്‍ തനിക്കു പരിചയമുള്ള ആ പഴയ മുഖം. അതാരാണെന്ന്‌ തിരിച്ചറിയാന്‍ നിമിഷങ്ങളുടെ അര്‍ദ്ദായുസ്സുപോലുമവനു വേണ്ടി വന്നില്ല. തന്‍റെ  പ്രിയപ്പെട്ട കൂട്ടുകാരി.....അവള്‍ ബസ്സിലേക്ക്‌ കയറി. മടിയില്‍ ഒരു സുന്ദരിക്കുട്ടിയുണ്ടായിരുന്നു.അവളുടെ മുഖഛായയും,മറ്റാരുടേയോ വിടര്‍ന്ന കണ്ണൂകളുമുള്ള ആ കുഞ്ഞിനെത്തനെ അഭിനന്ദ്‌ നോക്കിയിരുന്നു.ബസ്സിനുള്ളിലെ അവരുടെ സാമിപ്യം അവന്‍ വല്ലാതെ ആസ്വദിച്ചു.അവളുടെ അടുത്തുപോയി "എന്നേ ഓര്‍മയുണ്ടോ" എന്ന്‌ അലസമായി ചോദിച്ചാലോ?..അതോ അവളുടെ പേരു വിളിച്ച്‌ ഞെട്ടിച്ചാലോ?... ചോദ്യങ്ങള്‍ മാത്രം ഹൃദയത്തില്‍ കനത്തുനിന്നു.അഭിനന്ദ്‌ ജനാലയൈലൂടെ പുറത്തേക്കു നോക്കി, മകനെക്കാത്തു നില്‍ക്കുന്ന വൃദ്ധപിതാവിനെപ്പോലെ തന്‍റെ  പഴയ കലാലയം അവിടെ ചിരിച്ചുനില്‍ക്കുന്നു.ആ കാഴ്ചകള്‍ അവനെ ഗൃഹാതുരത്വമുണര്‍ത്തുന്ന നഷ്ട ബാല്യങ്ങളിലേക്ക്‌ വലിച്ചിഴയ്ക്കുകയായിരുന്നു. തണ്റ്റെ പഴയ വിദ്യാലയം,ഒന്നാം ക്ളാസ്സിന്‍റെ  നിഷ്കളങ്കതയും,മണ്ണിലുരുണ്ടു നടന്ന ചങ്ങാതിക്കൂട്ടവും, അപ്പൂപ്പന്താടിയും, വളപ്പൊട്ടുകളും,കണ്ണീരും,പുഞ്ചിരിയും എന്തിനേറെ തന്‍റെ  എല്ലാമെല്ലാമായിരുന്ന കലാലയം.ബാല്യ കൌമാരങ്ങളുടെ വികൃതിയും പേറി മന്ദഹസിച്ചു നിന്ന യുവത്വമുള്ള ഒരു കലാലയം.വയല്‍ക്കാറ്റു കഥപറയാനെത്തുന്ന,ഗുല്‍മോഹര്‍ പൂകൊഴിച്ച്‌ രക്താംബരപ്പട്ടുവിരിച്ച വിശാലമായ കളിസ്ഥലമുള്ള അതിന്‍റെ  ചുറ്റുവട്ടം.മാനത്തു പടര്‍ന്നുല്ലസിച്ച്‌ ഒറായിരം കൈകള്‍ കുട്ടികളെ വാരിപ്പുണരാന്‍ കൊതിച്ചു നില്‍ക്കുന്ന മാമരം.അതിനു താഴെ ഓഫീസ്‌ മുറി. അതിനപ്പുറംതന്‍റെ  ലോകമായിരുന്നു, പാറിപ്പറക്കുന്ന നാലു പൂമ്പാറ്റകള്‍... താനും പിന്നെ.... അനല്‍,ഷഹാന,നന്ദിത... എവിടെയും പൊട്ടിച്ചിരിയുടെ വിത്തു വിതറി,അതു വിതറാനുള്ള അനന്ദ സാധ്യതകളില്‍ തന്നിലെ ദു:ഖങ്ങളൊക്കെ മറയ്ക്കുന്ന അനല്‍... തന്നെ വഴക്കു പറയുന്നവരോടും, മറുത്തു പറയുന്നവരോടുമൊക്കെ അണല്ലാഞ്ഞിട്ടും ആണത്വത്തോടെ പ്രതികരിക്കുന്ന കുഞ്ഞു വായാടി ഷഹാന... കണ്ണീര്‍ത്തുള്ളി തന്നിലാവോളം ഉണ്ടെന്നു തെളിയിച്ചും,ഇണങ്ങാനും പിണങ്ങാനും ചങ്ങാത്തം തേറ്റുന്ന നന്ദിത.... എന്തു രസമായിരുന്നു ആ നാളുകള്‍.ക്ലാസ്‌ റൂമിനകത്തും പു റത്തും സഹൃദത്തിന്‍റെ  ഉത്സവം തന്നെയായിരുന്നു.നാലു കുഞ്ഞിക്കയ്യും കോര്‍ത്ത്‌ ഒരു മനസ്സുമായി ആടിത്തിമിര്‍ക്കുകയായിരുന്നു.വര്‍ഷങ്ങള്‍ കടന്നതും, വളര്‍ന്നതുമൊക്കെ എത്രപെട്ടന്നായിരുന്നു. ഒരിക്കല്‍ ഗ്രൌണ്ടിലേക്ക്‌ ഇറക്കിക്കെട്ടിയ പടികളിന്‍മേല്‍ മാമരം നല്‍കുന്ന തണലേറ്റ്‌,ഒന്നാം  ക്ലാസ്സിലെ കുഞ്ഞുങ്ങള്‍ ഓടിക്കളിക്കുന്നതും നോക്കി ഇരുന്നപ്പോള്‍ അമലാണ്‌ പറഞ്ഞത്‌." അഭിനന്ദേ.. നമ്മുടെ ഗ്യാങ്ങിനൊരു പേരു വേണം." വലിയ തത്വ ജ്ഞാനിയേപ്പോലെ അവന്‍ തങ്ങളെ മാറിമാറി നോക്കി."എല്ലാവരും നാളെ നല്ലൊരു പേരു കണ്ടെത്തണം." അവന്‍ കൂട്ടിച്ചേര്‍ത്തു. രാത്രി മുഴുവനും പരീക്ഷയ്ക്കു പടിക്കുന്ന കാര്‍ക്കശ്യത്തോടെ ഉറക്കത്തിനു ലീവ്‌ നലകി താനൊരു പേരു കണ്ടു പിടിച്ചിരുന്നു.. അത്‌ ഇപ്പഴുമോര്‍ക്കുന്നു.. "നാസ"-അതിന്‌ ഒരു വിവരണവും,അതിപ്രകാരമായിരുന്നു :"ആകാശങ്ങളുടെ അനന്ദതകളിലേക്ക്‌ പറക്കുന്ന നാസയേപ്പോലെ നമ്മുടെ ഈ സൌഹൃദവും അതിന്‍റെ  പുതിയ തലങ്ങളിലെക്ക്‌ കുതിക്കട്ടെ." നന്ദിതയുടെ എന്‍. അനലിണ്റ്റെ എ. ഷഹാനയുടെ എസ്‌. തന്‍റെ  എ. അങ്ങനെ നാസ രൂപം കൊണ്ടു, ആരുമറിയാതെ ഒരു മരത്തണലില്‍ അതിന്‍റെ  നിയമ സംഹിതകള്‍ മനസ്സില്‍ എഴുതിവച്ചു.നാസ എന്ന പേരിനേക്കാള്‍ സന എന്ന പേരായിരുന്നു അനലിന്‌ ഇഷ്ടം.അതേതോ ഒരു സിനിമയിലെ നടിയുടെ പേരായിരുന്നു. എങ്കിലും അവന്‍ നാസയുടെ മുന്നില്‍ ഒപ്പു വച്ചു. അങ്ങനെ വീണ്ടും കാലം കടന്നു. പത്താം ക്ലാസ്സില്‍ കയറിയപ്പോള്‍ ചങ്ങാത്തത്തിനു കത്തിവച്ചുകൊണ്ട്‌ അക്ഷരമാലാ ക്രമത്തില്‍ പുതിയക്ക്‌ ഡിവിഷനുകള്‍ രൂപം കൊണ്ടൂ.ഒപ്പം ചേറിയ വിടവുകളും. ചങ്ങാത്തത്തിന്‍റെ  അനന്ദസാധ്യതകളിലേക്ക്‌ പറക്കുന്നതിനു പകരം തങ്ങളുടെ നാസ ക്ഷീണിക്കുകയായിരുന്നു.അനലും ഷഹാനയും തമ്മിലുള്ള സൌന്ദര്യപ്പിണക്കം,നന്ദിതയുടെ പുതിയ കൂട്ടുകാര്‍,ഇടവേളകളില്‍ താനും അനലും മാത്രമായുള്ള സഞ്ചാരം അവയൊക്കെ അതിനെ ക്ഷീണിപ്പിച്ചു. എങ്കിലും പത്താം ക്ളാസ്സ്‌ കഴിഞ്ഞു വിദ്യാലയത്തിന്‍റെ  പടിയിറങ്ങുമ്പോല്‍ നാല്‍വര്‍ സംഘം ആ മാമരത്തിനു മുന്‍പില്‍ വീണ്ടും മനസ്സു കോര്‍ത്തു. പിണക്കവും കുറ്റങ്ങളും മറന്ന്‌ കണ്ണില്‍ അല്‍പം വെള്ളം നിറച്ചും,മനസ്സില്‍ പ്രളയത്തില്‍ മുങ്ങി നനഞ്ഞ വാകുകളുമായി ഇടരുന്ന വിട പറയുകയായിരുന്നു. കല്യാണത്തിനു വിളിക്കും  വരണം, ഒന്നിച്ചൊരു ജോലി കിട്ടിയെങ്കില്‍, വഴിയരികില്‍ കണ്ടാല്‍ ചിരിക്കണം,ഈ കൂട്ടുകാരനെ എന്നും ഓര്‍ക്കണം അങ്ങനെ പുറത്തു വന്നതും അല്ലാത്തതുമായ ഒരുപാടു ചോദ്യങ്ങളും ഓര്‍മപ്പെടുത്തലും കഴിഞ്ഞ്‌ ആ കലാലയത്തോട്‌ വിട പറഞ്ഞു.നന്ദിത മാത്രം അവിടെ ശേഷിച്ചു. ഷഹാനയും അനലും ഒരു സ്കൂളില്‍ താന്‍ മറ്റൊരിടത്ത്‌..... വീണ്ടും കലണ്ടര്‍ വസ്ത്രങ്ങള്‍ ഉരിഞ്ഞു.അതിനുള്ളിലെ നഗ്നയാഥാര്‍ത്ഥ്യങ്ങളായ്‌ ചങ്ങാത്തം വീവ്രത വെടിഞ്ഞു.ഫോണ്‍ വിളിക്കുമെന്നു പറഞ്ഞവരുടെ മിസ്കോളു പോലും കണ്ടില്ല, കല്യാണം വിളിക്കാമെന്നു പറഞ്ഞവള്‍ കുശലം പോലും ചോദിച്ചില്ല .താനും അങ്ങിനെത്തന്നെയായിരുന്നു, അനലാട്ടെ ഇടയ്ക്കിടെ തന്നെ കണ്ടുകൊണ്ടിരുന്നു.ഷഹാനയേയും കാണാന്‍ കഴിഞ്ഞു.പക്ഷേ നന്ദിത വിദൂരതയില്‍ത്തന്നെയായിരുന്നു. അതുകൊണ്ടാണ്‌ അന്നൊരു യുവജനോത്സവ ദിനത്തില്‍ പഴയ സ്കൂളിനേയും,അധ്യാപകരേയും ചങ്ങാതികളേയും എല്ലാത്തിലുമുപരി നന്ദിതയേയും കാണാനായി അവിടേക്ക്‌ വീണ്ടും ഒരു മഴയത്ത്‌ പാഞ്ഞെത്തിയത്‌.അനലും താനും ആ കലാലയം കണ്‍നിറയെ ആസ്വദിച്ചു പഴമകള്‍ പുതുക്കി, പക്ഷേ.. നന്ദിതയെക്കണ്ടെത്തിയത്‌ സദസ്യരുടെ ഇടയില്‍ നിന്നാണ്‌. അവള്‍ തങ്ങളെ കണ്ടയുടനെ വന്നെങ്കിലും അധികമൊന്നും സംസാരിച്ചില്ല. വര്‍ഷങ്ങളുടെ ദൃഡ ബന്ധമുള്ള ആ കൂട്ടുകാരിയുടെ മൌനം മനസ്സു തളര്‍ത്തിക്കളഞ്ഞു.തന്‍റെ  കണ്ണില്‍ ജലം നിറയുമോ എന്നു സംശയിച്ച നിമിഷം അവള്‍ പോകാന്‍ തിടുക്കം കൂട്ടി.അനല്‍ പറഞ്ഞു പോയ്ക്കോളൂ എന്ന്‌. അവനും വല്ലാതെ നീറിപ്പുകഞ്ഞുവോ?..... പിന്നെ ഒരുനിമിഴം അവിടെ നില്‍ക്കാന്‍ തോന്നിയില്ല.. കോരിച്ചൊരിയുന്ന മഴയത്ത്‌ ഏകനായി ബസ്സു കാത്ത്‌ നില്‍ക്കുമ്പോല്‍ ആകാശത്തിന്‍റെ  കോണിലെവിടെയും ഒരു നാസയുടെ യന്ത്രപ്പക്ഷി പറന്നില്ല. സന എന്ന സുന്ദരിയായ നടി കണ്ണീര്‍ തുടയ്ക്കാന്‍ വന്നില്ല. ഇതുപോലെ ആര്‍ത്തുപെയ്യുന്ന മഴ മാത്രമായിര്‍ന്നു ... അതുമാത്രമായിരുന്നു കൂട്ട്‌...... പിന്നീട്‌ ആ സങ്കടങ്ങളേ അതിന്‍റെ  പാട്ടിനു വിട്ട്‌ പുതിയ വിദ്യാലയ ജീവിതം,ജോലി ,വര്‍ഷങ്ങളുടെ വേര്‍പാടു പേറിയ ഈ യാത്ര... ഒടുവില്‍ സ്വന്തം ഗ്രാമത്തിലേക്കുള്ള മടക്കയാത്ര... അപ്പഴൊക്കെ പഴയ പൂമ്പാറ്റകള്‍ നല്‍കിയ സന്തോഷവും സങ്കടവും മനസ്സില്‍ ഇടയ്ക്കിടെ ഓടിയെത്താ... "അതേ, നിങ്ങളിറങ്ങേണ്ട സ്റ്റോപ്പ്‌ അടുത്തതാ" ആരോ തോളില്‍ തട്ടിയപ്പോഴാണ്‌ അഭിനന്ദ്‌ മുഴുമിപ്പിക്കാത്ത ചിന്തകളില്‍ നിന്ന്‌ ഉണര്‍ന്നത്‌.കണ്ടക്ടര്‍ കുറ്റിത്താടി തടവിക്കൊണ്ടു അവനെ നോക്കി. അഭിനന്ദ്‌ പെട്ടെന്നാണ്‌ തന്‍റെ  പ്രിയപ്പെട്ട കൂട്ടുകാരിയെക്കുറിച്ച്‌ ഓര്‍ത്തത്‌. അതേ വ ര്‍ഷാന്തരങ്ങള്‍ക്കിപ്പുറം അവളിതാ ഇവിടെ കൈയെത്തും ദൂരത്ത്‌... അഭിനന്ദിന്‍റെ  മുഖം ചുളിഞ്ഞു. അവളവിടെ ഇല്ല. നന്ദിതയുടെ സീറ്റില്‍ ഒരു കോളേജു കുമാരി  മാത്രം. പെയ്തുതീര്‍ന്ന മഴയ്ക്കും പിന്നിട്ട സ്റ്റോപ്പുകള്‍ക്കുമിടയിലെവിടയോ അവള്‍ മറഞ്ഞ സത്യമറിയാതെ നഷ്ടബോധത്തോടെ നിന്ന ആനന്ദിനേ കണ്ടക്ടര്‍ വീണ്ടുമോര്‍മിപ്പിച്ചു."സ്റ്റോപ്പെത്തി ഇറങ്ങിക്കോ, ബാഗ്‌ ഞാനെടുത്തു തരാം. "ബസ്സിന്‍റെ  വാതിലിനു വെളിയില്‍ മഴയാര്‍ത്തു പെയ്തു. നനഞ്ഞു കുളിച്ച്‌ എയര്‍ ബാഗുകളുടെ നടുവില്‍ അഭിനന്ദ്‌ നിന്നു. പഴയ പരിചയക്കരന്‍ ഒരു കുടയ്മായി ഓടിയെത്തി"അല്ലാ ഇതാരാ, കടയിലേക്ക്‌ കേറ്‌, നല്ല മഴയാ"? യാന്ത്രികമായി കടത്തിണ്ണയിലേക്ക്‌ നടന്നടുക്കവെ അഭിനന്ദിന്‍റെ  മനസ്സില്‍, പഴയ കൂട്ടുകാരായിരുന്നു.പറിച്ചു മാറ്റാനാകത്ത മുള്ളുകള്‍,..........

മറുമുഖം



വീട്ടിലെ കുഞ്ഞിനെ കരയിച്ചു കൊണ്ട്‌ രാവിലെ നീട്ടിയടിച്ച അലാറത്തെ അമര്‍ച്ച ചെയ്തുകൊണ്ടാണ്‌ രാഹുല്‍ കട്ടിലിലില്‍ നിന്നെഴുന്നേറ്റത്‌.പുതപ്പ്‌ അലസമായി വലിച്ചുമാറ്റി തിണ്ണയിലേക്കിറങ്ങി, മുറ്റത്ത്‌ രാത്രിയിലെ മഴയുടെ ബാക്കി ചെയ്യുന്നുണ്ട്‌.പരസ്യത്തിലെ സുന്ദരിയേപ്പോലെ ബ്രഷ്‌ കൈയ്യിലെടുത്തു,മനസ്സു നിറയെ പേസ്റ്റു തേച്ച്‌ വായ നിറയേ പല്ലുതേച്ചു.മുറ്റത്ത്‌ മഞ്ഞണിഞ്ഞു നില്‍ക്കുന്ന റോസാച്ചേടികളിലൊന്നില്‍ ഒരു ചുവന്ന റാണിയെ ആപ്പോഴാണ്‌ രാഹുല്‍ കണ്ടത്‌.വായില്‍ നിറഞ്ഞ പേസ്റ്റും ഉമിനീരും കലര്‍ന്ന മിശ്രിതം അവളുടെ മുഖത്തു തുപ്പിയപ്പോള്‍ രാഹുലിനൊരു ആശ്വാസം തോന്നി. മുഖം കഴുകാന്‍ കിണറ്റിങ്കരയിലേക്ക്‌ നടക്കുമ്പോള്‍ യുവറാണി ജരാനര ബാധിച്ച്‌ നനഞ്ഞു നിന്നു.കിണറ്റിന്‍ കരയില്‍ നിന്നു തന്നെ ഉഗ്രനൊരു കുളിയും കഴിഞ്ഞ്‌ ചായകുടിയും കഴിഞ്ഞ്‌ ഉടന്‍ സ്കൂളിലേക്കിറങ്ങി.കണ്ടത്തിന്‍റെ  വരമ്പുകളിലൂടെ പറ്റാവുന്നിടത്തോളം നെല്ലുകളുടെ തലപ്പുകള്‍ തല്ലിക്കൊഴിച്ചുകൊണ്ട്‌ അവന്‍ നടന്നു.
നെല്‍വയലിനപ്പുറം രാജീവേട്ടന്‍ നടത്തുന്ന കടയാണ്‌. അവിടുത്തെ പളപളാ മിന്നുന്ന ചില്ലുഭരണികളില്‍ തട്ടി ഗ്രാമത്തില്‍ നിന്നുമെത്തുന്ന അതിരുകള്‍ തിരിച്ചു പോകുന്നു.കടയില്‍ നിന്നും കൈ നിറയേ മിഠായി വാങ്ങി കൂട്ടുകാരോടൊപ്പം കൂട്ടു ചേര്‍ന്ന് ആമ്പല്‍ക്കുളക്കരയിലിരുന്നു. ബസ്സു വരാന്‍ വൈകും അതുവരെ ഈ ഇരിപ്പു പതിവാണ്‌. അപ്പോഴൊക്കെ മിഠായിക്കൂടുകള്‍ ആമ്പല്‍ക്കുളത്തിനു മേല്‍ നിക്ഷേപിക്കപ്പെടുന്നുണ്ടാവും.അങ്ങനെ ആ കുളം പ്ലാസ്റ്റിക്കു തോണികള്‍ അരങ്ങു വാഴുന്ന ഒരു ഹാര്‍ബറായി മാറിയിരുന്നു. വല്ലപ്പോഴും തലപൊക്കുന്ന ആമ്പല്‍പ്പൂക്കള്‍ കുട്ടികളുടെ കൈയില്‍ക്കിടന്നു ഞരിയാറുമുണ്ട്‌. ബസ്സു വന്നപ്പോഴേക്കും ആളുകള്‍ കൂടി. ഒരുവിധം രാഹുലും തള്ളിക്കയറി.ഒരു സൈഡ്‌ സീറ്റിലിരുന്നു. പുറത്ത്‌ ഓവുചാലിലൂടെ ഓയിലിനാല്‍ തീര്‍ക്കപ്പെട്ട മേല്‍പ്പുതപ്പും പുതച്ച്‌ അവശനായി ജലം ഒഴുകുന്നു.മിഠായിക്കവറുകള്‍,മുട്ടത്തോട്‌, വള്ളിച്ചെരുപ്പ്‌,റീഫില്ലര്‍,തെര്‍മോക്കോള്‍ എന്തൊക്കെയോ ജലത്തില്‍ അലിഞ്ഞു ചേരുന്നു.രാഹുല്‍ പുറത്തേക്ക്‌ നോക്കിയിരുന്നു-ദൂരെയായി നെഞ്ചുകീറി ചുവന്ന മണ്ണു കാട്ടി ഒരു പെരും മല കബന്ധമായി നില്‍ക്കുന്നു. വഴിയരികിലെ പുഴയുടെ ഒഴുക്കു കുറഞ്ഞു കുറഞ്ഞ്‌ ഒടുവില്‍ നിലയ്ക്കുന്നു.തൊണ്ടയ്ക്കു പിടിക്കപ്പെട്ട പോലെ പ്ലാസ്റ്റിക്കു മാലിന്യം പുഴയുടെ മുന്നില്‍ ഭീക്ഷണിയാവുന്നു.ജെ.സി.ബി പീഢിപ്പിച്ച വയലു കരയുന്നുണ്ടായിരുന്നു.ജാലകക്കാഴ്ചകള്‍ക്ക്‌ സ്കൂള്‍ സ്റ്റോപ്പില്‍ വിരാമമിട്ടുകൊണ്ട്‌ രാഹുല്‍ ഇറങ്ങി.സ്കൂളിലെത്തിയപ്പോള്‍ ആണ്‌ അറിഞ്ഞത്‌ അന്നു പരിസ്ഥിതി ദിനമാണെന്നറിഞ്ഞത്‌.രാഹുല്‍ സ്കൂളിലെ നന്നായി പഠിക്കുന്ന കുട്ടിയാണ്‌.കൂടാതെ എഴുത്തിലും അവനു കഴിവുണ്ട്‌. അതുകൊണ്ട്‌ രാഹുല്‍ വന്നയുടനെ ഗംഗാധരന്‍മാഷ്‌, അവനെ അന്നു നടക്കുന്ന ഉപന്യാസ മത്സരത്തിലേക്ക്‌ നിര്‍ദേശിച്ചു.ഉച്ചവരെ സമയമുണ്ട്‌ അതുകഴിഞ്ഞാണ്‌ മത്സരം.അതുവരെ രാഹുല്‍ ചങ്ങാതികള്‍ക്കൊപ്പം പാറപ്പുറത്തു കളിക്കാന്‍ പോയി.പിന്നെ തമാശയ്ക്ക്‌ അഞ്ചാറു പൂമ്പാറ്റയെ തല്ലിക്കൊന്നു,ഒരു പാമ്പിനെ നന്നായി നോവിച്ചു വിട്ടു.അതിലൊക്കെ രാഹുലും കൂട്ടുകാരും  ആനന്ദം കണ്ടെത്തി.രണ്ടു മണിക്കു മത്സരം തുടങ്ങി, ഉപന്യാസ രചനക്കിടെ മഷി തീര്‍ന്ന പേന അവന്‍ മുറ്റത്തേക്ക്‌ വലിച്ചെറിഞ്ഞു.മുറ്റത്ത്‌ ഇഴയുന്ന പ്ലാസ്റ്റിക്കു പുഴുക്കളുടെ കടിയേറ്റ്‌ മണ്ണ്‍ കരയുന്നത്‌ അവന്‍ ബോധപൂര്‍വ്വം കേട്ടില്ല.ഭൂമിയെ സംരക്ഷിക്കേണ്ട ആവശ്യം, മാനുഷ കടമ,എന്നിങ്ങനെ തോന്നിയതൊക്കെ രാഹുല്‍ കണക്കും അവലംബവും സഹിതം എഴുതി.വൈകുന്നേരം സ്കൂള് ‍ വിട്ടശേഷം സ്കൂള്‍ മൈതാനത്തിനു സമീപം ഇക്കോ ക്ലബ്ബുകാര്‍ നട്ട പാരിജാതത്തൈകളും,മാവിന്‍ തൈകളും കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് ആരും കാണാതെ തല്ലിക്കൊഴിച്ച ശേഷമാണ്‌ അവന്‍ വീട്ടിലേക്കു പോയത്‌.രാഹുല്‍ വീ ട്ടിലെത്തി വസ്ത്രം മാറുമ്പോഴും അന്നു നടന്ന ഉപന്യാസ മത്സര രചനകള്‍ക്ക്‌ മാര്‍ക്കിട്ടുകൊണ്ട്‌ ആലീസു ടീച്ചരും,ശോഭ ടീച്ചറും,ഗംഗാധരം മാഷും,വിനോദ്‌ മാഷും സ്കൂളില്‍ ഇരിക്കുകയായിരുന്നു.നീണ്ട നേരത്തെ പരിശോധനയ്ക്കു ശേഷം അര്‍ജുനും ,രാഹുലും ബാക്കിയായി.ഒടുവില്‍ ഭൂരി പക്ഷാഭിപ്രായപ്രകാരം രാഹുലിനു നേരെ ഒന്നാം സ്ഥാനം രേഖപ്പെടുത്തി അധ്യാപകര്‍ എഴുന്നേറ്റു. രാഹുലിന്‍റെ  സഹപാഠിയായ അര്‍ജുന്‍ അന്നു രാവിലെക്കൂടി മുറ്റത്തു പുതിയ റോസാക്കമ്പുകളും,അടുക്കളത്തോട്ടത്തില്‍ പുതിയ ഇനം പയര്‍വിത്തും  നട്ടതുമൊന്നും അവര്‍ അറിഞ്ഞില്ല. സ്കൂളില്‍ നിന്നു പുറത്തിറങ്ങി വീട്ടിലേക്കു നടക്കുമ്പോഴാണ്‌ ഗംഗാധരന്‍മാഷ്‌ രാഹുലിനെ ഈ സന്തോഷ വാര്‍ത്ത അറിയിക്കാന്‍ വിളിക്കുന്നത്‌.
"ഹലോ രാഹുലല്ലേ?"
"അല്ലല്ലോ ഇതാരാ?"-രാഹുലിന്‍റെ  അമ്മയാണ്‌ ഫോണെടുത്തത്‌.
"ഞാന്‍ ഗംഗാധരന്‍മാഷാ..." മാഷു പറഞ്ഞു.
"ഓ മഷാണോ, അവനിപ്പം മാമന്‍ പോയ കൂട്ടത്തീ പൊഴേല്‌ നഞ്ച്‌ കലക്കാന്‍ പോയിരിക്ക.മീനെന്നു വച്ച പ്രാന്താ ചെക്കന്‌, ങ്‌ഹാ ഓന്‍ നല്ലോണം പഠിക്കുന്നൊക്കെയുണ്ടോ മാഷേ?"-
 ഫോണില്‍ നിന്നും വരുന്ന ചോദ്യങ്ങള്‍ക്കു ശേഷം കനപ്പിച്ച്‌ ഒരു "ഉം" മറുപടിനല്‍കി മാഷ്‌ ഫോണു കട്ട്‌ചെയ്തു.അപ്പോഴും രാഹുല്‍  ‍പുഴയില്‍ നഞ്ചുകലക്കലില്‍മുഴുകി,ആസ്വദിക്കുകയായിരുന്നു.മീനുകളും,ഗംഗാധരന്‍ മാഷും,പിന്നെ കാറ്റു പിടിച്ച കരിഞ്ഞ നെല്‍ക്കതിരുകളും മാത്രം മൌനമായി നിലവിളിച്ചു.

Sunday, June 10, 2012

ജൊനാഥന്‍.



ജൊനാഥന്‍ നീയിന്നെവിടെയാണ്‌. ?
ചരിത്രക്കിടക്കയിലെ ഉറക്കം മതിയാക്കൂ...
ഉണരുവാന്‍ ഏറെ വൈകിപ്പോയിരിക്കുന്നു.
 ജൊനാഥന്‍ നീ വൈകുന്നതെന്തേ.. ?
നിന്നിലെ അതുല്യ സൗഹൃദങ്ങള്‍ ഇന്ന്‌....
ഇന്ന് അവയുടെ പിന്‍മുറക്കാര്‍ തെരുവില്‍-
രക്തമാല്യമണിഞ്ഞ കഴുത്തുമായ്‌ പിടയുന്നു...
നിന്നിലെ രാജ ചെങ്കോലിന്നു അളവുകോലാണ്‌.
ചാവു കയറിന്നളവു കാണേണ്ടവ.....
ജൊനാഥന്‍ നീയിന്നെവിടെയാണ്‌.
നിന്നില്‍ ഒരു വിത്തുപോലും ഈ രക്തമണ്ണില്‍

 കിളുര്‍ത്തുയരുകയില്ലയോ.....
സൗഹൃദങ്ങള്‍ ചോരതുപ്പുന്നത്‌ കാണുന്നില്ലേ?
നീ വരുവാന്‍ ഏറെ വൈകുന്നു.
ലോകം കണ്ട അതുല്യ സ്നേഹിതാ..
നിന്‍ മക്കള്‍ സൗഹൃദം വില്‍ക്കുകയല്ലയോ?..
ജൊനാഥാന്‍ നീ വരാന്‍ ഏറെ വൈകിയിരിക്കുന്നു...
അവസാന സൗഹൃദത്തുള്ളി എന്നിലും വറ്റി-
ഞാനെന്‍ ചങ്ങാതിമാരെ ഭിത്തിയിലലങ്കാരമാക്കും..
അതിനു മുന്‍പെങ്കിലും വരുമോ ജൊനാഥന്‍.

Sunday, June 3, 2012

മാനവീകത.



ഫേസ്ബുക്കു താളു തുറന്നു നോക്കി ഞാന്‍.
ശ്രീനാഥിനിന്നു പതിനേഴു വയസ്സ്‌,
ആശംസ നേരണം,സന്തോഷമല്ലേ...
അനുവിന്‍റെ  പോസ്റ്റിലെന്‍ കുറ്റമാണ്‌
അവളെ എനിക്കൊന്നു ശകാരിക്കണം,ദേഷ്യമല്ലേ....
ജാബിറിന്‍റെ ഉമ്മ മരിച്ചു പോയി !.
അവനെ എനിക്കൊന്നു ആശ്വസിപ്പിക്കണം,ദു:ഖമല്ലേ.....
ഗൂഗിള്‍ തുറന്നു ഞാന്‍ ചടപടാ പരതി.
free Download Feelings.....
ഇമെയിലു ചെയ്യണം.....
ok... mail Sent...

ജാലകം.



ജനാലക്കപ്പുറം രാത്രി പെയ്യുന്നുണ്ട്‌,
ഉള്ളിലെന്‍ സ്വപ്നങ്ങള്‍ ചോര്‍ന്നൊലിക്കുമ്പോള്‍.
തെക്കുനിന്നെപ്പഴോ വന്നൊരു കാറ്റിനെന്‍
കണ്ണു നനയ്ക്കുന്ന ശോകമുണ്ട്‌.
 ജാലകച്ചില്ലിന്‍ പുറം നനഞ്ഞിപ്പഴും
കണ്ണീരു കിനിയുന്ന ഭാവമുണ്ട്‌.
ജനലഴി തേടുന്ന പേക്കിനാക്കള്‍ക്കിന്നു
കണ്ണിലേക്കിഴയുവാന്‍ മോഹമുണ്ട്‌.
ചോര വാര്‍ന്നിപ്പഴും നില്‍ക്കുന്ന ഗുല്‍മോഹര്‍
 കാറ്റിന്‍റെ  പാട്ടില്‍ ലയിച്ചിടുമ്പോള്‍,
ജാലകമാണിന്നു സാക്ഷിയെല്ലാത്തിനും
കണ്ണിനു ഭാവം പകര്‍ന്നു നല്‍കാന്‍.
ചിരിയുടെ നല്ല നിലാവു നല്‍കുന്നവള്‍,
 കണ്ണീരു രാതിക്കിനാവു നല്‍കുന്നവള്‍,
മുറ്റത്തു ചിതറിത്തെറിക്കുന്ന തുള്ളികള്‍
പാടുന്ന പാട്ടിനെ എന്നിലെത്തിക്കുവോള്‍.
ഉച്ചക്കിനാവിനെ അഴിയിലടയ്ക്കുവോള്‍,
രാതിക്കറുപ്പ്‌ കിടക്കയില്‍ വേറുവോള്‍.
ഗൌളിച്ചിലപ്പിനെ കാറ്റില്‍ പറത്തുവോള്‍
ജാലകമാണിന്നു സാക്ഷിയെല്ലാത്തിനും,
പുറംകാഴ്ച നല്‍കുന്ന രക്തക്കറുപ്പിലും.

Tuesday, May 29, 2012

വെയില്‍പ്പൂക്കള്‍.



 
തലയുടെ ആഴങ്ങളിലേക്ക്‌ വരെ തുളച്ചിറങ്ങുന്ന അസഹ്യമായ ഒരു ദിനം.സൂര്യന്‍ കത്തിത്തീരും വിധം ജ്വലിക്കുന്നു.കമ്പ്യൂട്ടറിലെ ഗയിമുകളും,ബ്ളോഗിങ്ങുമൊക്കെ വിരസമായി തോന്നിയപ്പോള്‍,ഫാനിനു കാറ്റ്‌ പോരെന്നു തോന്നിയപ്പോള്‍ ഞാന്‍ വെറുതെ വരാന്തയില്‍ പോയി ഇരുന്നു. ആ സമയത്താണ്‌ എന്‍റെ  കുടുംബ സുഹൃത്ത്‌ ഞങ്ങളുടെ വീട്ടിലെത്തിയത്‌.വിരസതയ്ക്കൊരന്ത്യമാകട്ടെ എന്നു കരുതി ഞാന്‍ അദ്ദേഹത്തോടൊപ്പം അയാളുടെ വീട്ടിലേക്ക്‌ പോയി.
      
                      കറുത്തു കരിഞ്ഞു നിലമ്പറ്റിക്കിടക്കുന്ന പാറകള്‍,കരിഞ്ഞു പുകപാറുന്ന ഉണക്കപ്പുല്ലുകള്‍,ദാഹജലത്തിനായ്‌ കേഴുന്ന കാക്കകള്‍ ഇവയെയെല്ലാം പിന്നിട്ട്‌ ബൈക്ക്‌ യാത്ര തുടര്‍ന്നു. ഒരു പാറപ്രദെശത്തിന്‍റെ  നടുവിലാണ്‌ അദ്ദേഹത്തിന്‍റെ  വീട്‌.അവിടെ അദ്ദേഹത്തിന്‍റെ  മകനും എന്‍റെ  സമപ്രായക്കാരനുമായ ഒരു കുട്ടിയുണ്ട്‌.അവനോടൊപ്പം സംസാരിച്ചും,ചില പുസ്തകങ്ങള്‍ വായിച്ചും ഞാന്‍ സമയം തള്ളിനീക്കി. ഇലക്ട്രിസിറ്റിക്കാരുടെ വികൃതികള്‍ മുറയ്ക്കു നടക്കുന്നതിനാലോ, ഈയുള്ളവന്‍റെ  രംഗപ്രവേശനം രസിക്കാത്തതിനാലോ എന്തോ കരണ്ട്‌ ആ ഭാഗത്തെങ്ങുമില്ലായിരുന്നു. അങ്ങനെ ചൂടിന്‍റെ  താണ്ഡവമേറ്റും, ഇടയ്ക്ക്‌ കാറ്റിന്‍റെ  കനിവു നല്‍കുന്ന തണുപ്പു രസിച്ചും ഞാന്‍ അങ്ങനെ ഇരിക്കവെയാണ്‌ ദൂരെ നിന്നു രണ്ടു കുഞ്ഞു മുഖങ്ങള്‍ വീടിനെ ലക്ഷ്യമാക്കി വരുന്നത്‌ കണ്ടത്‌.

                 കുറച്ചടുത്തെത്തിയപ്പോള്‍ അവരുടെ മുഖവും വേഷവും കൂടുതല്‍ വ്യക്തമായി.ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും,ഒറ്റനോട്ടത്തില്‍ത്തന്നെ അവര്‍ മലയാളികള്‍ അല്ലെന്നു വ്യക്തം.ആണ്‍കുട്ടിയാണു മൂത്തവന്‍ എന്നു മനസ്സിലായി. എന്‍റെ  സാന്നിധ്യത്തെ തികച്ചും അവഗണിച്ചുകൊണ്ട്‌ അവന്‍ നേരെ വീടിനുള്ളില്‍ക്കയറി എന്‍റെ  കൂട്ടുകാരനോടു ഒരു ഇടറിയ മലയാളത്തില്‍ " അണ്ണാ, കറണ്ട്‌, ഉണ്ടോ? " എന്നുതിരക്കി. "ഇല്ലടാ, ഇന്നു രാവിലെ പോയതാ!" എന്നു പറഞ്ഞുകൊണ്ട്‌ സുഹൃത്ത്‌ ആ സംഭാക്ഷണത്തിനു അന്ത്യം കുറിച്ചു. കറുത്തു വിളറിയ ആ മുഖങ്ങളില്‍ ആ മറുപടി നിരാശ ജനിപ്പിച്ചെന്നു അവരെ നീരിക്ഷിക്കുന്ന ആര്‍ക്കും വ്യക്തമായിരുന്നു.ആണ്‍കുട്ടിയുടെ കൈമുട്ടിനൊപ്പം പൊക്കമുള്ള ആ പെണ്‍കുട്ടി ഒരജ്ഞാതനെപ്പോലെ എന്നെ നോക്കി. ഞാന്‍ ഒന്നു ചിരിച്ചെങ്കിലും തിരിച്ചു യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ ആ മുഖവും കുഞ്ഞു കണ്ണുകളുമെല്ലാം ഉച്ച വെയിലില്‍ പഴുത്തുനിന്നു.പെണ്‍കുട്ടിയുടെ കഴുത്തില്‍ ഒരു തുണിക്കഷണം കെട്ടിയിട്ടുണ്ട്‌.വളരെ മുഴിഞ്ഞ ഒന്നായിരുന്നു അത്‌.

                                   എന്നാല്‍ അവളുടെ മുഖത്തില്‍ എന്തോ ഒരു നിഷ്കളങ്കത ജനിപ്പിക്കുന്നതിനാല്‍ എനിക്ക്‌ അതു കൌതുകമായി തോന്നി.ആ കൌതുകത്തിന്‍റെ  ഉടമയോടും അവളുടെ കൊച്ചു ജ്യേഷ്ഠ്നോടും ഞാന്‍ അവരുടെ പേരു ചോദിച്ചു. ആണ്‍കുട്ടി ശക്തി,പെണ്‍കുട്ടി അനഘ.ശക്തി തന്‍റെ  തീരെ ശക്തിയില്ലാത്ത കണ്ണുകള്‍ അവിടവിടെ പായിച്ചുകൊണ്ട്‌ എന്‍റെ  കൂട്ടുകാരന്‍റെ  മൊബൈല്‍ വീഡിയോകള്‍ കൌതുകത്തോടെ വീക്ഷിക്കുകയാണ്‌. സുഹൃത്തിന്‍റെ  പിതാവ്‌ അദ്ദേഹത്തിനു (കന്നഡ ഭാഷ അറിയാമായിരുന്നു)സമീപം പെണ്‍കുട്ടിയെ ഇരുത്തി അവളോട്‌ എന്തെല്ലാമോ ചോദിച്ചു. അവരുടെ സംഭാക്ഷണം രസകരമായിരുന്നതിനാല്‍ ഞാന്‍ അതും ശ്രദ്ദിച്ച്‌ ഇരുന്നു. അവള്‍ വളരെ അപൂര്‍വ്വമായി എന്തെങ്കിലും സംസാരിച്ചു.അതും മലയാളത്തില്‍. ശക്തിയാകട്ടെ അതൊന്നും ശ്രദ്ദിക്കാതെ ബാല്യത്തിന്‍റെ ക്കൌതുകത്തോടെ സംസാരിക്കുകയും,സുഹൃത്തിന്‍റെ മൊബൈല്‍ വിട്ട്‌ എന്‍റെ തിലേക്ക്‌ ചേക്കേറുകയുമൊക്കെ ചെയ്യുന്നുണ്ട്‌.സുഹൃത്തിന്‍റെ  മാതാവാണ്‌ അപ്പോള്‍ അവരുടെ കഥ എന്നോട്‌ പറഞ്ഞത്‌.

                                            ആ കുട്ടികളുടെ മാതാപിതാക്കള്‍ തമിഴ്നാട്ടുകാരാണ്‌.
വിവാഹശേഷമോ മറ്റോ അവര്‍ കര്‍ണ്ണടകയിലേക്ക്‌ കുടിയേറി.ശക്തി മയ്സൂറിലെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ ഏഴാം കലാസ്സില്‍ പഠിക്കുന്നു.ആ സമയത്താണ് ജീവിത പ്രാരാബ്ദങ്ങളും പേറി ആ കൊച്ചു കുടുംബം കേരളത്തില്‍ ജോലി തേടി എത്തുന്നത്‌.അതിനാല്‍ അനഘയ്ക്ക്‌ മലയാളം സ്കൂളില്‍ ഒന്നാം ക്ളസ്സില്‍ ചേരേണ്ടി വന്നു. അവരുടെ വീടിനു സമീപത്തുള്ള ഒരു കരിങ്കല്‍ ട്രഷറില്‍ ഡ്രൈവറായി തുഛമായ ശമ്പളത്തിനു അവരുടെ പിതാവ്‌ ജോലി ചെയ്യുകയും മയ്സ്സൂറില്‍ പഠിക്കുന്ന ശക്തിയുടെ കാര്യങ്ങളും,അവണ്റ്റെ അനിയണ്റ്റെയും ,അനഘയുടേയും കാര്യങ്ങള്‍നടത്തിക്കുകയും ചെയ്തു. മൂന്നു കുട്ടികളെക്കൂടാതെ എല്ലു സംബന്ധമായ പ്രശ്നങ്ങളുള്ള ഭാര്യയുടെ ചികിത്സയും അയാള്‍ ഏറ്റെടുക്കേണ്ടി വന്നു.എങ്കിലും ആ ചെറിയ ജീവിതത്തില്‍ അവര്‍ സ്വപ്നങ്ങള്‍ ചിട്ടപ്പെടുത്തി. അങ്ങനെയിരിക്കെ ഒരു ദിവസം കുട്ടികളുടെ അഛന്‍ അത്യാവശ്യമായി നാട്ടില്‍ പോയി. വേഗം തിരിച്ചു വരാനുള്ള അയാളുടെ കണക്കുകൂട്ടലുകള്‍ക്കു മീതെ ഒരു പകര്‍ച്ചവ്യാധി മേഞ്ഞുനടന്നു.അത്‌ അയാളിലെ ശേഷിക്കുന്ന പച്ചത്തുമ്പുകള്‍പ്പോലും കടിച്ചെടുത്തു.അങ്ങനെ ഒരു ചെറിയ ഇടവേളയ്ക്കു ശേഷം അയാള്‍ വീണ്ടും കേരളത്തിലെത്തിയപ്പോള്‍ അയാളറിഞ്ഞത്‌ തന്‍റെ  ജോലി മറ്റൊരാള്‍ ചെയ്യുന്നതാണ്‌. സ്ഥാപനത്തിന്‍റെ  അധികാരികള്‍ അയാളെ നിരാശിപ്പിക്കും വിധം സംസാരിക്കുകയും,അകെ അഞ്ഞൂറു രൂപ ശമ്പളത്തിന്‍റെ  പകുതി മാത്രം നല്‍കാമെന്നും പറഞ്ഞു.ഒരു വാഹനത്തിനു രണ്ടു ഡ്രൈവര്‍മാര്‍,അവരുടെ ശമ്പളവും ഭാഗിക്കുക,ആ തുഛമായ തുകയില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്നു മനസ്സിലായ അയാള്‍ പിനീട്‌ പലരുടേയും കെണികളില്‍ വീണു.ഒടുവില്‍ അയാള്‍ ഒരു ജോലി കണ്ടെത്തി. തങ്ങളുടേ ചെറ്റക്കുടിലും രോഗിണിയായ ഭാര്യയും കുട്ടികളുമൊക്കെയായി മറ്റൊരിടത്തേക്ക്‌ മാറി. കഴുത്തറുക്കുന്ന ആ  വീട്ടു വാടകയും, മക്കളുടെ പഠിപ്പും, ഭാര്യയുടെ ചികിത്സയുമൊക്കെയായി അയാള്‍ അന്നും എവിടെയൊക്കയോ പാഞ്ഞു നടക്കുന്നു.

                                   ഇതാണ്‌ ആ കുട്ടികളേക്കുറിച്ച്‌ ഞാന്‍ അറിയാന്‍ ഇടയായ പശ്ച്ചാത്തലം. ഈ കഥയൊക്കെ ഞാന്‍ കേട്ടുകൊണ്ടിരിക്കുമ്പോള്‍ ഉള്ളില്‍ നിന്നും മനോഹരവും, ശോകാര്‍ദ്രവുമായ ഒരു പാട്ടു കേട്ടു. ശക്തിയാണ്‌ ഗാനത്തിന്‍റെ  ഉറവിടം. അവണ്റ്റെ പാട്ടില്‍ തീരെ താത്പര്യം കാട്ടാതെ സ്വതസിദ്ദമായ നിഷ്കളങ്കതയും പേറി അനഘ അരികത്തിരിക്കുന്നു.പാട്ടു കഴിഞ്ഞപ്പോള്‍ സുഹൃത്തിന്‍റെ  അമ്മ പറഞ്ഞു."ശക്തി പഠിക്കാനും വളരെ മിടുക്കനാണ്‌. "അതവനെ ആനന്ദിപ്പിച്ചു എന്നു തോന്നുന്നു. എന്നാല്‍ ഭാവിയേക്കുറിച്ച്‌ ആശങ്കകളില്ലാത്ത ആ മുഖത്ത്‌ എന്തെല്ലാമോ മിന്നിമറഞ്ഞു. ചൂട്‌ വീണ്ടും കൂടുകയാണ്‌.... "അണ്ണാ,നങ്ങളു പോയി" എന്നു പറഞ്ഞുകൊണ്ടു ശക്തി കുഞ്ഞനുജത്തിയുടെ കൈയ്യും പിടിച്ച്‌ മുറ്റത്തേക്കിറങ്ങി.

                                  ഞാന്‍ അവരേ നോക്കി ഒന്നു ചിരിച്ചു :"പോകുവാണോ?" എന്നു ചോദിച്ചു. ശക്തി തന്‍റെ  നുണക്കുഴികാട്ടി ചിരിച്ചുകൊണ്ട്‌ അതെയെന്ന് തലയാട്ടിക്കൊണ്ടു മുന്നില്‍ നടന്നു. അനഘ നിഷ്കളങ്കമായ കണ്ണുമായി ശക്തി പിന്നിട്ടുപോയ ചൂടു പാറുന്ന പാറകളില്‍ നഗ്നമായ കാലു ചവിട്ടിക്കൊണ്ട്‌ നടന്നകന്നു. അവര്‍ ഉച്ചവെയില്‍ തിളയ്ക്കുന്ന സമതലത്തിന്‍റെ  സീമയില്‍ ഒരു ബിന്ദുവായ്‌ മറയുന്നതും നോക്കി ഞാന്‍ നിന്നു. എന്‍റെ  മനസ്സില്‍ എന്തോ ഒരു വിഷമം അനുഭവപ്പെട്ടു.അവരുടെ സാഹചര്യങ്ങളോര്‍ത്തോ, സഹായിക്കാനാവില്ല എന്ന ബോധം സൃഷ്ടിക്കുന്ന കുറ്റ ബോധത്തില്‍ നിന്നാണോ ആ വിഷമം വന്നത്‌ എന്ന് എനിക്കപ്പോഴും ഇപ്പോഴും അറിയില്ല.

                          ഇപ്പോള്‍ ഞാന്‍ അവരുടെ ഈ കഥ ബ്ളോഗിലേക്കു പകര്‍ത്തുമ്പോള്‍ പുറത്ത്‌ നല്ല കാറ്റു വീശുന്നുണ്ട്‌. പകലത്തെ ചൂടിന്‌ പകരമാവാന്‍ അത്‌ പോരെന്ന് എനിക്കു തോന്നുന്നു.രാത്രി ഏറെ കനത്തിരിക്കുന്നു. ഇപ്പോള്‍ ആ ബാല്യമുഖങ്ങള്‍ ഭാവിയുടെ ആകുലതകളില്ലാതെ ഉറങ്ങുകയായിരിക്കുമോ? അതോ എന്തിനെയൊ കാത്ത്‌ അവരുടെ കണ്ണൂ പിടയ്ക്കുകയാവുമോ? ഉത്തരങ്ങളില്ലാത്ത സഹമനുഷ്യനേക്കുറിച്ചുള്ള ചോദ്യങ്ങളുമായി ഞാനും മയങ്ങി വീഴുകയാണ്‌........ നാലു കണ്ണുകള്‍,..ചൂട്‌....., നഗ്നമായ കാലുകള്‍.......... ശൂന്യം......ശൂന്യം......