Translate മൊഴിമാറ്റം

Thursday, July 12, 2012

ഇരുട്ടും ചിരിയും.



ഞാന്‍ വെറുതേ ഇരുട്ടത്തിരുന്നപ്പഴെപ്പഴോ നീ
 മെഴുതിരിയെന്നുള്ളില്‍ തെളിച്ചു.
 ഉരുകിയ മെഴുകെന്നെ പൊള്ളിച്ചപ്പോഴും
ഞാന്‍ ചിരിക്കാന്‍ ശ്രമിച്ചു തെളിഞ്ഞു.
 ഞാന്‍ ചിരിക്കാത്തപ്പോള്‍ നീ ചിരിച്ചു.
ഞാന്‍ നനയേണ്ട മഴയില്‍ നീ നനഞ്ഞു.
എനിക്കുള്ളിലെ ഇരുട്ടിനേത്തട്ടിയകറ്റി.
ഇരുട്ടു എന്നേ വിട്ട്‌ കണ്ണുനീര്‍ വാര്‍ത്തു.
അപ്പോഴും നീ ചിരിച്ചുകൊണ്ടെന്നെ നോക്കി.
നിന്നിലെ ചിരി,എന്നിലെ ഇരുട്ടായിരുന്നെന്ന്
ഇന്നലെകളില്‍ നിന്നും നീണ്ട വളപ്പൊട്ട്‌ ചൊല്ലി.
 ഞാന്‍ തിരിച്ചുനോക്കിയപ്പോള്‍,വന്ദനം ചൊല്ലവെ
നീ എന്തിനാണ്‌ പിണങ്ങിയത്‌.ആശകളുടച്ചത്‌.
 സന്ധ്യാ ബാങ്കുവിളികള്‍ മുഴങ്ങുന്നു,കരിങ്കാക്ക
പറന്നു കൂടേറുന്നു.ഞാന്‍ ഇരുട്ടിലേക്ക്‌ മടങ്ങുന്നു.
നല്ല ചിരികള്‍ക്ക്‌ നന്ദി. ഞാന്‍ കാത്തിരിക്കാം
നാളെയുടെ ഭ്രാന്തമായ വിജനതകള്‍ക്കായി.
തലച്ചോറൊന്നു പനിച്ചിറങ്ങട്ടെ,
തലയൊന്ന്പൊട്ടിയൊലിക്കട്ടെ,..
ഇനി നാളെ ഞാന്‍.. ഞാന്‍... പുഞ്ചിരിക്കാം
 എല്ലാവരോടും.. ആ നല്ല ഇരുട്ടില്‍ സുഖമായിരുന്നുകൊണ്ട്‌.

No comments :

Post a Comment

ഇല കൊഴിയുന്നു,തളിരിടുന്നു,മഞ്ഞുതിരുന്നു...
നാമെല്ലാം ഓരോ ഋതുഭേതങ്ങളിലൂടെ അലയുകയാണ്‌.......