Translate മൊഴിമാറ്റം

Thursday, July 12, 2012

രാവണന്‍ കോട്ടകള്‍.



 "ഒരു വലിയ തടാകം,അതിനുള്ളില്‍ അഞ്ചു കൊട്ടാരം,
അഞ്ചിലും കയറണം പോയവഴിയേ വീണ്ടും പോവരുത്‌,
ഒരു കൊട്ടാരത്തിലും കയറാതിരിക്കരുത്‌".
കൂട്ടുകാരന്‍ ചോദ്യപ്പെട്ടി തുറന്നുമലര്‍ത്തി.
 കൂട്ടുകാരെല്ലാം പേപ്പര്‍ത്തുണ്ടിനു ചുറ്റും.
ശ്രീനാഥ്‌,ഷബീബ്‌,എബി.. ജിബിരീല്‍-
പ്രമോദ്‌,ഷമീം.... മതിലുകളില്ലാത്തോരനവധി.
ഉത്തരം കിട്ടാതെ ആവി പറക്കുന്ന തലകള്‍,
അതിനു നടുവില്‍ ഞാനിരുന്നങ്ങനെ വിയര്‍ത്തു.
തീക്കുനിക്കവിതയുടെ തീയേറ്റ്‌ പൊള്ളി
തണുത്ത ഭിത്തിചാരി ഞാനിരുന്നു.
"ശരിയാണ്‌ കൂട്ടുകാരാ കൊട്ടാരത്തിനാവില്ല"
ഞാന്‍ അകക്കണ്ണിലെ ജലം തുടച്ചു...
രാവണന്‍ കോട്ടകളായ്‌ നാളെ ഇവരെല്ലാം..
നാളെ ഇവരെല്ലാം കൈയെത്താദൂരത്തിലാവും.
തീക്കുനിക്കവിതയുടെ ചൂടാറിയാലും,
നന്ദിതക്കണ്ണുനീര്‍ പെയ്തൊഴിഞ്ഞാലും,
രാവണന്‍ കോട്ടകളങ്ങനെ ഉയര്‍ന്നുയര്‍ന്ന്...
തലയ്ക്കുമുകളില്‍ കണ്ണുനീര്‍ പെയ്ക്കും.

No comments :

Post a Comment

ഇല കൊഴിയുന്നു,തളിരിടുന്നു,മഞ്ഞുതിരുന്നു...
നാമെല്ലാം ഓരോ ഋതുഭേതങ്ങളിലൂടെ അലയുകയാണ്‌.......