Translate മൊഴിമാറ്റം

Thursday, July 12, 2012

തലവിഴുങ്ങികള്‍.





തിരുവെഴുത്തുകൾ ധ്യാനത്തെ പ്രോത്സാഹിപ്പിക്കുന്നു
ഒരു ക്രിസ്ത്യാനിയുടെ ആത്മീയ ജീവിതത്തിൽ ധ്യാനത്തിന് മർമ്മപ്രധാനമായ പങ്കുണ്ടെന്ന് ബൈബിൾ വ്യക്തമാക്കുന്നു
ദൈവത്തെ അറിയാൻ ഒരു വ്യക്തി തിരുവെഴുത്തുകളിൽ നിന്നുള്ള സൂക്ഷ്മ പരിജ്ഞാനം നേടണം കൂടാതെ ദൈവത്തിൻറെ സൃഷ്ടികളെ നിരീക്ഷിക്കുന്നതും ദൈവത്തെക്കുറിച്ച് അറിയാൻ ധ്യാനത്തെ പ്രോത്സാഹിപ്പിക്കാൻ ഉള്ള ഒരു മാർഗമാണ്
സാധാരണഗതിയിൽ നാം എന്തെങ്കിലും പഠിക്കാൻ ആദ്യം മനസ്സിൽ വിചാരിക്കും
എന്നാൽ ധ്യാനം -യഥാർത്ഥത്തിൽ നാം പഠിച്ചുകഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് അഗാധമായി വിലയിരുത്തുന്നതാണ്
കാര്യങ്ങളെക്കുറിച്ച് കേവലം ചിന്തിക്കുന്നത് അല്ല മറിച്ച് അതു യഹോവ യുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ള നമ്മുടെ വിലയിരുത്തലുകളാണ് അതിൽ ഉൾപ്പെടുന്നത്

ധ്യാനത്തിന് ബൈബിൾ അത്രയധികം പ്രാധാന്യം കൊടുക്കുന്നുണ്ടോ?
തീർച്ചയായുമുണ്ട് ഇത് മനസ്സിലാക്കാൻ യോശുവയുടെ അനുഭവം നമ്മെ സഹായിക്കും ബി സി 1473 യഹോവയുടെ ജനത്തെ വാർത്ത ദേശത്തേക്ക് കൊണ്ടുവരാൻ തയ്യാറെടുക്കുന്ന ഉത്തരവാദിത്വമായിരുന്നു അവനുണ്ടായിരുന്നത്
ഈ ഭാരിച്ച ഉത്തരവാദിത്തം നിർവഹിക്കാൻ യോശുവയെ സഹായിക്കാൻ പോകുന്നത് എന്തായിരുന്നു നമുക്ക് നോക്കാം (യോശുവ 1:8)

അതെ യോശുവ ദൈവവചനം ക്രമമായി  തന്നെ  ധ്യാനിക്കേണ്ടിയിരുന്നു.
ബൈബിൾ ജ്ഞാനമൊഴികൾ പറയുന്നതനുസരിച്ച് "നീതിനിഷ്ഠരുടെയും വിവേകികളുടെയും ഒരു സവിശേഷതയാണ് ധ്യാനം"  മാത്രമല്ല ധ്യാനിക്കുന്നവൻ സന്തുഷ്ടരും  ആണെന്ന് ദൈവവചനം പറയുന്നു

 എന്നാൽ എന്താണ് ധ്യാനം?
ധ്യാനം സംബന്ധിച്ച ലോകത്തിന്റെ വീക്ഷണം ക്രിസ്ത്യാനികളെ ആശയക്കുഴപ്പത്തിലാകരുത്
കാരണം ലോകത്തിൻറെ കാഴ്ചപ്പാടുകൾ ഒരിക്കലും നമ്മളെ സ്വാധീനിക്കരുത്. അങ്ങനെയാണെങ്കിൽ ലോകം വെച്ചുപുലർത്തുന്ന ധ്യാനത്തെ പറ്റിയുള്ള ചിന്തകൾ എന്തൊക്കെയാണ്
ക്രിസ്ത്യൻ:- രോഗശാന്തിയോ ദുശീല നിവാരണ യഞ്ജമോ ആണ് ക്രിസ്ത്യൻ മതവിഭാഗങ്ങളിൽ കാണുന്നത്
ഹിന്ദുമതം:-  അതീന്ദ്രിയ ധ്യാനം, ബ്രഹ്മാവിനെ, രൂപങ്ങള് സ്തുതിച്ചുകൊണ്ടുള്ള, അമാനുഷികമായ ഒരു ഉറവിൽ നിന്ന് പോലെയുള്ള ശാന്തത അവർ നേടുന്നു
ബുദ്ധമതം :-ഈ ധ്യാനമാണ് കൂടുതൽ ഫലപ്രദമായ എന്ന് ആളുകൾ കരുതുന്നത് അതായത് മനസ്സിലാക്കി കൊണ്ട് ഒരു വസ്തുവിന് ഒരു കാര്യത്തിൽ മാത്രം ചിന്തിച്ചുകൊണ്ടിരിക്കുന്നത് എന്നാൽ ഇത് അപകടകരമാണ് (മത്തായി 12: 43- 45)
അതിനാൽ ധ്യാനമെന്നാൽ മനസ്സിൽനിന്ന് ചീത്തകാര്യം ഒഴിവാക്കൽ മാത്രമല്ല നല്ലത് നിറയ്ക്കുക കൂടി ചെയ്യുമ്പോളാണ് അത് പൂർണമാകുന്നത്.
അങ്ങനെയാണെങ്കിൽ എന്താണ് യഥാർത്ഥ ധ്യാനത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഉചിതമായ ധ്യാനത്തിൽ ഉൾപ്പെട്ടിരിക്കുന്നത്
 ഒരു വ്യക്തി തന്റെ  ഭൂതകാലം അയവിറക്കുന്നത്
 വർത്തമാന കാലത്തെ കുറിച്ച് ചിന്തിച്ച് വിലയിരുത്തുന്നത്
ഭാവിയെപ്പറ്റി  ശ്രദ്ധാപൂർവം ആലോചിക്കുന്നത് എന്നിവ 3ഉം ഉൾപ്പെടുന്ന
അഗാധമായ ഏകാഗ്ര ചിന്ത ആണ്.

എന്നാൽ നമ്മൾ കേവലം ദിവാസ്വപ്നത്തിൽ ഉൾപ്പെടുന്നത് ധ്യാനത്തിൽ ഉൾപ്പെടില്ല.
മാത്രവുമല്ല ധ്യാനം ചിലപ്പോൾ അനുചിതമായ വിഷയങ്ങളെക്കുറിച്ച് ആയാൽ അത് ഫലത്തേക്കാൾ ഉപരി നമുക്ക് ദോഷം ചെയ്യുന്നതിനും ഇടയാക്കിയേക്കാം
അങ്ങനെയെങ്കിൽ യഥാർത്ഥത്തിൽ നല്ല രീതിയിൽ ധ്യാനിക്കുന്നതിന് നാം ചെയ്യേണ്ട ചില പ്രായോഗിക കാര്യങ്ങൾ എന്തൊക്കെയാണ്
ഒന്നാമതായി നാം ഏകാഗ്രചിത്തനായി ഇരിക്കാൻ കഴിയുന്ന ഒരു സ്ഥലം തിരഞ്ഞെടുക്കുക ഉചിതമായ ഒരു സമയം തിരഞ്ഞെടുക്കുക
രണ്ടാമതായി ശ്രദ്ധ ശല്യമുണ്ടാക്കുന്ന ടിവി സംഗീതം മുതലായവയിൽ നിന്ന് വിട്ടു ശാന്തമായ സമയങ്ങൾ സ്ഥലങ്ങളും അതിനായി അന്വേഷിക്കണം(ഉല്പത്തി 24:63)
ആത്മീയ കാര്യങ്ങളെക്കുറിച്ച് ധ്യാനിക്കുന്നതിന്റെ പ്രാധാന്യം
പ്രയോജനപ്രദമായ കാര്യങ്ങളിൽ നാം നടത്തുന്ന ധ്യാനത്തിന് മനസ്സും ഹൃദയവും ഉൾപ്പെട്ടിരിക്കുന്നു
 പൗലോസ് അപ്പോസ്ഥലൻ തിമഥിയോസ് നോട് ബുദ്ധി ഉപദേശിച്ചത് സ്വന്തം നടത്തിയും ശുശ്രൂഷയും പഠിപ്പിക്കലിനെയും കുറിച്ച് ആവശ്യത്തിന് ധ്യാനിക്കുക എന്നാണ്
അതായത് എടുത്തുചാട്ടക്കാരെയും പരിജ്ഞാനം കുറവുള്ള ഒരു വ്യക്തിയെ  പോലും നന്നായി ധ്യാനിച്ച് എടുക്കുന്ന ഒരു തീരുമാനം അവരുടെ ജീവിതത്തിൽ ഫലപ്രാപ്തി യിലേക്ക് നയിച്ചേക്കാം
ഇതെങ്ങനെയാണ് നമുക്ക് ലഭിക്കുന്നത്
 പ്രധാനമായും നമ്മുടെ സഭായോഗങ്ങളിൽ, ഒരു ലേഖനത്തിലൂടെ, ഒരു വ്യക്തിപരമായ ഉപദേശത്തിലൂടെ

മിക്കപ്പോഴും ആഴമായ ഉള്ള ധ്യാനമാണ് വ്യക്തിപരമായി നമ്മളെ സഹായിക്കുന്ന അനേകം വിവരങ്ങളിലേക്ക് നമ്മുടെ മനസ്സ് നമ്മെ നയിക്കുന്നത്

ഉദാഹരണത്തിന്
 ഉല്പത്തി 18: 12 സാറായ്ക്ക് പുത്രൻ ഉണ്ടാകും എന്ന് വാഗ്ദാനം ലഭിച്ചപ്പോൾ ഉള്ളിൽ ചിരിച്ചു
ഉല്പത്തി 21 6 യഹോവ അവളെ ചിരിപ്പിച്ചതിനാൽ...(വ്യത്യാസം വിശദീകരിക്കുക)
 മറ്റൊരു സാഹചര്യം നോക്കുക എത്യോപ്യ ഷണ്ഡൻ രഥത്തിൽ സഞ്ചരിക്കുമ്പോഴാണ യെശയ്യാ പ്രവാചകൻറെ ചുരുൾ വായിക്കുന്നത്.
 ഓർത്തുനോക്കുക കല്ലുപതിച്ച അക്കാലത്തെ വഴിയിലൂടെ സസ്പെൻഷൻ ഒന്നുമില്ലാത്ത ഒരു രഥത്തിൽ ഇരുന്നു അദ്ദേഹം ആ പേജ് നമ്പർ ഇല്ലാത്ത ചുരുൾ വായിക്കുന്നുണ്ടെങ്കിൽ, ആ കുലുക്കത്തിൽ അത് ചെയ്യുന്നുണ്ടെങ്കിൽ അദ്ദേഹത്തിൻറെ തീഷ്ണത നിങ്ങൾ കണ്ടിട്ടുണ്ടോ ഇത്തരം ചില കാര്യങ്ങളിൽ ബൈബിളിൽ നേരിട്ട് പറയുന്നില്ല. ഇനി മറ്റു ചില കാര്യങ്ങൾ നാം നന്നായി ധ്യാനിക്കുമ്പോൾ നമുക്ക് ഗവേഷണം ചെയ്ത് ലഭിക്കുന്നവയാണ്
എല്ലാ സംഭവങ്ങളെയും നാം കാണേണ്ടത് യഹോവ യുമായുള്ള നമ്മുടെ ബന്ധത്തെ അടിസ്ഥാനപ്പെടുത്തിയാണ്
യഹോവയുടെ ഉദ്ദേശങ്ങളും നമ്മൾ എത്രമാത്രം യോജിക്കുന്നു എന്ന് ശ്രദ്ധ കൊടുക്കുക അതുപോലെ യഹോവയുടെ ഗുണങ്ങൾ അത് നമ്മുടെ ജീവിതത്തിലെ ഭാഗമാക്കി തീർക്കണമെങ്കിൽ ധ്യാനം അതിലുൾപ്പെടുന്നു
യഥാർത്ഥ ധ്യാനം ഭൂത-വർത്തമാന-ഭാവി കാലങ്ങളെ വ്യക്തമായി പഠിക്കുന്നതാണ് എന്ന് മനസ്സിലാക്കി
അങ്ങനെയാണെങ്കിൽ നമുക്ക് അതുവച്ച് പരിശോധിക്കാൻ കഴിയും
ഭൂതകാലം കാര്യങ്ങളെക്കുറിച്ച് നാം ഓർക്കുന്നത് നമ്മുടെ പാകപ്പിഴകൾ കാണുന്നതിനും ജീവിതം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും
ഉദാഹരണത്തിന് ഇസ്രായേലിനെ കഴിഞ്ഞകാല പാപങ്ങൾ അവർക്ക് ഒരു ഓർമ്മിപ്പിക്കുമായിരുന്നു സമ്മാനമായി, ഇനി നമ്മുടെ തന്നെയോ അല്ലെങ്കിൽ മറ്റ് വിശ്വസ്തരായ അവരുടെ മുൻകാല പ്രവർത്തികൾ ഓർക്കുകയും ധ്യാനിക്കുകയും ചെയ്യുന്നത് വീണ്ടും നന്മ ചെയ്യുന്നതിനുള്ള പ്രചോദനം

(ഉദാഹരണം mirror വാഹനത്തിലെ )
 നമുക്ക് ഇനി വർത്തമാനകാലത്തെ കുറിച്ച് നാം നന്നായി ചിന്തിക്കുന്നത് നന്നായി പുരോഗമിക്കുന്നത് വേണ്ടി പ്രായോഗികമായ ലക്ഷ്യങ്ങൾ വച്ച് ഇപ്പോൾ തന്നെ പ്രവർത്തിക്കുന്നതിന് നമ്മളെ സഹായിക്കും.
നമ്മളിപ്പോൾ ജീവിതം എങ്ങനെ വിനിയോഗിക്കുന്നു എന്നതിനെക്കുറിച്ച് ചിന്തിക്കു നന്ന് ദൈവവുമായി അടുപ്പിക്കും
 ഇനി ഭാവിയെ സംബന്ധിച്ച നമ്മുടെ ഭാവിയിൽ നാം എന്തെല്ലാം ചെയ്യാൻ പോകുന്നതെന്ന് ആസൂത്രണം ചെയ്യുന്നത് ഉൾപ്പെടുന്നു അതിനായി വലിയ ലക്ഷ്യങ്ങളും ദീർഘകാല അടിസ്ഥാനത്തിലുള്ള തീരുമാനങ്ങളും വെക്കാം ഒരുപക്ഷേ ആലോചിച്ചേക്കാം എന്തുതന്നെയായാലും ദ്യാനം നമ്മളെ ആത്മീയ കാര്യങ്ങളെക്കുറിച്ച് കൂടുതൽ ജ്ഞാനമുള്ള ഒരു വ്യക്തിയും ദൈവത്തോട് കൂടുതൽ അടുപ്പമുള്ള ഒരു വ്യക്തമാക്കുമെന്ന് സംശയമില്ല
അത് നമ്മുടെ സംഭാഷണത്തിൽ പ്രതിഫലിക്കുകയും ചെയ്യും

അങ്ങനെയാണെങ്കിൽ ആത്മീയ കാര്യങ്ങളെക്കുറിച്ച് ധ്യാനിക്കുന്നതിന് സമയം എടുക്കേണ്ട ആവശ്യം ഉണ്ടോ അല്ലെങ്കിൽ അത് തുടരേണ്ടതുണ്ടോ
ആത്മീയ കാര്യങ്ങളെക്കുറിച്ച്‌ധ്യാനിക്കുന്നതിൽ തുടരുക.
ഒരിക്കലും നാം ധ്യാനിക്കാൻ സമയമില്ലാത്തവിധം അനുദിനജീവിതത്തിൽ മുഴുകരുത് അത് വളരെ വലിയ അപകടത്തിലേക്ക് നമ്മെ എത്തിക്കും
ഉദാഹരണത്തിന് ശരിയായി ചവച്ചരക്കാതെ നിരന്തരമായി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ഒരാൾക്ക് ശരീരത്തിന് ഗുണത്തെക്കാളുപരി ദോഷം ചെയ്യുന്നതുപോലെ വിവരങ്ങൾ ധ്യാനിക്കാതെ കേവലം കേൾക്കുക ആണെങ്കിൽ അത് നമ്മുടെ ആത്മീയ ആരോഗ്യത്തെ യാതൊരുതരത്തിലും ബലപ്പെടുത്തുകയില്ല
യേശുപോലും ആത്മീയ കാര്യങ്ങൾക്കിടയിൽ പോലും കൃത്യമായ ധ്യാനത്തിന് വേണ്ടി സമയം കണ്ടെത്തി. ആത്മീയ വ്യക്തിയും പൂർണ്ണത ഉള്ളവനുമായ യേശുവിനു പോലും ധ്യാനിക്കാൻ സമയങ്ങൾ ആവശ്യമായി വന്നു, അങ്ങനെയാണെങ്കിൽ നമുക്ക് എത്രയധികമാണ് ആവശ്യമാണ് (മർക്കോസ് 6 3: 31 )
അതിനാൽ ധ്യാനത്തിനായി നീക്കി വെക്കുന്ന സമയത്തെ  വിലപ്പെട്ടതായി കരുതുക കാര്യങ്ങളെക്കുറിച്ച് ക്രമമായി ധ്യാനിക്കുക, അപ്പോൾ അത് മറ്റുള്ളവർക്ക് പ്രോത്സാഹനത്തിന്  ഉറവാകും. കൂടാതെയുള്ള നമ്മുടെ ബന്ധത്തെ ദൃഢമാകുകയും ചെയ്യും











"സമോറാ, നീ റെഡിയായോ?"
"എപ്പഴേ,ഡാഡീ!"-വലിയ ബാഗുകള്‍ മുറ്റത്തേക്ക്‌ ആയാസപ്പെട്ട്‌ വലിച്ചിറക്കുന്നതിനിടയ്ക്ക്‌ ഞാന്‍ പറഞ്ഞു.
എനിക്കുള്ളില്‍ അന്തര്‍ലീനമായിരിക്കുന്ന സന്തോഷം ഞാന്‍ സംസാരിക്കുമ്പോള്‍ പുറത്തു ചാടാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു.കഴിഞ്ഞയാഴ്ചയാണ്‌ ഡാഡി എന്നോട്‌ ആ സന്തോഷ വാര്‍ത്ത പറഞ്ഞത്‌."നിനക്കു ഏറെ നാളായി ഉള്ള മോഹമുണ്ടല്ലോ, ആ കേരളത്തിലേക്കുള്ള വിനോദയാത്ര-"അത്രയും പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ സന്തോഷത്താല്‍ മതിമറന്നിരുന്നു.ചെറുപ്പത്തില്‍ അറാം ക്ളാസ്സില്‍ ചരിതപാഠക്ളാസ്സില്‍ വച്ചാണ്‌ ഞാന്‍ കേരളത്തേക്കുറിച്ച്‌ അറിയുന്നത്‌,നതാഷാ മാഡമാണ്‌ എന്തോ പറഞ്ഞ കൂട്ടത്തില്‍ കേരളത്തേപറ്റി സംസാരിച്ചത്‌.അന്നു തന്നെ, വീട്ടിലെത്തിയ ഉടനെ തന്നെ ഞാന്‍ നെറ്റില്‍ കേരളത്തേക്കുറിച്ചു പരതി.ശാന്ത സുന്ദരമായ പുഴകള്‍,പച്ചപ്പാര്‍ന്ന മലനിരകള്‍,നീലക്കയലുകള്‍,കാതു തൂങ്ങിയ മുത്തശ്ശിമാര്‍,സായംസന്ത്യയിലെ ഒരു അരയാല്‍ മരം...എന്നിങ്ങനെ ഒരുപാടു കാഴ്ചകള്‍.അന്നു തീര്‍ച്ചപ്പെടുത്തിയതാണ്‌ ഡാഡിയേക്കൊണ്ട്‌ ഈ യാത്ര എങ്ങനേയും സമ്മതിപ്പിക്കണമെന്ന്.ഓരോ അവധിക്കാല യാത്രകളിലും കേരളം എന്ന പേര്‌ ഡാഡിയും മമ്മിയും ബോധപൂര്‍വ്വം മറന്നു.ഞാന്‍ സങ്കടത്തോടെ ഓരോ തവണയും ലോകയാത്രകള്‍ക്ക്‌ ഇറങ്ങിപ്പുറപ്പെട്ടു.ഒടുവില്‍ തികച്ചും ആകസ്മികമായി കഴിഞ്ഞയാഴ്ച്‌ ഡാഡി ചോദിച്ചു." ഇത്തവണത്തെ യാത്ര എങ്ങോട്ടാണെന്നറിയുമോ?" "കാനഡ,കാന്‍,പാരീസ്‌,യൂഫ്രട്ടീസ്‌,റോം,ലണ്ടന്‍, കൂടിപ്പോയാല്‍ റഷ്യ-എന്താ ഇതിലേതെങ്കിലും ശരിയല്ലേ?" ഡാഡിയോടും എന്നിലെ മനസ്സാഷിയോടും ഞാന്‍ ഒരേ സംയം ചോദിച്ചു.ആപ്പോഴാണ്‌ ഡാഡി അത്‌ പറഞ്ഞത്‌ . "നിനക്കു ഏറെ നാളായി ഉള്ള മോഹമുണ്ടല്ലോ, ആ കേരളത്തിലേക്കുള്ള വിനോദയാത്ര-""ഹോ ഈ പെണ്ണിനെന്തു പേക്കൂത്താ" പെരുവിരലില്‍ കറങ്ങിക്കൊട്ടു എന്തെല്ലാമോ ചിന്തിച്ചുകൊണ്ടിരുന്ന എന്നെ രൂക്ഷമായി നോക്കിക്കൊണ്ട്‌ അമ്മ പുറത്തുവന്നു.യാത്രയ്ക്കായ്‌ വാങ്ങിയ പുതിയ കോട്ട്‌ ഇട്ടുകൊണ്ട്‌ അമ്മ പറഞ്ഞു"സമോറാ നീയെന്തിനാണ്‌ ഇങ്ങനെ സന്തോഷിക്കുന്നത്‌,നമ്മള്‍ മറ്റു പലയിടത്തും പോയതുപോലെ തന്നെയല്ലേ ഇത്‌? നീ ഇങ്ങനെ സന്തോഷിച്ചാല്‍ അത്‌ ഒടുവില്‍ നിന്നെ വിഷമിപ്പിക്കും". അമ്മ പറയുന്നതില്‍ കാര്യമുണ്ടെന്നു എനിക്കു തോന്നുന്നില്ല.അമ്മയുടെ കുടുംബക്കാര്‍ പൊതുവേ ഉപദേശികളാണ്‌.ഈയിടെ ഒരു ഇന്ത്യന്‍ ബൂക്സ്റ്റോളില്‍ നിന്നും ബുദ്ദനേക്കുറിച്ചുള്ള ലേഖനങ്ങള്‍ വാങ്ങി വായിച്ച ശേഷം അമ്മ എന്നോടു കൂടെക്കൂടെ പറയാറുണ്ടായിരുന്നു"ആഗ്രഹങ്ങള്‍ നന്നല്ല,അതു നിന്നെ നിരാശയാക്കുമെന്ന്". അന്നു ഞാന്‍ ചോദിച്ചു."അതെങ്ങനെ അമ്മേ,അമ്മ അഛനെ ആഗ്രഹിച്ചതുകൊണ്ടും,അഛന്‍ അമ്മയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചതു കൊണ്ടുമല്ലേ ഞാന്‍ ഉണ്ടായത്‌.എന്നെ നന്നായി വളര്‍ത്താന്‍ ആഗ്രഹിച്ചതു കൊണ്ടല്ലേ അമ്മ എനിക്ക്‌ എട്ടാം വയസ്സുവരെ ഒരു ആയയേ ഏര്‍പ്പാടാക്കിയത്‌.ഞാന്‍ വലിയ നിലയിലെത്താന്‍ ആഗ്രഹിച്ചതു കൊണ്ടല്ലേ എന്നെ ആ വലിയ സ്കൂളില്‍ ചേര്‍ത്തതും,ഉപരിപഠനക്കാശ്‌ ഇപ്പഴേ സ്വരുക്കൂട്ടുന്നതും, അപ്പോള്‍ എന്നേ ചുറ്റിപ്പറ്റി മാത്രം ഇത്രയും ആഗ്രഹം ഉണ്ടെങ്കില്‍ അതിനു ഇരയായ എനിക്ക്‌ ആഗ്രഹങ്ങള്‍ പാഠില്ലെന്നോ?". ഞാന്‍ പറഞ്ഞതിനു മറുപടി പറയാതെ അമ്മ അന്നു ദേഷ്യപ്പെടുകയാണുണ്ടായത്‌.അന്നു മുതല്‍ ബുദ്ദന്‍ എന്നെ ഉപദ്രവിച്ചില്ല. "സമോറാ കാറു വന്നു,വേഗമിറങ്ങ്‌" ഡാഡിയുടെ ഒച്ച ഞാന്‍ മുടിനേരയാക്കാന്‍ നോക്കിക്കൊണ്ടിരുന്ന കണ്ണാടിയില്‍ തട്ടി എന്നിലെത്തി."ഞാനിതാ ഇറങ്ങി".ഞാന്‍ കലണ്ടറിലെ 15 എന്ന അക്കത്ത്നു ചുറ്റും ഒരു വട്ടമിട്ടു. പിന്നെ വാതില്‍പൂട്ടി,പുറത്തിറങ്ങി.ഡാഡി ബാഗുകള്‍ ബോണറ്റിലും മുകളിലുമായി ഉറപ്പിച്ച ശേഷം മുന്‍സീറ്റില്‍ കയറി.ഞാനും അമ്മയും പിറകില്‍ കയറി. കാറു മുന്നോട്ടു നീങ്ങുമ്പോള്‍ വരാന്തയിലെ 2080 എന്ന വയലറ്റു നിറത്തില്‍ അച്ചടിടിച്ച വര്‍ഷവും,അതിനു താഴെ ചുവന്ന നിറത്തിലെഴുതിയ ആഗസ്റ്റും, കാറ്റത്ത്‌....

2


"ഓ നിങ്ങളെന്നോടു ക്ഷമിക്കണം,ഇത്രയും നേരം എന്തെല്ലാമോ പുലമ്പിയിട്ടും ഞാന്‍ താമസിച്ചിരുന്ന രാജ്യത്തേക്കുറിച്ച്‌ സൂചിപ്പിക്കാന്‍ മറന്നു.സന്തോഷം കൊണ്ട്‌ മറന്നതാണ്‌.കഥയുടെ ആദ്യം തന്നെ പറയാന്‍ നാക്കു വളച്ചതാണ്‌ അപ്പോഴാണ്‌ അമ്മ എന്തോ പറഞ്ഞത്‌.സാരമില്ല എപ്പോഴായാലും അറിഞ്ഞാല്‍ മതി അല്ലേ?, ഞാന്‍ ജനിച്ചു വളര്‍ന്നത്‌ ഫിന്‍ലാന്‍ഡിലാണ്‌. ലോകത്തിലെ മുഴുവന്‍ വിഷാദവും ഊറിക്കൂടിയ ഒരു രാജ്യം,പച്ചിലകളില്‍പ്പോലും എനിക്ക്‌ ചൂടു പറക്കുന്ന ദു:ഖം കാണാമായിരുന്നു.ആ നരച്ച ചത്വരങ്ങള്‍ എന്നെ ഭ്രാന്തു പിടിപ്പിക്കുകയായിരുന്നു.അപ്പോള്‍ അവിടെ നിന്നുകൊണ്ട്‌ ഞാന്‍ കേരളത്തെ പ്രണയിച്ചതില്‍ എന്താണ്‌ കുറ്റം.ഇപ്പോള്‍ ഞങ്ങള്‍ കേരളത്തിലേക്ക്യുള്ള യാത്രയ്ക്കു മുന്‍പ്‌ ഇന്ത്യയിലെ മറ്റു കാഴ്ചകള്‍ കാണാനാണ്‌ ഇവിടെ("ഡാഡീ,ഈ സ്ഥലമേതാ?... "ഓ ദിസ്‌ ഇസ്‌ ദി ക്യാപിറ്റല്‍ ഓഫ്‌ ഇന്‍ഡ്യ-ന്യൂ ഡല്‍ഹി")നൂഡലിയില്‍ തങ്ങുന്നത്‌.എനിക്ക്‌ ഉറക്കം വരാന്‍ തുടങ്ങിയിയെന്നു തോന്നുന്നു.വെളുത്തു തുടുത്ത കാലുകള്‍ തലയിണയ്ക്കു മേല്‍ വച്ച്‌ അതാസ്വദിച്ച്‌ ഞാന്‍ ഉറങ്ങിപ്പോയ്യി. പിറ്റേന്നാണ്‌ ഞാന്‍ ആ സ്വപ്ന നാട്ടിലെത്തിയത്‌. കാലിക്കറ്റ്‌ എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ഞാന്‍ അക്ഷരാര്‍ഥത്തില്‍ ആര്‍ത്തുപോയ്യ്‌"ഹൂവാ......ഹൂയി........ അമ്മ നല്‍കിയ നുള്ളും ശാസനയും ആ ശബ്ദത്തെ മുറിപ്പെടുത്തി."സമോറാ പ്ളീസ്‌ റിമെംബറ്‍,യു ആര്‍ നോട്ട്‌ ചൈല്‍ഡ്‌".അമ്മയുടെ ഉപദേശം എനിക്ക്‌ ഇഷ്ടമായില്ല.എന്നിലെ വര്‍ഷാന്തരങ്ങളായുള്ള ഈ മോഹം പൂവണിയവെ അത്‌ അമ്മ പറയരുതായിരുന്നു."പോട്ടെ നീ വാ"എന്നയര്‍ഥത്തില്‍ ഡാഡി എന്നോടു കണ്ണു ചിമ്മി.ഞാന്‍ ബാഗുകളുമെടുത്ത്‌ പുറത്തേക്ക്‌...... ഗേറ്റ്‌ തുറന്നാല്‍ അതിനപ്പുറം ചിരിച്ചു നില്‍ക്കുന്ന പച്ചതെങ്ങോലകള്‍ കാണാം,ദൂരെ കാട്ടരുവികള്‍ ഒഴുകുന്ന താളം കേള്‍ക്കാം,ചിരിച്ചു പറക്കുന്ന ഓണത്തുമ്പികളെ പിടിക്കാന്‍ ഓടുന്ന ഗ്രാമീണ ബാലരേയും,അവരുടെ പിതൃസ്വത്തായ നോക്കേത്താ ദൂരത്തെ വയലുകള്‍ കാണാം... ഇവയൊക്കെയാണ്‌ ഞാന്‍ പ്രതീക്ഷിച്ചത്‌.ആ പ്രതീക്ഷ മുന്നോട്ട്‌ നോക്കാനും നടക്കാനും എന്നെ ഉത്സാഹവതിയാക്കി.ടാക്സി വന്നരികെ നിന്നപ്പോള്‍ ഞങ്ങള്‍ ബാഗുകള്‍ അതിനു ഗര്‍ഭമായി നല്‍കി,പിന്നെ സീറ്റുകളില്‍ ചാരി പുറം കാഴ്ചകള്‍ക്കായി കാത്തിരുന്നു.കോണ്‍ക്രീറ്റു വഴികള്‍ നിറഞ്ഞ എയര്‍പോര്‍ട്ടു പരിസരം കടന്നാല്‍ പച്ചപ്പുണ്ടാകുമെന്നു തന്നെ ഞാന്‍ കരുതി.ഒരു പച്ചപ്പുല്ലു പോലും കാണാത്തതില്‍ അമ്മയുടെ മുഖത്ത്‌ ആ ചുരുങ്ങിയ സമയത്തിനുള്ളില്‍ പടര്‍ന്ന നിരാശ ,അമ്മ കേരളത്തെ ആര്‍ത്തിയോടെ കണ്ണുകള്‍ കൊണ്ട്‌ വിഴുങ്ങാന്‍ ആഗ്രഹിക്കുന്നു എന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്നതായിരുന്നു.അമ്മയും ഡാഡിയും എന്നേപ്പോലെ ഉത്സാഹമുള്ളവരാണെന്ന വസ്തുത എന്നേ ആഹ്ളാദിപ്പിച്ചു.ടാക്സി അരമണിക്കൂറിനടുത്ത്‌ സഞ്ചരിച്ചിട്ടും,കൂറ്റന്‍ കെട്ടിടങ്ങളും,കരിമ്പുക തുപ്പുന്ന ഫാക്ടറികളും,യന്ത്രക്കൈകളുടെ പരക്കം പാച്ചിലും,നീണ്ണു നിവര്‍ന്നു കിടക്കുന്ന മണലും മണ്ണും കലര്‍ന്ന മിശ്രിതവുമല്ലാതെ മറ്റൊന്ന് കണ്ടില്ല.ഞങ്ങള്‍ക്കിറങ്ങേണ്ട റിസോര്‍ട്ടില്‍ ടാക്സി കുലുങ്ങിനിന്നു.ഞാന്‍ ആ റിസോറ്‍ട്ടു അടിമുടിനോക്കി(മുടിയിലെത്താന്‍ പറ്റാത്തത്ര ഉയരമുണ്ട്‌ അതിന്‌).ടാക്സിക്കാരനെ വെറുതേ തിരിഞ്ഞുനോക്കിയതാണ്‌ ഞാന്‍,ഉള്ളിലേക്ക്‌ ബാഗുകള്‍ ഉരുട്ടിക്കൊണ്ടു പോകാന്‍ വന്ന റൂം ബോയ്‌ തലമൂടും തരത്തിലുള്ള ഒരു കിരീടം വച്ചിരുന്നു.പട്ടുകൊണ്ടവന്‍ പൊതിഞ്ഞിരുന്നു.അപ്പോളാണ്‌ ഞാന്‍ വെറുതേ ടാക്സിക്കാരനെ നോക്കിയത്‌,അയാളുടെ തലയില്‍ കിരീടമുണ്ടോയെന്നറിയാന്‍.പക്ഷേ ഞാന്‍ അറിയാതെ കൂവിപ്പോയി.ഉണങ്ങിയ തൊണ്ടയില്‍ നിന്നും എനിക്ക്‌ പുറത്തേക്ക്‌ ശബ്ദം വന്നില്ല.ആ ടാക്സി ഡൈവര്‍ക്ക്‌ തല ഇല്ലായിരുന്നു.അയാളുടെ തൊപ്പി കഴുത്തില്‍ അമര്‍ന്നിരുന്നു.ഞാന്‍ അപ്പോഴാണ്‌ റൂം ബോയെ സൂക്ഷിച്ചു നോക്കിയത്‌.കിരീടത്തിനടിയില്‍ ഒരു ശൂന്യതയായിരുന്നു അവനും.ഞാന്‍ അലറിക്കൊണ്ട്‌ ഡാഡിക്കൊപ്പമെത്തി.ചങ്കിടിപ്പ്‌ തടസ്സപ്പെടാതിരിക്കാന്‍ ഞാന്‍ സ്വയം മാറില്‍ തിരുമ്മിക്കൊണ്ടിരുന്നു.അമ്മയും ഡാഡിയും എന്നെ ചേര്‍ത്തു പിടിച്ചു.അപ്പോളാണ്‌ അവരും അതെല്ലാം ശ്രദ്ദിച്ചത്‌.റിസപ്ഷ്യനിസ്റ്റ്‌,മാനേജറ്‍,നൃത്തകി,തൂപ്പുകാരന്‍ ,എന്തിന്‌ അവിടെ പ്രവൃത്തിച്ചുകൊണ്ടിരുന്ന ടി.വി.യിലെ നായകനടക്കം തലയില്ലാത്ത ഒരു കൂട്ടം ആളുകള്‍ ഞങ്ങളെ പൊതിഞ്ഞു.അവര്‍ മധുരമായ ശബ്ദത്തില്‍ ഒഴുക്കോടെ ഇംഗ്ളീഷില്‍ ഞങ്ങളെ ആശ്വാസ വാക്കുകളാല്‍ സമാധാനിപ്പിക്കാന്‍ നോക്കുന്നുണ്ടായിരുന്നു,എന്നാല്‍ ആ ഹോട്ടല്‍ മുറിയില്‍ നിന്നും ഞങ്ങള്‍ പുറത്തേക്ക്‌ ഓടി,ഓട്ടത്തിനിടയില്‍ അമ്മ എന്നെ ശക്തിയായി ഒന്നു പ്രഹരിച്ചു"സമോറാ ഇതിനാണോ നീ,ഈ നശിച്ച പിശാചുക്കളുടെ നാടാണോ നീ ഞങ്ങളെ കാണിക്കാന്‍ കരുതിവച്ചത്‌"എന്ന് അമ്മ അതിനിടയില്‍ ആക്റോശിച്ചു.ഓടിത്തളര്‍ന്ന് ഞങ്ങള്‍ ഒരു ബഹുനിലക്കെട്ടിടത്തിനടുത്തെത്തി.നഗരത്തിലൂടെ ഒഴുകുന്ന കണക്കില്ലാത്ത വാഹനങ്ങള്‍ക്കുള്ളില്‍ തലയില്ലാത്ത മനുഷ്യര്‍ ഇരിക്കുന്നത്‌ എനിക്ക്‌ കാണാനാകുമായിൊരുന്നു.അപൂര്‍വ്വമായി ചെറിയ കുട്ടികള്‍ക്കുമാത്രം തലയുണ്ടായിരുന്നു.അവരുടെ അടുത്തേക്ക്‌ പായാന്‍ ഞാന്‍ കൊതിച്ചെങ്കിലും അവരുടെ മാതാപിതാക്കള്‍ ശിരസ്സില്ലാത്തവരാണെന്ന നടുക്കുന്ന സത്യം എന്നിലെ കാല്‍ പേശികളെ വരിഞ്ഞു മുറുക്കി.കൌമാരപ്രായത്തിലുള്ള തോളില്‍ ബാറ്റുമേന്തിപ്പായുന്ന കുട്ടികളുടെ തല ഉള്ളിലേക്ക്‌ വലിഞ്ഞുതുടങ്ങിയിരിക്കുന്നു എന്നത്‌ എന്നെ ഭയചകിതയും കൌതുകമുള്ളവളുമാക്കിമാറ്റി. തൊട്ടപ്പുറമുള്ള മൃഗശാല്യിലേക്ക്‌ ഞാന്‍ ഓടിക്കയറി,അവിടെ മാത്രം പെരുത്ത തലയുള്ള ചുക്കിച്ചുളിഞ്ഞ തൊലിയുള്ള മനുഷ്യരെക്കണ്ടു.അവര്‍ എല്ലാവരും കമ്പിയഴികളാല്‍ ബന്ധിപ്പിക്കപ്പെട്ടിരുന്നു.ഞാന്‍ പതുക്കെ അവരുടെ അടുത്തേക്ക്‌ നീങ്ങി.അവരുടെ നിറഞ്ഞ കണ്ണുകളിലെ ആര്‍ദ്രതയും,സ്നേഹവും എന്നേ അങ്ങോട്ട്‌ വലിച്ചുകൊണ്ടുപോയി.ഞാന്‍ വിറയ്ക്കുന്നതുകണ്ടപ്പോള്‍ എന്നേ ചേര്‍ത്തുപിടിച്ച്‌ അതിലെ ഒരു വൃദ്ധ പറഞ്ഞു."മോളേ നീ പേടിക്കേണ്ട ,പുറത്തു കണ്ട കാഴ്ചകളാണ്‌ നിന്നെ ഭയപ്പെടുത്തിയതെന്ന് എനിക്കറിയാം.അവര്‍ ഉത്തരാധുനീകതയുടെ പുത്ര പൌത്രരാണ്‌. ഞങ്ങള്‍ അതിുലും പഴയവരാണ്‌.വളര്‍ച്ച മുറടിക്കുന്ന,മരിക്കാതെ മരിക്കുന്ന രോഗാണുക്കളെ കുത്തിവച്ചാണ്‌ അവറ്‍ ഞങ്ങളെ ഇവിടെ പ്രദര്‍ശനവസ്തുവാക്കുന്നത്‌.ഇന്നിവിടെ മാനോ കരടിയോ, ആന്യോ ഒന്നുമില്ല.മനുഷ്യര്‍ അവരുടെ പൂര്‍വ്വികരേക്കാണാന്‍ ഒരു കടല്‍മണി എറിഞ്ഞുതറാന്‍ ഇവിടേക്ക്‌ വരുന്നു.അവറ്‍ ഞങ്ങളെ മൃഗമായി മാത്രം കാണുന്നു.നീ അങ്ങവിടെ കാണുന്ന ആ നീലക്കേട്ടിടമില്ലേ(ഞാന്‍ അങ്ങോട്ടു നോക്കി,കടുത്ത കൊടി പാറുന്ന ഒരു കെട്ടിടം) അത്‌ ഇവിടുത്തെ അംഗീകൃത കൊലയാളികളാണ്‌.അവര്‍ ഗവണ്‍മെണ്റ്റില്‍ ജോലി ചെയ്യുന്നവ്രാണ്‌,അവര്‍ക്ക്‌ ഇന്ന് ഇവിടെയുള്ള ആരേയും കൊല്ലാന്‍ അധികാരമുണ്ട്‌,അമ്മയുടെ കൈപിടിച്ചു നടന്നുപോകുന്ന കുഞ്ഞിനെ,വഴിയാത്രകാരനെ അങ്ങനെ ആരെയും.ഒരു പേപ്പറില്‍ അയാളുടെ ഒപ്പു വാങ്ങിയശേഷം അവറ്‍ അയാളെ നശിപ്പിക്കും.നീ അങ്ങവിടെ കാണുന്ന ആ ഈപ്പകള്‍ കണ്ടോ? (ഞാന്‍ കൂറ്റന്‍ വീപ്പ്പ്പകള്‍ റോഡരുകില്‍ കണൂ) അത്‌ വഴിയരികില്‍ കിടക്കുന്ന ശവങ്ങളെ നിക്ഷേപിക്കാനുള്ളവയാണ്‌.ദിവസവും ഓറോ നഗരത്തില്‍ നിന്നും ആയിരക്കണക്കിനു ശവങ്ങള്‍ അവിടെ അഥിതികളാവും.ആ പുഴുത്ത അവയവങ്ങളെ ഗര്‍ഭത്തില്‍പേറി നില്‍ക്കുന്ന ആ വീപ്പയുടെ മൌനം തന്നെയാണ്‌ കണ്‍മുന്നില്‍ ബോംബ്‌ പൊട്ടുമ്പോഴും ഇക്കൂട്ടര്‍ കാട്ടുക". "അപ്പോള്‍ ഇവരുടെ തലയെന്താ ഇങ്ങനെ കുഴിഞ്ഞിരിക്കുന്നത്‌?" ഞാന്‍ ചോദിച്ചു."അതോ,ഹഹ അതു അവരുടെ ആര്‍ത്തിയാണ്‌.അന്നവര്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ അവരുടെ മാതാപിതാക്കളെ തിന്നു,ഭൂമിയിലെ മണ്ണു മാന്തിത്തിന്നു,മരങ്ങള്‍ ചുവടോടെ പറിച്ചു തിന്നു.പിന്നെ സകല നദിയും കുടിച്ചു വറ്റിച്ചു എന്നിട്ടും ആര്‍ത്തി തീരാതെ അവര്‍ പരസ്പരം കൊന്നുതിന്നു.സമുദ്രം പോലെ അഗാതമായ്‌ ഈ ആകാശം പോലെ കറുത്ത അവരുടെ കണ്ണുകള്‍ക്ക്‌ ഇരയെത്തേടി നടക്കല്‍ പ്രയാസകരമായപ്പോള്‍ അവര്‍ പ്ളാസ്റ്റിക്കു കവറുകള്‍ തിന്നു.മനസ്സും,ഹൃദയവും ബഹുരാഷ്ട്റക്കമ്പനിക്ക്‌ പണയം നല്‍കി അവര്‍ എന്തെല്ലാമോ വാങ്ങിത്തിന്നു.എല്ലാം പണത്തിനു വേണ്ട്‌.അവരുടെ വീടുകളില്‍ നിന്ന വീട്ടു ജോലിക്കാരികളുടെ വസ്ത്രങ്ങള്‍ മാത്രം തെരുവിലെക്കാറ്റില്‍ പാറിപ്പറന്നു.അവരുടെ അകത്തളങ്ങളുിലെ വൃദ്ധമാതാപിതാക്കള്‍ക്കു പകരം അവിടവിടെ നരച്ച എല്ലുകള്‍ കണ്ടുതുടങ്ങി.ഒടുവില്‍ ഒന്നും തിന്നാനില്ലാതെ ഒരിക്കല്‍ അവന്‍ സ്വന്തം തലതന്നെ വിഴുങ്ങി,അവനില്‍ നിന്നു പിറവിയെടുത്തവരും അവന്‍ വന്ന വഴികളിലെ കാഴ്ചക്കാരുമാണ്‌ ഇന്ന് തലയില്ലാതെ തെരുവില്‍ തിരക്കു പിടിച്ച്‌ നടക്കുന്നത്‌.അവരുടെ തല വയറിനുള്ളില്‍ ഒതുങ്ങിയിരിക്കുന്നു.അവര്‍ക്ക്‌ ഇനി കണ്ണുവേണ്ട ,കാരണം അവറ്‍ പരസ്പരം കാണാന്‍ ഇഷ്ടപ്പെടുന്നില്ല.ആരുടേയ്യും കരച്ചില്‍ കേള്‍ക്കാനോ,തോക്കിന്‍മുനയിലെ പുകയോ,രക്തമോ മണകാനോ അവര്‍ക്കിന്ന് മൂക്കും വേണ്ട.ടി.വ്വ്യില്‍ മധുരമുള്ള പലഹാരങ്ങള്‍ ഒരുക്കുന്ന വിദേശ അടുക്കളകളിലെ ശബ്ദവും മണവും മാത്രം അവര്‍ രുചിക്കും.പണം കൊടുത്ത്‌ മാത്രം.അവരുടെ പിന്നാമ്പുറങ്ങളില്‍ പഴയ ഭക്ഷണപ്പാത്രങ്ങള്‍ ശൂന്യമായിക്കിടക്കുന്നു.ആര്‍ത്തി മൂത്ത്‌ മൂൊത്തിവിടെ ജനിക്കുന്ന ഓറോ കുഞ്ഞും വായ പിളര്‍ത്തി അമ്മയെ തിന്നുന്നു,പിന്നെ അഛന്‍,സഹോദരന്‍,മണ്ണ്‍,മരം,ജലം ...ഒടുവില്‍ അവനു നല്‍കപ്പെട്ട കുഞ്ഞു കഴുത്ത്നു മുകളിലെ ആ വൃത്തികെട്ടം മലവും". സത്യത്തില്‍ ഇത്രയും വിവരണങ്ങള്‍ അവരില്‍ നിന്നും കെട്ടാപ്പ്പ്പൊല്‍ തന്നെ എനിക്കു ഫിന്‍ലാന്‍ഡിലേക്ക്‌ മടങ്ങാന്‍ ശക്തമായ ആഗ്രഹമുണ്ടായി.അവിടുത്തെ വിഷാദം ഈ ചോരക്കാറ്റിനേക്കാള്‍ എത്രയോ നല്ലതാണ്‌.ഇവിടെ വഴിയരികില്‍ രക്തമൊലിക്കുന്നു.വാടകക്കൊലയാളികള്‍ തെരുവുനായ്ക്കളാകുന്നു.മൃഗശാലകളില്‍ നാടിണ്റ്റെ മണ്ണുറങ്ങുന്നു.കറുത്ത ആകാശത്തില്‍ നിന്നും ഇറ്റുന്ന വിഷംവീണ്‌ കുഞ്ഞുങ്ങള്‍ പുഴുത്തു നാറുന്നു.വലിയ മാളികകളില്‍ ജലവിലയേക്കുറിച്ച്‌ ചര്‍ച്ചകളുയരുന്നു.എനിക്ക്‌ ഫിന്‍ലാന്‍ഡിലേക്ക്‌ പോകണം.എനിക്ക്‌ ഉള്‍വിളിയുണ്ടായി.പക്ഷേ അപ്പോള്‍ ഓടിവന്ന ഒരു കൂട്ടം തലവിഴുങ്ങികള്‍ക്കു മുകളില്‍ ഞാന്‍ പലവട്ടം ഉയരുകയും താഴുകയും ചെയ്തു.ചിറി തുടച്ച്‌ അവറ്‍ പോകുമ്പോള്‍ തെരുവിലെ അഴുക്കു ചാലുകളില്‍ എന്നേത്തിരഞ്ഞ്‌ ഡാഡിയും അമ്മയും നടക്കുന്നത്‌ ഈ പൂഴിമണ്ണില്‍ തലചായ്ച്ചുറങ്ങുമ്പോള്‍ എനിക്കുകാണാം.ഞാന്‍ കൊതിച്ച കേരളവും,കലയും,പച്ചപ്പും എനിക്കു ചുറ്റും മരണത്തിനു മുന്‍പ്‌ അലപനേരമെങ്കിലും നൃത്തം ചെയ്യാന്‍ വരുമെന്ന് മോഹിച്ച്‌ ഞാനിതാ കിടക്കുന്നു.വെറുതേ അര്‍ഥശൂന്യമായി.....തലവിഴുങ്ങികള്‍ തിരക്കിട്ട്‌ എങ്ങോട്ടെല്ലാമോ പായുന്നു.ഫിന്‍ലാന്‍ഡിലെ നരച്ച ചത്വരങ്ങളുടെ പരിഹാസം എനിക്കു താങ്ങാനാവുന്നില്ല.........

No comments :

Post a Comment

ഇല കൊഴിയുന്നു,തളിരിടുന്നു,മഞ്ഞുതിരുന്നു...
നാമെല്ലാം ഓരോ ഋതുഭേതങ്ങളിലൂടെ അലയുകയാണ്‌.......